Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ഫുട്ബോൾ ഫീൽഡിന്റെയത്രയും വലുപ്പം; ശൂന്യാകാശത്തിലേക്ക് ആളെ എത്തിക്കാൻ ലക്ഷ്യം വച്ച് നിർമ്മിച്ച ഇരട്ട വിമാനം പറന്നുയരുമ്പോൾ വാ പൊളിച്ച് ലോകം; റോക്കറ്റ് വിക്ഷേപണം പോലും ഇനി ഈ വിമാനത്തിൽ നിന്നാകാം

ഒരു ഫുട്ബോൾ ഫീൽഡിന്റെയത്രയും വലുപ്പം; ശൂന്യാകാശത്തിലേക്ക് ആളെ എത്തിക്കാൻ ലക്ഷ്യം വച്ച് നിർമ്മിച്ച ഇരട്ട വിമാനം പറന്നുയരുമ്പോൾ വാ പൊളിച്ച് ലോകം; റോക്കറ്റ് വിക്ഷേപണം പോലും ഇനി ഈ വിമാനത്തിൽ നിന്നാകാം

മറുനാടൻ ഡെസ്‌ക്‌

ലോകത്തിലെ ഏറ്റവും വലിയ വിമാനമായ സ്ട്രാറ്റാലോഞ്ച് ജെറ്റ് ഇന്നലെ രാവിലെ പത്ത് മണിക്ക് മോജാവ് എയർ ആൻഡ് സ്പേസ് പോർട്ടിൽ നിന്നും ആദ്യ പറക്കൽ നടത്തി.അഞ്ച് ലക്ഷം പൗണ്ട് മുടക്കി നിർമ്മിച്ചിരിക്കുന്ന ഈ വിമാനത്തിന് ഒരു ഫുട്ബോൾ ഫീൽഡിന്റെയത്രയും വലുപ്പമാണുള്ളത്. ശൂന്യാകാശത്തിലേക്ക് ആളെ എത്തിക്കാൻ ലക്ഷ്യം വച്ച് നിർമ്മിച്ച ഇരട്ട വിമാനം പറന്നുയരുമ്പോൾ ലോകം വാ പൊളിച്ച് നോക്കി നിൽക്കുകയാണ്. റോക്കറ്റ് വിക്ഷേപണം പോലും ഇനി ഈ വിമാനത്തിൽ നിന്നാകാമെന്നതാണ് അത്ഭുതകരമായ കാര്യം. രണ്ടര മണിക്കൂർ നേരത്തെ പറക്കലിന് ശേഷം ഇത് സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.

ഇതിന്റെ ബൃഹത്തായ ചിറകിൽ നിന്നും റോക്കറ്റുകൾ വിക്ഷേപിക്കാൻ സാധിക്കുന്ന വിധത്തിലാണിത് നിർമ്മിച്ചിരിക്കുന്നത്. സ്‌കെയിൽഡ് കോംപസൈറ്റ്സ് എൽഎൽസിയാണീ വിമാനം നിർമ്മിച്ചിരിക്കുന്നത്. വിമാനം മുൻകൂട്ടി കണക്കാക്കിയത് പോലെ തന്നെ പറന്നിരുന്നുവെന്നും ഇതിന്റെ പ്രകടനം അത്ഭുതകരമായിരുന്നുവെന്നുമാണ് ടെസ്റ്റ് പൈലറ്റായ ഇവാൻ തോമസ് സാക്ഷ്യപ്പെടുത്തുന്നത്. ഇതിന്റെ ചിറകുകൾ തമ്മിലുള്ള അകലം 117 മീറ്ററാണ്. ലോകത്തിൽ നിലവിലുള്ള ഏത് വിമാനത്തേക്കാളും കൂടിയ വിങ്സ്പാനാണിത്.അധികം വൈകാതെ ശൂന്യാകാശത്തിലേക്ക് ആളെ എത്തിക്കാൻ ഈ വിമാനത്തിന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ഈ വിമാനത്തി്ന്റെ പരീക്ഷണം വൻ വിജയമായിരുന്നുവെന്നാണ് സ്ട്രാറ്റോലോഞ്ച് സിസ്റ്റംസ് കോർപറേഷൻ ചീഫ് എക്സിക്യൂട്ടീവ് ജീൻ ഫ്ലോയ്ഡ് പറയുന്നത്. അന്തരിച്ച മൈക്രോസോഫ്റ്റ് കോ ഫൗണ്ടറായ പോൾ ജി അല്ലെനാണ് സ്ട്രാറ്റോലോഞ്ച് സിസ്റ്റംസ് കോർപറേഷൻ സ്ഥാപിച്ചത്. 35,000 അടി ആൾട്ടിറ്റിയൂഡിലാണ് ഇന്നലെ വിമാനം പറന്നത്. ഈ എയർ ലോഞ്ച് സിസ്റ്റംസ് നിലവിൽ വരുന്നതോടെ വിവിധ എയർപോർട്ടുകളിൽ നിന്നും ബഹിരാകാശ യാത്രക്ക് സാധിക്കും. ഇതിനായി ഫിക്സഡ് ലോഞ്ച് സൈറ്റുകളെ ആശ്രയിക്കേണ്ടി വരില്ല.

തങ്ങളുടെ രീതിയിലുള്ള റോക്കറ്റ് എൻജിനും, ലോഞ്ച് വെഹിക്കിളുകളും നിർമ്മിക്കാനുള്ള ശ്രമം ഈ അടുത്ത മാസങ്ങളിൽ സ്ട്രാറ്റോലോഞ്ച് ഉപേക്ഷിച്ചിരുന്നു. ഇതിന് പകരം ഇത്തരം വലിയ വിമാനം നിർമ്മിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു. സ്ട്രാറ്റോലോഞ്ച് എയർക്രാഫ്റ്റ് മോജാവ് ഹാൻഗറിൽ നിന്നാണ് 2017 മേയിൽ നിർമ്മാണം ആരംഭിച്ചത്. തുടർന്ന് ടാക്സിങ്, അടക്കമുള്ള ഗ്രൗണ്ട് ടെസ്റ്റുകൾ നടത്തുകയുമായിരുന്നു. ബോയിങ് 747 വിമാനത്തിൽ ഉപയോഗിക്കുന്നത് പോലുള്ള എൻജിനുകളാണ് ഇതിലും ഉപയോഗിക്കുന്നത്. ഇത്തരം ആറ് എൻജിനുകളാണ് ഇതിലുള്ളത്. ഇതിന്റെ പരമാവധി ഭാരം അഞ്ച് ലക്ഷം കിലോഗ്രാമിന് മേലാണ്. 72.5 മീറ്ററാണ് വിമാനത്തിന്റെ നീളം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP