Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒ രക്തഗ്രൂപ്പുള്ളവർക്ക് കോവിഡ് രോഗബാധ വരാൻ സാധ്യത കുറവെന്ന് പഠനം; ഒ ഗ്രൂപ്പുകാരിൽ കോവിഡ് ബാധയുണ്ടായാലും രോഗ തീവ്രത കുറവായിരിക്കുമെന്നും പഠനം

ഒ രക്തഗ്രൂപ്പുള്ളവർക്ക് കോവിഡ് രോഗബാധ വരാൻ സാധ്യത കുറവെന്ന് പഠനം; ഒ ഗ്രൂപ്പുകാരിൽ കോവിഡ് ബാധയുണ്ടായാലും രോഗ തീവ്രത കുറവായിരിക്കുമെന്നും പഠനം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഒ രക്തഗ്രൂപ്പുള്ളവർക്ക് കോവിഡ് രോഗബാധ സാധ്യത കുറവാണെന്ന് പുതിയ പഠനം. ബ്ലഡ് അഡ്‌വാൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച രണ്ട് പഠനത്തിലാണ് കോവിഡ് ബാധയും രക്തഗ്രൂപ്പും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്നത്. മറ്റ് രക്തഗ്രൂപ്പുകാരുമായി താരതമ്യം ചെയ്യുമ്പോൾ ഒ ബ്ലഡ് ഗ്രൂപ്പുകാരെ ർക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവവാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഈ ഗ്രൂപ്പുകാരിൽ കോവിഡ് ബാധയുണ്ടായാലും രോഗ തീവ്രത കുറവായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ കൂടുതൽ പഠനം വേണമെന്നാണ് ഗവേഷകരുടെ ആവശ്യം.

എ,ബി, എബി രക്ത ഗ്രൂപ്പിലുള്ളവർ ഒ രക്തഗ്രൂപ്പിലുള്ളവരേക്കാൾ കോവിഡ് ബാധിതരാകുന്നു. ഡെന്മാർക്കിൽ കോവിഡ് പോസിറ്റീവ് ആയ 7,422 പേരിൽ നടത്തിയ പഠനമനുസരിച്ച് ഇവരിൽ 34.4 ശതമാനം പേർ മാത്രമാണ് ഒ രക്ത ഗ്രൂപ്പിലുള്ളവർ. എന്നാൽ 44.4 ശതമാനം പേർ എ രക്തഗ്രൂപ്പുകാരാണ്. മൊത്തം ജനസംഖ്യയിൽ പരിശോധിക്കപ്പെട്ട 62% ആളുകളുടെ രക്തഗ്രൂപ്പ് വിവരങ്ങൾ മാത്രമാണ് ലഭ്യമായത്. അതിനാൽ പഠനത്തിലെ കണ്ടെത്തലുകൾ പരിമിതമാണെന്ന് ഗവേഷകർ പറയുന്നു.

കാനഡയിൽ ഗുരുതരമായി കോവിഡ് ബാധിച്ച് 95 പേരെയാണ് പഠനവിധേയമാക്കിയത്. ഇവരിൽ 84 ശതമാനം പേരും എ രക്തഗ്രൂപ്പുകാരോ, എ.ബി രക്തഗ്രൂപ്പിലുള്ളവരോ ആണ്. മാത്രമല്ല, ഈ രക്ത ഗ്രൂപ്പുകാർ ഒ ഗ്രൂപ്പുകാരെ അപേക്ഷിച്ച് കൂടുതൽ ദിവസം വെന്റിലേറ്ററിൽ കഴിയേണ്ടിവന്നുവെന്നും പഠനത്തിലുണ്ട്. കൂടാതെ എ, എ.ബി രക്തഗ്രൂപ്പുകാരിൽ കൂടുതലും വൃക്ക അപചയം കണ്ടുവരുന്നതായും പറയുന്നു.

നേരത്തെ ക്ലിനിക്കൽ ഇൻഫെക്റ്റിയസ് ഡിസീസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ എ രക്തഗ്രൂപ്പ് ഉള്ളവർക്ക് കോവിഡ് ബാധക്കുള്ള സാധ്യത കൂടുതലാണെന്നും ഒ ഗ്രൂപ്പുകാരിൽ വൈറസ് ബാധക്കുള്ള സാധ്യത കുറവാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP