Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിഷൻ ശക്തി: ബഹിരാകാശത്ത് നിന്നുള്ള ഭീഷണിയിൽ ഇന്ത്യക്ക് ഉത്കണ്ഠയുള്ളതിനാലാണ് അത്തരത്തിലൊരു പരീക്ഷണം നടത്തിയതെന്ന് അമേരിക്ക; 'ബഹിരാകാശകത്ത് സ്വയം പ്രതിരോധിക്കാനുള്ള കഴിവ് അവർക്കുണ്ടെന്നും' പിന്തുണയുടെ വാക്കുകൾ; അവശിഷ്ടങ്ങൾ സൃഷ്ടിക്കുന്ന കൂടുതൽ പരീക്ഷണം നടത്തുന്നത് ആഗ്രഹിക്കുന്നില്ലെന്നും യുഎസ് സ്ട്രാറ്റജിക്ക് കമാൻഡ് ജനറൽ

മിഷൻ ശക്തി: ബഹിരാകാശത്ത് നിന്നുള്ള ഭീഷണിയിൽ ഇന്ത്യക്ക് ഉത്കണ്ഠയുള്ളതിനാലാണ് അത്തരത്തിലൊരു പരീക്ഷണം നടത്തിയതെന്ന് അമേരിക്ക; 'ബഹിരാകാശകത്ത് സ്വയം പ്രതിരോധിക്കാനുള്ള കഴിവ് അവർക്കുണ്ടെന്നും' പിന്തുണയുടെ വാക്കുകൾ; അവശിഷ്ടങ്ങൾ സൃഷ്ടിക്കുന്ന കൂടുതൽ പരീക്ഷണം നടത്തുന്നത് ആഗ്രഹിക്കുന്നില്ലെന്നും യുഎസ് സ്ട്രാറ്റജിക്ക് കമാൻഡ് ജനറൽ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ലോക ബഹിരാകാശ ശക്തികളുടെ കൂട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് ഇരട്ടിത്തിളക്കം നൽകിയ ഒന്നായിരുന്നു അടുത്തിടെ വിജയകരമായി നടത്തിയ മിഷൻ ശക്തി. ലോക രാജ്യങ്ങൾ അഭിനന്ദമറിയിച്ച ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെ പറ്റി അമേരിക്ക പ്രതികരിച്ചതാണ് വാർത്തകളിൽ ഇടം നേടുന്നത്. അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ നടന്ന ചടങ്ങിൽ സ്ട്രാറ്റജിക്ക് കമാൻഡർ ജനറൽ ജോൺ ഇ ഹെയ്തനാണ് പരീക്ഷണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ചത്.

ബഹിരാകാശത്ത് നിന്നുള്ള ഭീഷണിയിൽ ഇന്ത്യക്ക് ഉത്കണ്ഠയുള്ളതിനാലാണ് അത്തരത്തിലൊരു പരീക്ഷണം നടത്തിയതെന്നാണ് മനസ്സിലാകുന്നതെന്നാണ് ഹെയ്തൻ അറിയിച്ചത്. യുഎസ് സെനറ്റിലെ സൈനിക കമ്മിറ്റി അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശത്ത് സ്വയം പ്രതിരോധിക്കാനുള്ള കഴിവ് അവർക്കുണ്ടെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നടത്തിയ പരീക്ഷണത്തെ തുടർന്നുണ്ടായ അവശിഷ്ടങ്ങളെ സംബന്ധിച്ചുള്ള സെനറ്റർമാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എന്നാൽ ഇത്തരത്തിൽ അവശിഷ്ടങ്ങൾ സൃഷ്ടിക്കുന്ന കൂടുതൽ പരീക്ഷണം നടത്തുന്നത് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ മിസൈൽ തകർത്ത ഉപഗ്രഹത്തിന്റെ നാനൂറോളം അവശിഷ്ടങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് തന്നെ ഭീഷണിയാണെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചിരുന്നു.

ഇത് പൂർണ്ണമായി തള്ളാതെയാണ് ഇപ്പോൾ പെന്റഗൺ ഇന്ത്യൻ പരീക്ഷണത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്. പരീക്ഷണം നടത്തി 45 ദിവസത്തിനുള്ളിൽ എല്ലാ അവശിഷ്ടങ്ങളും അലിഞ്ഞുതീരുമെന്നാണ് ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന സ്ഥാപന (ഡി.ആർ.ഡി.ഒ.) മേധാവി ജി. സതീഷ് റെഡ്ഡി അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP