Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചന്ദ്രയാൻ: 'ഇസ്രോ'യുടെ വിജയത്തിന് പിന്നാലെ അടുത്ത ദൗത്യവുമായി ഇന്ത്യ; മൂന്നാം ചാന്ദ്രദൗത്യം തേടുക ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള സാധ്യത; ജപ്പാനും ദൗത്യത്തിൽ പങ്കാളിയാകും; അഞ്ചു വർഷത്തിനകം പദ്ധതി നടപ്പിലാക്കിയേക്കും

ചന്ദ്രയാൻ: 'ഇസ്രോ'യുടെ വിജയത്തിന് പിന്നാലെ അടുത്ത ദൗത്യവുമായി ഇന്ത്യ; മൂന്നാം ചാന്ദ്രദൗത്യം തേടുക ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള സാധ്യത; ജപ്പാനും ദൗത്യത്തിൽ പങ്കാളിയാകും; അഞ്ചു വർഷത്തിനകം പദ്ധതി നടപ്പിലാക്കിയേക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ചന്ദ്രയാൻ: 'ഇസ്രോ'യുടെ വിക്ഷേപണ വിജയത്തിനു പിന്നാലെ ചന്ദ്രയാൻ 3 ദൗത്യത്തിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം ഒരുങ്ങുന്നു. 5 വർഷത്തിനകം പുത്തൻ പദ്ധതി നടപ്പാക്കാനാണു പ്രാഥമിക ചർച്ചകളിലെ ധാരണ ചെയ്തിരിക്കുന്നത്. നടപ്പായാൽ ലോകത്തിന് മുന്നിൽ വലിയൊരു കുതിച്ചുചാട്ടത്തിനായിരിക്കും ഇന്ത്യ സാക്ഷ്യം വഹിക്കുക. ചന്ദ്രനിൽ ഇറങ്ങുക മാത്രമല്ല, ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള സാധ്യതയാണു മൂന്നാം ചാന്ദ്രദൗത്യത്തിന്റെ അടിസ്ഥാന ലക്ഷ്യം. വൻ ശക്തിയായ ജപ്പാനും ദൗത്യത്തിൽ പങ്കാളിയാകും.

ഇസ്രൊയുടെ ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് തന്നെയായിരിക്കും പര്യവേക്ഷണ വാഹനം. എന്നാൽ, ചന്ദ്രനിൽ നിന്നു സാംപിളുകൾ ശേഖരിച്ച് തിരികെയെത്തിക്കുക നിലവിലെ സാങ്കേതികവിദ്യയനുസരിച്ചു വലിയ വെല്ലുവിളിയാണ്. ജപ്പാൻ എയ്‌റോ സ്‌പേസ് എക്‌സ്‌പ്ലൊറേഷൻ ഏജൻസിയാണു ചന്ദ്രയാൻ 3 ദൗത്യത്തിൽ ഇസ്രൊയുമായി സഹകരിക്കുക.

ചന്ദ്രയാൻ 2 പേടകത്തിലെ ലാൻഡറും റോവറും ചന്ദ്രനിലിറങ്ങി നടത്തുന്ന പരീക്ഷണഫലങ്ങൾ കൂടി അവലോകനം ചെയ്തശേഷം ചന്ദ്രയാൻ 3 രൂപകൽപന സംബന്ധിച്ച അന്തിമചർച്ചകൾ നടക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്നുള്ള മണ്ണും കല്ലും ശേഖരിച്ചു പഠനം നടത്താനാണു ലക്ഷ്യമിടുന്നത്. യുഎസും റഷ്യയും ചൈനയും ചന്ദ്രനിലേക്കുള്ള തുടർപര്യവേക്ഷണ ദൗത്യങ്ങൾക്ക് ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയും അതിനു തയ്യാറെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP