Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിസംബർ 21 ഓർത്തുവെക്കുക; ലോകം സാക്ഷിയാകുന്നത് 796 വർഷങ്ങൾക്ക് ശേഷം നടക്കുന്ന അപൂർവ്വ പ്രതിഭാസത്തിന്; അറിയാം ശാസ്ത്രലോകം ഉറ്റുനോക്കുന്ന 'ദി ഗ്രേറ്റ് കൺജംഗ്ഷ'ന്റെ വിശേഷങ്ങൾ

ഡിസംബർ 21 ഓർത്തുവെക്കുക; ലോകം സാക്ഷിയാകുന്നത് 796 വർഷങ്ങൾക്ക് ശേഷം നടക്കുന്ന അപൂർവ്വ പ്രതിഭാസത്തിന്; അറിയാം ശാസ്ത്രലോകം ഉറ്റുനോക്കുന്ന 'ദി ഗ്രേറ്റ് കൺജംഗ്ഷ'ന്റെ വിശേഷങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശാസ്ത്രലോകം കാത്തിരിക്കുകയാണ്.. 796 വർഷങ്ങൾക്ക് ശേഷം ഒത്തു കൂടി വരുന്ന ഒരു അപൂർവദൃശ്യത്തിനും ഒരു അപൂർവ്വ സമാഗമത്തിനും.ജ്യോതിശാസ്ത്രത്തിൽ ദ ഗ്രേറ്റ് കൺജംഗ്ഷൻ എന്നറിയപ്പെടുന്ന പ്രതിഭാസം ശാസ്ത്രലോകത്തെ തന്നെ പ്രധാനപ്പെട്ട അപൂർവ്വതകളിൽ ഒന്നാണ്. വ്യാഴവും ശനിയും തമ്മിലുള്ള സമാഗമത്തെയാണ് ദ ഗ്രേറ്റ് കൺജംഗ്ഷൻ എന്നു വിളിക്കുന്നത്.ഡിസംബർ 21-ന് ഭൂമിയിൽനിന്നു നോക്കിയാൽ ഇവർ തമ്മിലുള്ള ദൂരം ഒരു ഡിഗ്രിയുടെ പത്തിലൊരംശമേയുണ്ടാവൂ. ഇത്രയും അടുത്തു നിൽക്കുന്ന വ്യാഴത്തേയും ശനിയേയും ഇനി കാണാൻ ഏകദേശം 800 വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. മാത്രവുമല്ല, എല്ലാ സമാഗമങ്ങളും ദൃശ്യമായിക്കൊള്ളണമെന്നുമില്ല. ഉദാഹരണത്തിനു 2000 മേയിൽ വ്യാഴവും ശനിയും സൂര്യന് അടുത്തായിരുന്നു. സൂര്യന്റെ പ്രഭയിൽ രണ്ടു ഗ്രഹങ്ങളേയും കാണാനും കഴിഞ്ഞില്ല.

സാധാരണ ഗതിയിൽ വ്യാഴത്തിന്റേയും ശനിയുടേയും ഭൂമിയുടേയും ഭ്രമണ പഥങ്ങൾ ഒരേ തലത്തിലല്ല എന്നുള്ളതു കൊണ്ട് ഒരു സമാഗമന സമയത്തും ഇവരെ വേറിട്ടു കാണാൻ കഴിയും.ഈ സമാഗമങ്ങൾ ഒരോ 20 വർഷങ്ങളും ആവർത്തിക്കുമെങ്കിലും, വളരേ അപൂർവമായിട്ടേ വ്യാഴവും ശനിയും ഇത്രയും അടുത്ത് വരാറുള്ളു. ഉദാഹരണത്തിനു 2040 ലെ സമാഗമത്തിൽ വ്യാഴവും ശനിയും തമ്മിലുള്ള ദൂരം ഉദ്ദേശം 2 1/4 പൂർണ്ണചന്ദ്രന്റെ കോണീയ വ്യാസമായിരിക്കും. ഇതിലും അപൂർവ്വമായിട്ടുള്ള പ്രതിഭാസങ്ങളും ഉണ്ട്. ഉദാഹരണത്തിന് - വ്യാഴം ശനിയെ പാതി മറയ്ക്കുക (ട്രാൻസിറ്റ്) , അല്ലെങ്കിൽ മുഴുവൻ മറയ്ക്കുക (ഒക്കൽട്ടേഷൻ) . അടുത്ത 10,000 വർഷത്തിൽ ഇത് മൂന്നു പ്രാവശ്യമേ ഉണ്ടാവുകയുള്ളു. ഫെബ്രുവരി 16, 7541 ( ട്രാൻസിറ്റ് ), ജൂൺ 17, 7541 ( ഒക്കൽട്ടേഷൻ), ഫെബ്രുവരി 25, 8674 ( ട്രാൻസിറ്റ് ).

ശനി സൂര്യനെ ഏകദേശം 29.5 കൊല്ലങ്ങൾക്കുള്ളിൽ പ്രദക്ഷിണം വെക്കുന്നു. ശനി ഒരു മാരത്തോൺ ഓട്ടക്കാരനേപ്പോലെ പതുക്കെ ഓടുമ്പോൾ വ്യാഴം ഇന്നർ ട്രാക്കിലൂടെ ഒരു 400 മീറ്റർ ഓട്ടക്കാരന്റെ ചുറുചുറുക്കോടെ ഏകദേശം 11.5 കൊല്ലം കൊണ്ട് തന്റെ പ്രദക്ഷിണം പൂർത്തിയാക്കുന്നു. മാത്രവുമല്ല, വ്യാഴത്തിന്റെ പ്രവേഗം സെക്കന്റിൽ 13.1 കിലോമീറ്ററാണ്. ശനിയുടേത് 9.7 കി.മീ./സെ . അതുകൊണ്ട് 20 കൊല്ലത്തിലൊരിക്കൽ വ്യാഴം ഓടിയെത്തി ശനിയെ ലാപ്പ് ചെയ്യുന്നു. ഭൂമിയിൽ നിന്നു നോക്കിയാൽ രണ്ടുപേരും അടുത്തെത്തിയതു പോലെ.ഇത്തരത്തിലാണ് ഇതു പോലുള്ള സമാഗമനങ്ങൾ സംഭവിക്കുന്നത്.

ഡിസംബർ 2020-ൽ സന്ധ്യക്ക് സൂര്യൻ അസ്തമിച്ചതിനു ശേഷം ഈ രണ്ട് ഗ്രഹങ്ങൾ തെക്ക് പടിഞ്ഞാറൻ ചക്രവാളത്തിൽ ദൃശ്യമാകും. ശോഭ കൂടിയ വ്യാഴം ചക്രവാളത്തിന് അടുത്തും, ശനി വ്യാഴത്തിനു മുകളിൽ അൽപം തെക്കോട്ടു മാറിയും. ഒരു നല്ല ബൈനൊക്കുലർ ഉണ്ടെങ്കിൽ രണ്ടു പേരേയും വെവ്വേറേ കാണാൻ കഴിയും. ഗലീലിയോയുടെ ദൂരദർശിനി കിട്ടിയാൽ വ്യാഴത്തിന്റെ ചില ഉപഗ്രഹങ്ങളേയും കാണം.അയോ, കാല്ലിസ്റ്റോ, ഗാനിമീഡ്, യൂറോപാ എന്നിവയെയാണ് കാണാൻ സാധിക്കുക. ഈ കൂടിക്കാഴ്‌ച്ചക്ക് മാറ്റു കൂട്ടാൻ ഡിസംബർ 17ന് ഒരു ചന്ദ്രക്കലയും കൂട്ടിനുണ്ടായിരിക്കും. ഈ അപൂർവദൃശ്യം കാണാൻ ഡിസംബർ 21 വരേ കാത്തു നിൽകണമെന്നില്ല. ഇന്നു മുതൽ നോക്കിത്തുടങ്ങൂ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP