Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാസയുടെ ഈ കണക്കുകൾ തെറ്റ്; കടൽ വളരുമ്പോൾ 30 കൊല്ലത്തിനകം വാസസ്ഥാനത്ത് നിന്നും പുറത്താകുന്നത് 30കോടി ആളുകൾ; കടൽ വിഴുങ്ങുന്ന നഗരങ്ങളുടെ എണ്ണവും അഭയാർത്ഥികളാകുന്ന ആളുകളുടെ എണ്ണവും കണക്ക് കൂട്ടിയതിനേക്കാൾ അധികം; ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും; അന്റാർട്ടിക്കയിലെ മഞ്ഞുരുകൽ ലോകത്തെ ഭീതിപ്പെടുത്തുന്നത് ഇങ്ങനെ

നാസയുടെ ഈ കണക്കുകൾ തെറ്റ്; കടൽ വളരുമ്പോൾ 30 കൊല്ലത്തിനകം വാസസ്ഥാനത്ത് നിന്നും പുറത്താകുന്നത് 30കോടി ആളുകൾ; കടൽ വിഴുങ്ങുന്ന നഗരങ്ങളുടെ എണ്ണവും അഭയാർത്ഥികളാകുന്ന ആളുകളുടെ എണ്ണവും കണക്ക് കൂട്ടിയതിനേക്കാൾ അധികം; ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും; അന്റാർട്ടിക്കയിലെ മഞ്ഞുരുകൽ ലോകത്തെ ഭീതിപ്പെടുത്തുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മീപവർഷങ്ങളിൽ തന്നെ കടൽ വളരുകയും കരയുടെ നല്ലൊരു ഭാഗത്തെ വിഴുങ്ങുമെന്നുമുള്ള മുന്നറിയിപ്പുകൾ ഈ അടുത്ത കാലത്ത് ആവർത്തിച്ച് ഉയർന്ന് കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് നാസ അടുത്ത കാലത്ത് പുറത്ത് വിട്ട പ്രവചനങ്ങൾ തെറ്റാണെന്നും കടൽ വളർച്ചയുടെ ആഘാതം ഇതുവരെ കണക്ക് കൂട്ടിയതിനേക്കാൾ മൂന്നിരട്ടി കൂടുതലായിരിക്കുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്. ഇത് പ്രകാരം കടൽ വളരുമ്പോൾ 30 കൊല്ലത്തിനകം അതായത് 2050 ആകുമ്പോഴേക്കും വാസസ്ഥാനത്ത് നിന്നും പുറത്താകുന്നത് 30കോടി ആളുകളായിരിക്കും.

കടൽ വിഴുങ്ങുന്ന നഗരങ്ങളുടെ എണ്ണവും അഭയാർത്ഥികളാകുന്ന ആളുകളുടെ എണ്ണവും ഇതുവരെ കണക്ക് കൂട്ടിയതിനേക്കാൾ എത്രയോ അധികമായിരിയിരിക്കുമെന്നാണ് സാറ്റലൈറ്റ് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പുതിയ പ്രവചനം മുന്നറിയിപ്പേകുന്നത്. ഇത്തരത്തിലുള്ള കടൽ പ്രളയ ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയ്ക്ക് മുൻനിരയിലാണ് സ്ഥാനം. ഇവിടുത്തെ മുംബൈ അടക്കമുള്ള നിരവധി നഗരങ്ങൾ കടലിനടിയിലാകുമെന്നാണ് മുന്നറിയിപ്പ്.അന്റാർട്ടിക്കയിലെ മഞ്ഞുരുകൽ ലോകത്തെ ഭീതിപ്പെടുത്തുന്നത് ഇത്തരത്തിലാണ്.2050ൽ കടലെടുക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലാണ് നിലവിൽ 300 മില്യൺ പേർ താമസിക്കുന്നതെന്നാണ് ചൊവ്വാഴ്ച നാച്വർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പേപ്പർ മുന്നറിയിപ്പേകുന്നത്.

എന്നാൽ ഇതിന് മുമ്പ് നാസ പുറത്ത് വിട്ട പ്രവചനം അനുസരിച്ച് വെറും 80 മില്യൺ പേർക്ക് മാത്രമേ കടൽ ഭീഷണിയുള്ളുവെന്നായിരുന്നു മുന്നറിയിപ്പുയർത്തിയിരുന്നത്.ഇതിനേക്കാൾ മൂന്നിരട്ടിയിലധികം പേരെ കടൽ വിഴുങ്ങുമെന്നാണ് പുതിയ പ്രവചനം സ്ഥിരീകരിച്ചിരിക്കുന്നത്.സാറ്റലൈറ്റ് റീഡിങ്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയുള്ളതാണ് പുതിയ വിലയിരുത്തലെന്നതിനാൽ ഇതാണ് കൂടുതൽ കൃത്യമെന്നാണ് റിപ്പോർട്ട്. ഇത് പ്രകാരം 2050 ആകുമ്പോഴേക്കും വിയറ്റ്‌നാമിലെയും ഇന്ത്യയിലെയും വളരെയധികം പ്രദേശങ്ങളെ കടലെടുക്കാൻ സാധ്യതയേറെയാണ്.

പുതിയ കണ്ടെത്തൽ തങ്ങളെ ഞെട്ടിപ്പിച്ചുവെന്നും മുമ്പത്തെ കണ്ടെത്തലിനേക്കാൾ വളരെയേറെ അപകടം വിതക്കുന്ന കടൽ ദുരന്തങ്ങളാണ് 30 വർഷത്തിനുള്ളിലെത്താൻ പോകുന്നതെന്നും ഗവേഷകർ പ്രതികരിക്കുന്നു. അപകടകരമായ കാലാവസ്ഥാ മാറ്റങ്ങൾ കടൽ തീരത്തുള്ള വിവിധ നഗരങ്ങൾക്ക് വൻ പ്രളയഭീഷണിയാണുയർത്തുന്നതെന്നും ഇതിനെ തുടർന്ന് ലോകത്തിലെ സുപ്രധാന നഗരങ്ങളിൽ ചിലതെല്ലാം കടൽ വിഴുങ്ങുമെന്നും പുതിയ പഠനത്തിന്റെ ലീഡ് ഓഥറും ക്ലൈമറ്റ് സെൻട്രലിലെ സീനിയർ സയന്റിസ്റ്റുമായ സ്‌കോട്ട് കുൽപ് പറയുന്നു.

ഇത്തരത്തിൽ കടൽ വിഴുങ്ങുന്ന നഗരങ്ങളിൽ ഇന്ത്യയിലെ മുംബൈയും ഉൾപ്പെടുന്നുണ്ട്. ഇവിടെ 18 മില്യണിലധികം പേരാണ് അധിവസിക്കുന്നത്. ഈ നഗരം 30 വർഷത്തിനകം ഏതാണ്ട് ഭൂരിഭാഗവും വെള്ളത്തിനടിയിലാകും. പുതിയ മോഡലുകൾ പ്രകാരം ഇന്ത്യയിൽ വെള്ളപ്പൊക്ക സാധ്യത ഏഴിരട്ടിയും ചൈനയിൽ മൂന്നിരട്ടിയും വർധിക്കുന്നതായിരിക്കും. ഏഷ്യൻ രാജ്യങ്ങൾക്ക് പുറമെ യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളെയും ഇത് ബാധിക്കും. 2050 ആകുമ്പോഴേക്കും യുകെയിലെ 3.5 മില്യൺ പേർ കടൽ ഭീഷണിയിലാകും. യുഎസിലെ ന്യൂ ജഴ്‌സി, ഫ്‌ളോറിഡ തുടങ്ങിയവയും വെള്ളത്തിനടിയിലാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP