Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'ബുധൻ' ഗ്രഹത്തിന്റെ സൂര്യതരണം സൗദിയിൽ ദൃശ്യമാവുക ഇന്ന് 03:35 മുതൽ 09 :04 വരെ; വിരളമായ പ്രാപഞ്ചിച്ച പ്രതിഭാസം മെയ് യിലോ നവംബറിലോ മാത്രമെന്ന് വിദഗ്ധൻ

'ബുധൻ' ഗ്രഹത്തിന്റെ സൂര്യതരണം സൗദിയിൽ ദൃശ്യമാവുക ഇന്ന് 03:35 മുതൽ 09 :04 വരെ; വിരളമായ പ്രാപഞ്ചിച്ച പ്രതിഭാസം മെയ് യിലോ നവംബറിലോ മാത്രമെന്ന് വിദഗ്ധൻ

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: ഇന്ന് ഭൂമിയിൽ ഏതാണ്ട് എല്ലായിടത്തും ദൃശ്യമാകുന്ന പ്രാപഞ്ചിക പ്രതിഭാസം ഭൂമിയിൽ പ്രത്യേക പ്രതിഫലനം ഉണ്ടാക്കില്ലെന്ന് കാലാവസ്ഥാ വിദഗ്ധൻ ഡോ. അബ്ദുല്ല അൽമുസ്‌നദ് പറഞ്ഞു. ഇന്നാണ് ബുധൻ ഗ്രഹം ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നു പോകുന്നത്. ഒരു നൂറ്റാണ്ടിനിടെ 13 ഓ 14 ഓ പ്രാവശ്യം മാത്രം സംഭവിക്കുന്ന പ്രാപഞ്ചിക പ്രതിഭാസം. ഒടുവിൽ ഇത് സംഭവിച്ചത് 2016 മെയ് ഒമ്പതിനായിരുന്നു. അടുത്ത ഇതേ പ്രതിഭാസം 2032 നവംബർ 13 നായിരിക്കും ദൃശ്യമാവുകയെന്നും ഡോ. മുസ്‌നദ് പറഞ്ഞു.

ബുധൻ ഗ്രഹത്തിന്റെ സൂര്യതരണം സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു സൗദി അൽഖസീം സർവകലാശാല ഭൂമിശാസ്ത്ര വകുപ്പിലെ കാലാവസ്ഥാ പ്രൊഫസറും കാലാവസ്ഥാ വ്യതിയാനങ്ങൾക്കായുള്ള സമിതിയുടെ സ്ഥാപകനും ചെയർമാനുമായ ഡോ. അബ്ദുല്ല അൽ മിസ്നാദ്. സൂര്യനു മുന്നിലൂടെ ബുധൻ കടന്നുപോകുന്നത് ഭൂമിയെ ബാധിക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്നു അൽമുസ്‌നദ് പ്രതികരിച്ചു. ഈ പ്രതിഭാസത്തിന് ഭൂമിയിൽ യാതൊരു പ്രതിഫലനവും ഉണ്ടാകില്ലെന്ന് മാത്രമല്ല ഭൂമിയുടെ കാലാവസ്ഥയെയോ ഭൂഗോളത്തിന്റെ ഫലകങ്ങളെയോ ഇത് ബാധിക്കുകയുമില്ല. അതേപോലെ ഇതുമൂലം ഭൂമിയിൽ ഇരുട്ടിന് കാരണമാകില്ല - സൂര്യഗ്രഹണം പോലെ.

നാളെ നടക്കുന്ന ബുധൻ പാസിങ് ആസ്ട്രേലിയ, മധ്യ - പൂർവ്വനേഷ്യൻ പ്രദേശങ്ങൾ ഒഴികെ ഭൂമിയിലെ മറ്റെല്ലായിടത്തും ദൃശ്യമാകും. സൗദിയിൽ ഇന്ന് പ്രാദേശിക സമയം പുലർച്ചയ്ക്ക് മുമ്പ് 03 :35 തുടങ്ങുന്ന 'ബുധൻ' ഗ്രഹത്തിന്റെ സൂര്യതരണം രാവിലെ 6.20 ന് പകുതിയിലെത്തുകയും 09 :04 ന് അവസാനിക്കുകയും ചെയ്യും (മൊത്തം അഞ്ചര മണിക്കൂർ സമയം).

ബുധൻ സൂര്യന്റെ പൂർവ ധ്രുവത്തിൽ നിന്ന് തുടങ്ങി ഒരു കറുത്ത ബിന്ദുവായി സൂര്യഗോളത്തെ മുറിച്ചു കടന്നു പോകും. അതായത് ബുധൻ നമുക്കും സൂര്യനും ഇടയിലൂടെ പാസ് ചെയ്യും. നമ്മെക്കാളും സൂര്യനോട് അടുത്തുള്ള ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾക്കാണ് ഇത്തരം ക്രോസിങ് ബാധകം. 'ബുധൻ ക്രോസിങ്' സംഭവിക്കുക നവംബർ, മെയ് മാസങ്ങളിൽ മാത്രമായിരിക്കുമെന്നും ഡോ. അൽമുസ്‌നദ് ചൂണ്ടിക്കാട്ടി.

അതേസമയം ഈ ബുധൻ പാസിങ് നഗ്‌ന ദൃഷ്ടി കൊണ്ട് നോക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇതിനു രണ്ടാണ് കാരണങ്ങൾ. ഒന്ന്, നഗ്‌ന ദൃഷ്ടി കൊണ്ട് ഇത് കാണാൻ കഴിഞ്ഞേക്കില്ല, മറ്റൊന്ന് - റെട്ടിനയിൽ റേഡിയേഷൻ ഉണ്ടാകാനും അതുമൂലം താൽക്കാലികമായെങ്കിലും കാഴ്ച നഷ്ട്ടപെടാനുമുള്ള സാധ്യതയും. അതിനാൽ, പ്രത്യേക ഗ്ലാസ്സുകൾ, ഫിൽറ്ററുകൾ, ടെലിസ്‌കോപ്പുകൾ എന്നിവ ഉപയോഗിച്ച് നോക്കാം.

മെയ്, നവംബർ മാസങ്ങളിൽ മാത്രമേ ഈ വിരള പ്രതിഭാസം ഉണ്ടാകൂ. ഗ്രഹങ്ങളുടെ ചലനങ്ങൾ കൃത്യമായി പ്രവചിക്കാൻ നിരീക്ഷകർക്ക് കഴിയുന്നത് അവയുടെ ചലങ്ങൾ കണിശമായ കൃത്യതയോടും കണക്കോടും കൂടിയുള്ളതിനാലാണെന്ന് ഡോ. അൽമുസ്‌നദ് വിവരിച്ചു. ഇക്കാര്യത്തിൽ 'സൂര്യനും ചന്ദ്രനും കണക്കനുസരിച്ചാണ് നീങ്ങുന്നത്' എന്ന ഖുർആൻ വാചകം അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP