Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എള്ളോളം വൈകിയാലും ചന്ദ്രയാൻ രണ്ട് മുൻകൂട്ടി നിശ്ചയിച്ച ദിവസം തന്നെ ചന്ദ്രനിലിറങ്ങും; ഇതിനായി ഐഎസ്ആർഒ പുനക്രമീകരിച്ചത് 'ബാഹുബലി'യുടെ യാത്രാസമയം; ഇന്ന് ഉച്ചയ്ക്ക് 2.43ന് പുറപ്പെടുന്ന രണ്ടാം ചാന്ദ്ര ദൗത്യത്തിന്റെ പുതിയ സമയക്രമം ഇങ്ങനെ

എള്ളോളം വൈകിയാലും ചന്ദ്രയാൻ രണ്ട് മുൻകൂട്ടി നിശ്ചയിച്ച ദിവസം തന്നെ ചന്ദ്രനിലിറങ്ങും; ഇതിനായി ഐഎസ്ആർഒ പുനക്രമീകരിച്ചത് 'ബാഹുബലി'യുടെ യാത്രാസമയം; ഇന്ന് ഉച്ചയ്ക്ക് 2.43ന് പുറപ്പെടുന്ന രണ്ടാം ചാന്ദ്ര ദൗത്യത്തിന്റെ പുതിയ സമയക്രമം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീഹരിക്കോട്ട: മുൻകൂട്ടി നിശ്ചയിച്ച ദിവസം തന്നെ ചന്ദ്രയാൻ രണ്ട് ചന്ദ്രനിലത്തുന്നതിനായി യാത്രാ സമയക്രമം പുനക്രമീകരിച്ചു. ഇതനുസരിച്ച് നേരത്തേ നിശ്ചയിച്ച സെപ്റ്റംബർ ഏഴിന് തന്നെ ചന്ദ്രയാൻ രണ്ട് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തും. ചന്ദ്രന്റെ ഭ്രമണപഥത്തിൽ 28 ദിവസം വലംവച്ച ശേഷം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനായിരുന്നു നേരത്തേയുള്ള തീരുമാനമെങ്കിൽ പുതിയ സമയ പ്രകാരം ഇത്‌ 13 ദിവസമായി കുറച്ചു.

ഭൂമിയുടെ ഭ്രമണപഥത്തിൽ 17 ദിവസം വലംവച്ച ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്കുള്ള യാത്ര തുടങ്ങാനായിരുന്നു ആദ്യം നിശ്ചയിച്ചത്. എന്നാൽ, പുതിയ സമയക്രമമനുസരിച്ച് 23 ദിവസം പേടകം ഭൂമിയെ വലംവയ്ക്കും. 8 ദിവസമെടുത്താണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുക. നേരത്തേ 22-ാം ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താനായിരുന്നു തീരുമാനം.

കൗണ്ട്ഡൗണിന് പിന്നാലെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ജോലി തുടങ്ങി. മൂന്നാംഘട്ടമായ ക്രയോജനിക്ക് സ്റ്റേജിലേക്കുള്ള ഇന്ധനം തിങ്കളാഴ്ച കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറിൽ നിറയ്ക്കും. ജൂലായ് 15-ന് വിക്ഷേപണത്തിന് തൊട്ടുമുമ്പ് സാങ്കേതികത്തകരാർ കണ്ടെത്തിയത് ഈ ഘട്ടത്തിലാണ്.

ചന്ദ്രനെ വലംവെക്കുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാൻഡർ(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവർ (പ്രഗ്യാൻ) എന്നിവയടങ്ങിയതാണ് ചന്ദ്രയാൻ-2. 'ബാഹുബലി' എന്ന വിളിപ്പേരുള്ള ജിഎസ്എൽവി. മാർക്ക്-3 റോക്കറ്റാണ് വിക്ഷേപണ വാഹനം. സാങ്കേതികപ്പിഴവുകളെല്ലാം പരിഹരിച്ചാണ് ഇന്നത്തെ വിക്ഷേപണമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ അറിയിച്ചു.

ചന്ദ്രയാൻ 2:പുതിയ സമയക്രമം

ജൂലൈ 22: ഉച്ചയ്ക്ക് 2.43 വിക്ഷേപണം

ഓഗസ്റ്റ് 13: ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്കുള്ള ഗതിമാറ്റം (ട്രാൻസ് ലൂണാർ ഇൻജെക്ഷൻ) തുടങ്ങുന്നു.

ഓഗസ്റ്റ് 20: ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നു

സെപ്റ്റംബർ 2: ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപ്പെടുന്നു.

സെപ്റ്റംബർ 3: ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തെത്തുന്നു

സെപ്റ്റംബർ 7: ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നു.

വിക്ഷേപണത്തിനു മുൻപുള്ള റിഹേഴ്‌സൽ വിജയകരമായി പൂർത്തിയായി. 20 മണിക്കൂർ കൗണ്ട്ഡൗൺ ഇന്നലെ വൈകിട്ട് 6.43നു തുടങ്ങി. കഴിഞ്ഞ 15നു നിശ്ചയിച്ച വിക്ഷേപണം അവസാന മണിക്കൂറിൽ ഇന്ധനച്ചോർച്ചയെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP