Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മെയ് 26 ന് സൂപ്പർ ബ്ലഡ് മൂൺ; പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുമ്പോൾ ചന്ദ്രൻ കൂടുതൽ ഭൂമിയോട് അടുത്തു ദൃശ്യമാകും; ചുവന്നു തുടുത്ത ചന്ദ്രനെ കണ്ടുള്ള ആകാശക്കാഴ്‌ച്ചക്കായി കാത്തിരുന്നു ശാസ്ത്രപ്രേമികൾ

മെയ് 26 ന് സൂപ്പർ ബ്ലഡ് മൂൺ; പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുമ്പോൾ ചന്ദ്രൻ കൂടുതൽ ഭൂമിയോട് അടുത്തു ദൃശ്യമാകും; ചുവന്നു തുടുത്ത ചന്ദ്രനെ കണ്ടുള്ള ആകാശക്കാഴ്‌ച്ചക്കായി കാത്തിരുന്നു ശാസ്ത്രപ്രേമികൾ

മറുനാടൻ ഡെസ്‌ക്‌

വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം അടുത്തയാഴ്‌ച്ച. മെയ് 26 നാണ് ബ്ലഡ് മൂൺ എന്നറിയപ്പെടുന്ന ചന്ദ്രഗ്രഹണത്തിന്റെ ഏറ്റവും മനോഹരമായ പ്രപഞ്ച പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുക. സൂര്യനും ഭൂമിയും ചന്ദ്രനും ഒരു വരിയിൽ വിന്യസിക്കുമ്പോളാണ് പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നു. ഭൂമിയുടെ സൂര്യോദയത്തിൽ നിന്നും ചിതറിപ്പോയ പ്രകാശവും സൂര്യഗ്രഹണത്തിന്റെ മധ്യത്തിൽ ചന്ദ്രന്റെ മുഖത്ത് പതിക്കുന്ന സൂര്യാസ്തമയവും കാരണം ചന്ദ്രനിൽ ചുവന്ന നിറമായിരിക്കും.

ഗ്രഹണ സമയത്ത് ഭൂമിയുടെ നിഴൽ പൂർണമായും ചന്ദ്രനെ മറച്ചാലും ചന്ദ്രൻ മങ്ങിയ ചുവപ്പ് നിറത്തിൽ ദൃശ്യമാകും. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം. ഭൂമിയുടെ അന്തരീക്ഷത്തിൽ കൂടി കടന്നുപോകുന്ന സൂര്യപ്രകാശത്തിന്റെ കുറച്ചുഭാഗം അപവർത്തനത്തിനും വിസരണത്തിനും വിധേയമായി ഭൂമിയുടെ നിഴൽ ഭാഗത്തേയ്ക്ക് വളഞ്ഞ് ചന്ദ്രനിൽ പതിക്കുന്നു. ഈ പ്രകാശ രശ്മികൾ അവിടെ നിന്നും പ്രതിഫലിച്ച് വീണ്ടും ഭൂമിയിൽ പതിക്കുമ്പോൾ ചന്ദ്രമുഖം നമുക്ക് ദൃശ്യമാകുന്നു. എന്നാൽ ദൃശ്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറഞ്ഞ വർണ്ണങ്ങളായ വയലറ്റ്, നീല, പച്ച നിറങ്ങൾ ഏതാണ്ട് പൂർണ്ണമായും വിസരണത്തിന് വിധേയമായി ഭൂമിയിൽ നിന്ന് ചന്ദ്രനിൽ പതിക്കാതെ പോകുന്നു. അതു കൊണ്ട് ആ നിറങ്ങൾ തിരികെ എത്തുന്നില്ല.

തരംഗ ദൈർഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങൾ മാത്രം ചന്ദ്രനിൽ നിന്നും പ്രതിഫലിച്ച് നമ്മുടെ കണ്ണുകളിൽ എത്തുമ്പോൾ ചുവന്ന നിറത്തിലുള്ള ചന്ദ്രനെ നാം കാണുന്നു. അതായത് പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് പൂർണ്ണമായും അദൃശ്യമാകുന്നതിന് പകരം ചന്ദ്രൻ മങ്ങിയ ചുവപ്പ് നിറത്തിൽ ദൃശ്യമാവുകയാണ് ചെയ്യുക. ഏതാണ്ട് സന്ധ്യാകാശത്തിലെ സൂര്യനെ പോലെ. ഭാഗീക ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ പ്രഭമൂലം നമുക്ക് ചന്ദ്രന്റെ ഇരുണ്ട ഭാഗം ഇപ്രകാരം കാണാൻ കഴിയില്ല. ഭൗമാന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ സാന്നിദ്ധ്യത്തിനനുസൃതമായി ചുവപ്പ് നിറത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. അന്തരീക്ഷ മലിനീകരണത്തിന്റെ ഒരു അളവുകോലായും ഇതിനെ കണക്കാക്കുന്നു

ഓസ്‌ട്രേലിയ, പടിഞ്ഞാറൻ യുഎസിന്റെ ചില ഭാഗങ്ങൾ, പടിഞ്ഞാറൻ തെക്കേ അമേരിക്ക, അല്ലെങ്കിൽ തെക്ക്-കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ഈ ഗ്രഹണം ദൃശ്യമാകും. ഈ വർഷം ഇന്ത്യൻ സ്റ്റാൻഡ് ടൈമിങ്‌സ് (ഐഎസ്ടി) പ്രകാരം 2.17 ന് രാത്രി 7.19 വരെ ചന്ദ്രഗ്രഹണം ആരംഭിക്കും.

മെയ് 26 വൈകുന്നേരം കാണപ്പെടുന്ന ചന്ദ്രഗ്രഹണം ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ, മിസോറം, ബംഗാൾ, നാഗാലാൻഡ്, ഈസ്റ്റേൺ ഒഡീഷ, മണിപ്പൂർ, ത്രിപുര, അസം, മേഘാലയ എന്നിവിടങ്ങളിൽ കാണാനാകും. ഇന്ത്യ കൂടാതെ ജപ്പാൻ, ബംഗ്ലാദേശ്, സിംഗപ്പൂർ, ബർമ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ്, വടക്ക്, തെക്കേ അമേരിക്ക, പസഫിക്, ഇന്ത്യൻ മഹാസമുദ്ര മേഖലകളിൽ ഈ ചന്ദ്രഗ്രഹണം കാണാനാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP