Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിങ്ങളുടെ മനസിലെ ആഗ്രഹം സൂപ്പർമാർക്കറ്റിലെ കൃത്രിമ ബുദ്ധി വായിച്ചെടുക്കും ! ഉപഭോക്താക്കളുടെ 'മനസ് വായിച്ച്' പരസ്യത്തിനുള്ള തന്ത്രങ്ങളൊരുക്കാൻ ഐടി തലച്ചോറുകൾ; 'ന്യൂറോ മാർക്കറ്റിങ്ങിന്റെ' അത്ഭുത ലോകം വൈകാതെ ഇന്ത്യയിൽ വൈറലാകും

നിങ്ങളുടെ മനസിലെ ആഗ്രഹം  സൂപ്പർമാർക്കറ്റിലെ കൃത്രിമ ബുദ്ധി വായിച്ചെടുക്കും ! ഉപഭോക്താക്കളുടെ 'മനസ് വായിച്ച്' പരസ്യത്തിനുള്ള തന്ത്രങ്ങളൊരുക്കാൻ ഐടി തലച്ചോറുകൾ; 'ന്യൂറോ മാർക്കറ്റിങ്ങിന്റെ' അത്ഭുത ലോകം വൈകാതെ ഇന്ത്യയിൽ വൈറലാകും

മറുനാടൻ ഡെസ്‌ക്‌

ബെംഗലൂരു: സാധനങ്ങൾക്കും സേവനങ്ങൾക്കും പകരം ബന്ധങ്ങളും കഥകളും മാജിക്കുമാണ് ആളുകൾ വാങ്ങുന്നതെന്ന് അമേരിക്കൻ എഴുത്തുകാരനും സംരംഭകനുമായ സെയ്ത്ത് ഗോഡിൻ പറഞ്ഞിട്ടുണ്ട്. ഈ വാക്കുകളെ ശരിവെക്കും വിധമുള്ള മാറ്റങ്ങളാണ് മാർക്കറ്റിങ് മേഖലയിൽ വൈകാതെ വരാൻ പോകുന്നത്. മാർക്കറ്റിങ് ക്യാമ്പയിനുകളിൽ പ്രതിഫലിക്കുന്ന ഉപഭോക്താക്കളുടെ മാനസികമായ വികാരങ്ങളെ മനസിലാക്കിയെടുത്ത് പരസ്യങ്ങളിലടക്കം മാറ്റം വരുത്തുകയും ഇത് വിൽപനയെ വർധിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയ്ക്കാണ് ഇനി ബിസിനസ് ലോകം സാക്ഷിയാകാൻ പോകുന്നത്.

പരസ്യങ്ങൾ മുതൽ സൂപ്പർ മാർക്കറ്റ് ഷെൽഫിൽ വെച്ചിരിക്കുന്ന ഉൽപന്നം വരെ ഉപഭോക്താക്കളുടെ മനസിനെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. എന്നാൽ ഇത് മുൻകൂട്ടി തിരിച്ചറിഞ്ഞാൽ ഭാവിയിലേക്ക് വേണ്ട മാർക്കറ്റിങ് തന്ത്രങ്ങൾ ഒരുക്കാൻ സാധിക്കുമെന്നാണ് ഐടി വിദഗ്ദ്ധർ പറയുന്നത്. പരസ്യങ്ങളിലും മറ്റും ഓരേ തന്ത്രം പയറ്റുന്നത് വഴി ഇനി ദീർഘനാൾ പിടിച്ച് നിൽക്കാൻ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം കമ്പനികൾ തേടുന്നത്.

ബെംഗലൂരുവിൽ പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എൻട്രോപിക്കാണ് പുത്തൻ പരീക്ഷണവുമായി എത്തുന്നത്. എഐ അൽഗോറിഥം വെച്ച് ഉപഭോക്താക്കളുടെ വികാരങ്ങൾ കൃത്യമായി ആളക്കാൻ കഴിയുമെന്നും ഇതു വഴി അവരുടെ ആഗ്രഹങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ് മാർക്കറ്റിങ് തന്ത്രങ്ങൾ സൃഷ്ടിക്കാമെന്നും കമ്പനിയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ന്യൂറോ സയൻസും മാർക്കറ്റിങ്ങും ഒന്നിക്കുന്ന ന്യൂറോ മാർക്കറ്റിങ് എന്നതാണ് ഇവിടെ നടപ്പാക്കുന്നത്. ഇത് പുതു തലമുറയിൽ പെട്ട സ്റ്റാർട്ടപ്പുകൾക്കാവും ഏറെ ഗുണം ചെയ്യുക എന്നും വിദഗ്ദ്ധർ പറയുന്നു.

ഉപഭോക്താക്കളുടെ 21ൽ അധികം വരുന്ന മുഖഭാവങ്ങൾ അടക്കമുള്ള കാര്യങ്ങൾ മുതൽ ഇത്തരത്തിൽ സേവ് ചെയ്തായിരിക്കും ന്യൂരോ മാർക്കറ്റിങ്ങിനുള്ള തന്ത്രം ഒരുക്കുക. ഇതിന്റെ ഭാഗമായി ഇഇജി ബ്രെയിൻ വേവ് മാപ്പിങ്, ഐ ട്രാക്കിങ്, ഫേഷ്യൽ കോഡിങ് എന്നിവയുമുണ്ടാകും. എൻട്രോപ്പിക് കമ്പനി നിർമ്മിക്കുന്ന അൽഗോറിഥം പ്രകാരം ഉപഭോക്താക്കളുടെ വികാരങ്ങൾ 85 ശതമാനത്തോളം കൃത്യമായി മനസിലാക്കിയെടുക്കാൻ സാധിക്കുമെന്നും ഐടി വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP