Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്മുടെ ഭാവിതലമുറ ശൂന്യാകാശത്ത് ജീവിക്കാൻ പോകുന്നത് ഇങ്ങനെ ആവും; സുന്ദരമായ നഗരത്തിന്റെ മാതൃകയുമായി ആമസോൺ തലവൻ ജെഫ് രംഗത്ത്; നമുക്ക് ആസ്വദിക്കാൻ കഴിയാത്ത ലോകത്തെ കാഴ്ചകൾ കണ്ട് മയങ്ങാം

നമ്മുടെ ഭാവിതലമുറ ശൂന്യാകാശത്ത് ജീവിക്കാൻ പോകുന്നത് ഇങ്ങനെ ആവും; സുന്ദരമായ നഗരത്തിന്റെ മാതൃകയുമായി ആമസോൺ തലവൻ ജെഫ് രംഗത്ത്; നമുക്ക് ആസ്വദിക്കാൻ കഴിയാത്ത ലോകത്തെ കാഴ്ചകൾ കണ്ട് മയങ്ങാം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: മനുഷ്യന് ബഹിരാകാശത്തെ ഭാവിയിലെ താമസസ്ഥലമായി മാറ്റിയെടുക്കാൻ സാധിക്കുമോയെന്ന അന്വേഷണം മനുഷ്യർ ഏറെ നാളുകൾക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ആ രംഗത്ത് നിർണായകമായ വഴിത്തിരിവുണ്ടാക്കുന്ന പുതിയ ചുവട് വയ്പുണ്ടാകാൻ പോകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഭാവിയിൽ മനുഷ്യർ ബഹിരാകാശത്ത് പടുത്തുയർത്തിയേക്കാവുന്ന സുന്ദരമായ നഗരത്തിന്റെ മാതൃക ആമസോൺ തലവനായ ജെഫ് ബെസോസ് മെയ്‌ 9ന് വാഷിങ്ടൺ ഡിസിയിൽ നടന്ന ഒരു ഇവന്റിൽ വച്ച് പുറത്ത് വിട്ടിരുന്നു. നമുക്ക് ആസ്വദിക്കാൻ ഇതു വരെ സാധിക്കാതിരുന്ന ലോകത്തെ കാഴ്ചകൾ കണ്ട് മയങ്ങാനാണ് ഇതിലൂടെ അവസരമൊരുങ്ങുന്നത്.

ഈ സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ ഇനിയുമേറെ സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നും എന്നാൽ ഇത് ഒരിക്കൽ നടപ്പിലാകുന്നതിനെ തുടർന്ന് ഭൂമിക്കടുത്തുള്ള ബഹിരാകാശ ഭാഗങ്ങളിൽ കോടിക്കണക്കിന് പേർക്ക് സ്ഥിരമായി താമസിക്കുന്നതിനുള്ള സംവിധാനം ഒരുക്കാൻ സാധിക്കുമെന്നും ജെഫ് തറപ്പിച്ച് പറയുന്നു. ജെഫിന്റെ മുൻ പ്രഫസറായിരുന്ന ഭൗതിക ശാസ്ത്രജ്ഞൻ ജെറാർഡ് ഓ നെയിലാണ് ഈ സങ്കൽപം 1970കളിൽ ആദ്യമായി ഉയർത്തിക്കാട്ടിയിരുന്നത്. തന്റെ എയറോസ്പേസ് കമ്പനിയായ ഫാസ്റ്റ് വികസിപ്പിച്ചെടുത്ത ലൂണാർ ലാൻഡറും ജെഫ് അനാവരണം ചെയ്തിരുന്നു. വർഷങ്ങളെടുത്ത് അതീവ രഹസ്യമായി നിർമ്മിച്ചെടുത്ത ലാൻഡറാണിത്. ചന്ദ്രനിൽ സ്ഥിരമായി താമസിക്കാൻ മനുഷ്യനെ എത്തിക്കാൻ പര്യാപ്തമാകുന്ന വാഹനമാണിത്.

ബഹിരാകാശത്ത് ഭാവിയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന സ്വയം നിലനിൽക്കാൻ സാധ്യതയുള്ള ആവാസവ്യവസ്ഥകളിൽ നഗരങ്ങൾ, കാർഷിക മേഖലകൾ, നാഷണൽ പാർക്കുകൾ എന്നിവ വരെയുണ്ടാകുമെന്ന സൂചനയാണ് പുറത്ത് വന്നിരിക്കുന്നത്. ഭൂമിയിൽ സ്ഥലവും വിഭവങ്ങളും പരിമിതമാകുമ്പോൾ മനുഷ്യർക്ക് ഇത്തരം ഭൗമേതര ആവാസവ്യവസ്ഥകൾ കടുത്ത ആശ്വാസമേകുമെന്നുറപ്പാണെന്നും ജെഫ് അവകാശപ്പെടുന്നു. ഇന്റർസ്റ്റെല്ലർ എന്ന ചലച്ചിത്രത്തിലെ പ്രമേയം ഇത്തരം സങ്കൽപവുമായി ബന്ധപ്പെട്ടതാണ്. ഭൂമിയിൽ നിന്നും ഇത്തരം ആവാസവ്യവസ്ഥകളിലേക്ക് മനുഷ്യർക്ക് വന്ന് പോകാൻ സാധിക്കുമെന്നാണ് ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരം ആവാസവ്യവസ്ഥകളിൽ മാതൃകാപരമായ കാലാവസ്ഥയായിരിക്കുമുണ്ടാവുകയെന്നും ജെഫ് പറയുന്നു.

ഇതിലൂടെ സോളാർ സിസ്റ്റത്തിൽ ട്രില്യൺ കണക്കിന് പേർക്ക് ജീവിക്കാനുള്ള അവസരമൊരുങ്ങുമെന്നും അത് അതുല്യമായ ഒരു നാഗരികതയായിരിക്കുമെന്നും ജെഫ് വിശദീകരിക്കുന്നു. ഇത്തരം നാഗരികതകൾ വളരെ വിശാലമായിരിക്കുമെന്നും മൈലുകളോളം നീളവും വീതിയുമുള്ളവയായിരിക്കുമെന്നും കോടിക്കണക്കിന് പേർക്ക് താമസിക്കാവുന്നവയുമായിരിക്കുമെന്നും സൂചനയുണ്ട്. ഇത്തരം നാഗരികതകളിൽ മൊസാർട്ട്, ഐൻസ്റ്റീൻ തുടങ്ങിയവരെ പോലുള്ള നിരവധി അതുല്യ പ്രതിഭകൾ വളർന്ന് വരുമെന്നും ജെഫ് പറയുന്നു. മഴ, കാറ്റ്, ഭൂകമ്പം തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങൾ ഇത്തരം ആവാസവ്യവസ്ഥകളിലുണ്ടാവില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.വ്യത്യസ്തമായ സ്പേസ് കോളനികളിലൊന്നിൽ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കാൻ ഒരു ദിവസം മാത്രമേ വേണ്ടി വരുകയുള്ളുവെന്നും ജെഫ് പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP