Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടു തലയുള്ള പാമ്പ് വെറും ഒരു കെട്ടുകഥയല്ല; ഫ്ളോറിഡയിൽ കണ്ടെത്തിയ രണ്ട് തലകളും തലച്ചോറുമുള്ള പാമ്പിന് എങ്ങോട്ട് നീങ്ങണമെന്നോ എപ്പോൾ കഴിക്കണമെന്നോ അറിയില്ല; പുരാണങ്ങളിൽ മാത്രം വായിച്ചു ശീലിച്ച ഇരുതല നാഗം യാഥാർത്ഥ്യമാകുമ്പോൾ

രണ്ടു തലയുള്ള പാമ്പ് വെറും ഒരു കെട്ടുകഥയല്ല; ഫ്ളോറിഡയിൽ കണ്ടെത്തിയ രണ്ട് തലകളും തലച്ചോറുമുള്ള പാമ്പിന് എങ്ങോട്ട് നീങ്ങണമെന്നോ എപ്പോൾ കഴിക്കണമെന്നോ അറിയില്ല; പുരാണങ്ങളിൽ മാത്രം വായിച്ചു ശീലിച്ച ഇരുതല നാഗം യാഥാർത്ഥ്യമാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

പൗരാണിക ഐതിഹ്യങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഇരുതല നാഗം ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണെന്നായിരുന്നു ഇപ്പോൾ വരെയുള്ള ധാരണ. പഴയതെന്തിനേയും തള്ളിക്കളയുന്ന ആധുനികതയ്ക്ക് കളിയാക്കുവാനുള്ള മറ്റൊരു കാരണം മാത്രം. എന്നാൽ, ഈ ധാരണ തെറ്റെന്ന് തെളിയിച്ചുകൊണ്ട് ഫ്ളോറിഡയിൽ ഒരു ഇരുതല നാഗം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കൊള്യുബർ കോൺസ്ട്രിക്ടർ പരിയാപ്പസ് എന്ന ശാസ്ത്രീയ നാമമുള്ള സതേൺ ബ്ലാക്ക് റേസർ എന്ന ഇനത്തിൽ പെട്ട പാമ്പിനെയാണ് രണ്ടു തലകളുമായി വന്യജീവി സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

ഇതിന് രണ്ട് വ്യത്യസ്ത ശിരസ്സുകളും വ്യത്യസ്ത രീതിയിൽ ചലിക്കുന്ന നാവുകളുമുണ്ട്. ഭ്രൂണം വളരുന്ന കാലഘട്ടത്തിൽ, ഏകാണ്ഡത്തിൽ നിന്നും വളർച്ച പ്രാപിക്കുന്ന ഇരട്ടകുട്ടികൾ വേർപെടാതിരിക്കുമ്പോൾ സംജാതമാകുന്ന ബൈസെഫാലി എന്ന അവസ്ഥയാണ് ഈ പാമ്പിനുള്ളത്. ഇതിന്റെ ഫലമായാണ് രണ്ട് ശിരസ്സുകളും ഒരു ശരീരവുമായുള്ള ജനനം. രണ്ട് വ്യത്യസ്ത തലച്ചോറുകൾ ഉള്ളതിനാൽ ഒരു കാര്യത്തിലും ഒരു തീരുമാനത്തിൽ എത്താൻ കഴിയുന്ന അവസ്ഥയല്ല ഈ പാമ്പിനുള്ളതെന്ന് വന്യജീവി വിദഗ്ദർ പറയുന്നു. എപ്പോൾ ഭക്ഷണം കഴിക്കണമെന്നോ, ശത്രുക്കളിൽ നിന്ന് എങ്ങനെ രക്ഷനേടണമെന്നോ പോലും തീരുമാനിക്കാൻ ആകുന്നില്ല. അതിനാൽ ഇതിനെ കൂട്ടിലടച്ച് പരിപാലിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

ഒരു വീടിനു ചുറ്റും കറങ്ങി നടക്കുന്നതായി കണ്ടു എന്ന കുറിപ്പോടെ ഫ്ളോറിഡഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷന്റെ ഫേസ്‌ബുക്ക് പേജിലാണ് ഇതിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. പാം ഹാർബറിലുള്ള ഒരു വീട്ടിലായിരുന്നു ഇതിനെ കണ്ടെത്തിയത്. രണ്ട് തലകളിലുമുള്ള നാവുകൾ ഓരോ നീക്കത്തിനെതിരെയും പ്രതികരിക്കുന്നുണ്ട്, എന്നാൽ എപ്പോഴും ഒരേ രീതിയിൽ അല്ല എന്നു മാത്രം. ഇത്തരത്തിലുള്ള സ്വഭാവ വിശേഷം ഉള്ളതിനാൽ ഇവയ്ക്ക് വനാന്തരങ്ങളിൽ ജീവിക്കാൻ ബുദ്ധിമുട്ടാണെന്നും വനപാലകർ പറയുന്നു.

ഇവിടെ ഈ പാമ്പിന്റെ രണ്ടു തലയും പരസ്പരം വേർപ്പെട്ടിരിക്കുകയാണ്. ഉടൽ മാത്രമാണ് ഒന്നിച്ചിട്ടുള്ളത് എന്നാൽ കഴിഞ്ഞവർഷം ബാലിയിലെ ഒരു ഗ്രാമത്തിൽ കണ്ട ഇരുതല നാഗത്തിന് ഇതുപോലെ ആയിരുന്നില്ല. കണ്ണുകളുടെ ഭാഗം കഴിഞ്ഞാൽ പിന്നെയെല്ലാം ഒന്നിച്ചായിരുന്നു.ഫ്ളോറിഡയിലെ പാമ്പിന് വിപരീതമായി ഈ പാമ്പിന് ശിരസ്സ് ചലിപ്പിക്കാനും ബുദ്ധിമുട്ടായിരുന്നു. ഏതാണ്ട് ഒത്തുചേർന്ന വിധത്തിലുള്ള തലകളുടെ അമിതഭാരം ആ ഉടലിന് താങ്ങാവുന്നതിലും അപ്പുറമായതുകൊണ്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP