Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതിനുള്ള അതിവേഗ റോക്കറ്റിന്റെ പണി 90 ശതമാനം പൂർത്തിയാക്കി നാസ; യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലുതും ശക്തിയേറിയതുമായ എസ്എൽഎസ് റോക്കറ്റിന്റെ ചിത്രങ്ങൾ പുറത്ത്; 2024 ഓടെ വനിതാ ആസ്ട്രോനെറ്റ് ഈ റോക്കറ്റിലേറി ചന്ദ്രനിലിറങ്ങും

മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതിനുള്ള അതിവേഗ റോക്കറ്റിന്റെ പണി 90 ശതമാനം പൂർത്തിയാക്കി നാസ; യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലുതും ശക്തിയേറിയതുമായ എസ്എൽഎസ് റോക്കറ്റിന്റെ ചിത്രങ്ങൾ പുറത്ത്; 2024 ഓടെ വനിതാ ആസ്ട്രോനെറ്റ് ഈ റോക്കറ്റിലേറി ചന്ദ്രനിലിറങ്ങും

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതിനുള്ള നാസയുടെ പ്രസ്റ്റീജ് മിഷനായ സ്പേസ് ലോഞ്ച് സിസ്റ്റത്തിന്റെ 90 ശതമാനം പണിയും പൂർത്തിയായെന്ന് റിപ്പോർട്ട്. 2020 ആകുമ്പോഴേക്കും ഇത് പൂർത്തിയാക്കുന്ന വിധത്തിലുള്ള ക്രിയാത്മകമായ സമീപനത്തോടെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് നാസയുടെ അഡ്‌മിനിസ്ട്രേറ്ററായ ജിം ബ്രൈഡൻസ്റ്റയിൻ വെളിപ്പെടുത്തുന്നു. എസ്എൽഎസ് റോക്കറ്റ് എന്നറിയപ്പെടുന്ന ഇതിന്റെ അഞ്ചിൽ നാല് ഭാഗം പണിയും പൂർത്തിയായെന്നാണ് ജിം വെളിപ്പെടുത്തുന്നത്.

നിലവിൽ ന്യൂ ഓർലിയൻസിലെ ഫെസിലിറ്റിയിൽ വച്ച് എൻജിനീയർമാർ എൻജിൻ സെക്ഷനുകൾ കൂട്ടിയോജിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച പ്രസ് കോൺഫറൻസിനിടെ നാസയുടെ തലവൻ വലിയ എസ്എൽഎസ് കമ്പോണന്റിന്റെ മുമ്പിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ഈ സമ്മറിൽ ഈ റോക്കറ്റ് നിർമ്മാണത്തിൽ പുരോഗമനപരമായ കുതിച്ച് ചാട്ടങ്ങളുണ്ടായതിന് ശേഷമാണ് പുതിയ വെളിപ്പെടുത്തലുമായി ജിം മുന്നോട്ട് വന്നിരിക്കുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ന്യൂ ഓർലിയൻസിലെ മിച്ചൗഡ് അസംബ്ലി ഫെസിലിറ്റിയിൽ വച്ച് നടന്ന പ്രസ് കോൺഫറൻസിലാണ് ജിം ഈ റോക്കറ്റമായി ബന്ധപ്പെട്ട നിർണായകമായ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. അങ്ങേയറ്റം സങ്കീർണമായ എൻജിൻ സെക്ഷന്റെ പണി എൻജിനീയർമാർ പൂർത്തിയാക്കിയിരിക്കുന്നുവെന്നും ജിം സ്ഥിരീകരിച്ചിട്ടുണ്ട്.ഈ റോക്കറ്റിനോടുള്ള ഏജൻസിയുടെ മനോഭാവത്തിൽ വന്ന മാറ്റങ്ങളെ തുടർന്നാണ് ഇത്രയും പുരോഗതി ചുരുങ്ങിയ കാലത്തിനുള്ളിൽ കൈവരിക്കാനായിരിക്കുന്നതെന്നും നാസ ബോസ് വിശദീകരിക്കുന്നു.

റോക്കറ്റിന്റെ ഹൊറിസോണ്ടൽ പൊസിഷൻ കൂട്ടിയോജിപ്പിക്കുന്ന പൂർത്തിയാക്കിയതോടെ നിർമ്മാണത്തിന്റെ 90 ശതമാനവും പൂർത്തീകരിക്കാൻ സാധിച്ചിരിക്കുന്നുവെന്നാണ് ജിം എടുത്ത് കാട്ടുന്നത്.ഈ റോക്കറ്റ് മുഖാന്തിരം 2024 ഓടെ മനുഷ്യനെ കൂടുതൽ വേഗത്തിൽ ചന്ദ്രനിലെത്തിക്കുന്നതിനാണ് നാസ ലക്ഷ്യമിടുന്നത്. ഇതിനായി കമേഴ്സ്യലായി വികസിപ്പിച്ചിരിക്കുന്ന റോക്കറ്റാണ് എസ്എൽഎസ്. അമേരിക്കൻ ചരിത്രത്തിൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും സങ്കീർണവും ശക്തിമത്തായതും വലുതുമായ റോക്കറ്റാണിതെന്നും ജിം വിവരിക്കുന്നു.

65 മീറ്റർ നീളമുള്ള ഈ റോക്കറ്റിൽ നാല് ആർഎസ് 25 എൻജിനുകളാണ് കരുത്ത് പകരുന്നത്.വരാനിരിക്കുന്ന മാസങ്ങളിൽ എൻജിൻ സെക്ഷൻ ശേഷിക്കുന്ന കോർ സെക്ഷനുകളുമായി കൂട്ടിയോജിപ്പിക്കുന്നതായിരിക്കും. എല്ലാം വിജയിച്ചാൽ 2020ൽ ഇത് ആർടെമിസ് 1 ടെസ്റ്റ് ഫ്ലൈറ്റിന് ഊർജം പകരുന്നതായിരിക്കും. 25 ദിവസവും 12 മണിക്കൂറുമായിരിക്കും ഇതിന് ചന്ദ്രനിലെത്തുന്നതിന് വേണ്ടി വരുന്നത്. ആദ്യ വനിതാ ആസ്ട്രോനെട്ടിനെയായിരിക്കും ഇതിലൂടെ യുഎസ് ചന്ദ്രനിലിറക്കുന്നത്.

വിവിധ മിഷനുകളിലായി ഇതിന് മുമ്പ് 12 പേരാണ് ചന്ദ്രനിലെത്തിയിരുന്നത്. നീൽ ആംസ്ട്രോംഗ്, എഡ്വിൻ ബസ് ആൽഡ്രിൻ, പീറ്റെ കോൻ റാഡ്, അലൻ ബീൻ, അലൻ ഷെപ്പേർഡ്, എഡ്ഗർ മിറ്റ്ചെൽ,ഡേവിഡ് സ്‌കോട്ട്, ജെയിംസ് ഇർവിൻ, ജോൺ യംഗ്, ചാൾസ് ഡ്യൂക്ക്,യൂജിൻ സെർനാൻ, ഹാരിസൻ എന്നിവരാണീ ആസ്ട്രോനെട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP