Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ന് ആകാശത്ത് ദൃശ്യമാകുന്നത് പിങ്ക് സൂപ്പർ മൂൺ; സാധാരണയേക്കാൾ 14 ശതമാനം വലിപ്പവും 30 ശതമാനം പ്രകാശവും കൂടുതലുള്ള ചന്ദ്രനെ എങ്ങനെ പൂർണ്ണമായും കാണാം ? ചന്ദ്രിക പ്രതിഭാസകഥ

ഇന്ന് ആകാശത്ത് ദൃശ്യമാകുന്നത് പിങ്ക് സൂപ്പർ മൂൺ; സാധാരണയേക്കാൾ 14 ശതമാനം വലിപ്പവും 30 ശതമാനം പ്രകാശവും കൂടുതലുള്ള ചന്ദ്രനെ എങ്ങനെ പൂർണ്ണമായും കാണാം ? ചന്ദ്രിക പ്രതിഭാസകഥ

മറുനാടൻ മലയാളി ബ്യൂറോ

ന്ദ്രൻ ഭൂമിയോട് വളരെ അടുത്തുവരുന്ന പ്രതിഭാസമാണ് സൂപ്പർമൂൺ എന്നറിയപ്പെടുന്നത്. ഏപ്രിൽ മാസത്തിലെ പൗർണ്ണമിചന്ദ്രനാണ് പിങ്ക് സൂപ്പർമൂൺ എന്നറിയപ്പെടുന്നത്. പിങ്ക് നിറവുമായി ഈ പേരിന് ബന്ധമൊന്നുമില്ല. അമേരിക്കയിലെ വസന്തകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ആദ്യം പൂത്തുലയുന്ന മോസ്‌ക് ഫ്ളോക്സ് എന്നറിയപ്പെറ്റുന്ന ഫ്ളോക്സ് സുബുലേറ്റ എന്ന ശാസ്ത്രീയ നാമമുള്ള സസ്യത്തിന്റെ പുഷ്പവുമായി ബന്ധപ്പെട്ടാണ് ഈ പേര് നൽകിയിരിക്കുന്നത്. മനുഷ്യനിലെ നിഗൂഢമൊഹങ്ങളെ ഉണർത്താൻ കെല്പുള്ള മാസ്മരിക ഗന്ധമുള്ള ഈ ചെടി ആദ്യം മരിജുവാനയെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുപോലുമുണ്ട്.

പൗർണ്ണമി ദിനത്തിൽ തന്നെ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തെത്തുമ്പോൾ അത് സാധാരണയിലും കവിഞ്ഞ് 30 ശതമാനത്തിലേറെ വലിപ്പത്തിൽ ദൃശ്യമാകും. മാത്രമല്ല 14 ശതമാനത്തോളം അധിക പ്രകാശവും പൊഴിക്കും. ഏപ്രിൽ 27-ലെ സൂര്യാസ്തമനത്തിന് അല്പം മുൻപായി കിഴക്കൻ ചക്രവാളങ്ങളിൽ ഉദിച്ചുയരുന്നതു മുതൽ ചന്ദ്രാസ്തമനം വരെ ഇത് ആകാശത്ത് വ്യക്തമായി ദൃശ്യമാകും. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം 3,83,299 കി. മീ ആണ്. എന്നാൽ, സൂപ്പർമൂൺ പ്രത്യക്ഷമാകുന്ന സമയങ്ങളിൽ ഇത് 3,57,379 കി. മീ മാത്രമായിരിക്കും.

ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണപഥം ദീർഘവൃത്താകൃതിയിൽ ഉള്ളതാണ്. അതുകൊണ്ടുതന്നെ പൗർണ്ണമി ദിനത്തിൽ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുവരിക എന്നത് വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ഈ വർഷം ഏപ്രിലിലെ പിങ്ക് സൂപ്പർമൂണും മെയ് മാസത്ത്ലെ ഫ്ളവർ സൂപ്പർമൂണുമാണ് ഉള്ളത്. മറ്റുള്ള പൗർണ്ണമി ചന്ദ്രന്മാരെല്ലാം ഭൂമിയിൽ നിന്നും ഏറെ അകലെയായിട്ടായിരിക്കും കാണപ്പെടുക.

സൂപ്പർമൂൺ ഭൂമിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ

ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയമാണ് സൂപ്പർമൂൺ. അതുകൊണ്ടു തന്നെ ചന്ദ്രന്റെ ആകർഷണം ഭൂമിയിൽ കൂടുതലായി അനുഭവപ്പെടുന്ന സമയം കൂടിയാണ്. ശക്തമായ തിരമാലകൾക്ക് ഈ സമയം സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്രജ്ഞർ പറയുന്നു. മാത്രമല്ല, അഗ്‌നിപർവ്വത സ്ഫോടനങ്ങൾക്കും ഈ അവസരത്തിൽ സാധ്യതയുണ്ട്. സൂപ്പർമൂൺ ദിനത്തിൽ ഭൂമി ചന്ദ്രന്റെ ആകർഷണവലയത്തിൽ പെടുന്നതിനാൽ ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചിൽ അനുഭവപ്പെടും. ചെറു ചലനങ്ങൾ മുതൽ വൻ ഭൂകമ്പങ്ങൾക്ക് വരെ ഇത് കാരണമായേക്കാം.

ഈയടുത്ത് ജപ്പാനിലുണ്ടായ ഭൂചലനത്തിന് പ്രധാന കാരണം, സൂപ്പർമൂൺ ദിനത്തിൽ ഭൗമപാളികൾ ചന്ദ്രന്റെ ആകർഷണത്തിൽ പെട്ട് ഒന്നിനടിയിൽ മറ്റൊന്നായി തെന്നിക്കയറിയതാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ, ചന്ദ്രഗ്രഹണവും സൂപ്പർമൂണും ഒരേസമയം അനുഭവപ്പെട്ടാൽ അത് കൂടുതൽ അപകടകാരിയാണ്. ഇത്തരം അവസ്ഥയിൽ സൂര്യനിലെ ചെറിയ കളങ്കങ്ങൾ (സോളാർ ഫ്ളെയറുകൾ) പൊട്ടിത്തെറിക്കാൻ ഇടയുണ്ട്. ഇത് ഭൗമാന്താരീക്ഷത്തിലേക്ക് സൂര്യനിൽ നിന്നുള്ള കാന്തിക പ്രവാഹത്തിന് ഇടയാക്കും അന്തരീക്ഷത്തിലെ പ്ലാസ്മയെ അതുഗ്രൻ താപനിലയി ചൂടുപിടിപ്പിച്ച് ഇലക്ട്രോണുകളുടെയും പ്രോട്ടോണുകളുടെയും ഘന അയോണുകളുടെയും വേഗത പതിന്മടങ്ങിലാക്കും. ഇതും ഭൂകമ്പത്തിന് സാധ്യത വർദ്ധിപ്പിക്കുന്നു.

സൂപ്പർ മൂണും ജ്യോതിഷവും

പാശ്ചാത്യ ജ്യോതിഷത്തിൽ അധികമായ പ്രാധാന്യമുള്ള ഒന്നാണ് സൂപ്പർമൂൺ. പാശ്ചാത്യ ജ്യോതിഷ പ്രകാരം ഇത്തവണ സൂപ്പർ മൂൺ വരുന്നത് വൃശ്ചിക രാശിയിലാണ്. അതിനാൽ തന്നെ അതിന്റെ സ്വാധീനം ഇന്നുമുഴുവൻ നിങ്ങളിലുണ്ടാകും. ചന്ദ്രൻ സാധാരണയായി ബന്ധപ്പെട്ടിരിക്കുന്നത് മനുഷ്യന്റെ മനസ്സുമായിട്ടാണ്. അല്ലെങ്കിൽ നിഗൂഢ പ്രവർത്തനങ്ങളുമായിട്ടാണ്. അതായത്, നിങ്ങളുടെ ആഗ്രഹങ്ങൾ, രഹസ്യങ്ങൾ, വികാരങ്ങൾ എന്നിവയുമായി ചന്ദ്രൻ ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം സൂര്യൻ നിങ്ങളുടെ പൊതുജീവിതവുമായാണ് ഏറെ ബന്ധപ്പെട്ടിരിക്കുന്നത്.

വൃശ്ചിക രാശിയിൽ പിങ്ക് സൂപ്പർമൂൺ എത്തുന്നതിനാൽ നിങ്ങൾക്ക് നിങ്ങളിലേക്ക് തന്നെ കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ കഴിയും. ഒരു ആത്മപരിശോധനയ്ക്ക് ഏറ്റവും ഉചിതമായ സമയമാണിതെന്നാണ് പ്രമുഖ ജ്യോതിഷികൾ പറയുന്നത്. മാത്രമല്ല, അങ്ങനെ നിങ്ങൾ ചികഞ്ഞെടുത്ത കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നി മുന്നോട്ട് പോകുന്നത് ഭാവിയിൽ കൂടുതൽ ഹിതകരമായി ഭവിക്കുകയും ചെയ്യും. അതുപോലെ പുതിയ വൈകാരികബന്ധങ്ങൾ ആരംഭിക്കുന്ന സമയവുമാണിത്. ഈ സമയത്ത് രൂപപ്പെടുന്ന ബന്ധങ്ങൾ വളരെ ആഴത്തിൽ ഉള്ളവയായിരിക്കും. ശക്തമായ വൈകാരിക അടിത്തറയുള്ള ബന്ധങ്ങളായിരിക്കും.

അതേസമയം, ശനിയുടെ സ്വാധീനമുള്ളതിനാൽ, സൂപ്പർമൂൺ മൂലമുള്ള ഫലസിദ്ദിഖ് കുറവുണ്ടാകുമെന്ന് ഒരു കൂട്ടം ജ്യോതിഷികൾ പറയുന്നു. അതേസമയം ചന്ദ്രനുമായി 120 ഡിഗ്രിയിൽ നിൽക്കുന്ന ചൊവ്വ പെട്ടെന്നുള്ള മാറ്റങ്ങളെ വിപരീതമായി സ്വാധീനിക്കുന്നതിനാൽ, ശനിമൂലമുള്ള ദോഷങ്ങൾക്ക് കുറവുണ്ടാകുമെന്നും ഇവർ പറയുന്നു. ഈ വർഷത്തെ പിങ്ക് മൂൺ പൊതുവേ ലോകത്തിന് നന്മയായിരിക്കും കൊണ്ടുവരിക എന്നാണ് പാശ്ചാത്യ ജ്യോതിഷന്മാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP