Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ നൂറ്റാണ്ടിലെ ഏറ്റവും ചൂടുള്ള വർഷങ്ങൾക്ക് തുടക്കം; വരുന്ന അഞ്ച് വർഷത്തെ തകർപ്പൻ ചൂടിൽ മനുഷ്യരും ജീവജാലങ്ങളും പിടിച്ച് നിൽക്കുമോ....?

ഈ നൂറ്റാണ്ടിലെ ഏറ്റവും ചൂടുള്ള വർഷങ്ങൾക്ക് തുടക്കം; വരുന്ന അഞ്ച് വർഷത്തെ തകർപ്പൻ ചൂടിൽ മനുഷ്യരും ജീവജാലങ്ങളും പിടിച്ച് നിൽക്കുമോ....?

നാളിതു വരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടാർന്ന ദശാബ്ദത്തിലേക്കാണ് ഭൂമി പ്രവേശിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന കാലാവസ്ഥാ പ്രവചനം പുറത്ത് വന്നു. ഇത് പ്രകാരം ഈ നൂറ്റാണ്ടിലെ ഏറ്റവും ചൂടുള്ള വർഷങ്ങൾക്കാണ് തുടക്കമാകാൻ പോകുന്നത്. വരാനിരിക്കുന്ന അഞ്ച് വർഷങ്ങളിലെ തകർപ്പൻ ചൂടിൽ മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും പിടിച്ച് നിൽക്കാൻ സാധിക്കുമോ...? എന്ന ആശങ്ക നിറഞ്ഞ ചോദ്യം ശക്തമാകുന്നുണ്ട്. ഫോർകാസ്റ്റർമാർ നടത്തിയിരിക്കുന്ന പ്രവചനം സത്യമാവുകയാണെങ്കിൽ 2014നും 2023നും ഇടയിലുള്ള ദശാബ്ദമായിരിക്കും നാളിതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടാർന്ന ദശാബ്ദമെന്നാണ് മുന്നറിയിപ്പ്.

2019നും 2023നും ഇടയിലുള്ള വർഷങ്ങളിലെ താപനില വ്യാവസായിക വിപ്ലവത്തേക്കാൾ 1.57 ഡിഗ്രി അധികമായിരിക്കുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. ഏറ്റവും പുതിയ പ്രവചനം അനുസരിച്ച് അടുത്ത അഞ്ച് വർഷങ്ങളിലെ താപനില പ്രീ-ഇന്റസ്ട്രിയൽ ലെവലിനേക്കാൽ ഒരു ഡിഗ്രിയോ അതിന് മുകളിലോ കൂടുതലായിരിക്കും. അതായത് തൽഫലമായി ചൂട് 1850 കാലഘട്ടത്തിലേതിന് സമാനമായിത്തീരും. തുടർച്ചയായി ഏററവും ചൂട് രേഖപ്പെടുത്തിയ നാല് വർഷങ്ങളിലൊന്നായിരുന്നു 2018 എന്ന നാസയുടെ റിപ്പോർട്ട് പുറത്ത് വന്ന് അധികം വൈകുന്നതിന് മുമ്പാണ് പുതിയ പ്രവചനം പുറത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

2018ൽ ആഗോളവ്യാപകമായുണ്ടായ ചൂട് വെളിപ്പെടുത്തുന്ന വിവരങ്ങൾ ഇന്നലെ ലോകമാകമാനമുള്ള ക്ലൈമറ്റ് എക്സ്പർട്ടുകൾ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ വർഷത്തെ ശരാശരി താപനില 1850-1900 കാലത്തെ പ്രീ-ഇന്റസ്ട്രിയൽ ലെവലിലെ താപനിലയേക്കാൾ ഏതാണ്ട് ഒരു ഡിഗ്രി കൂടുതലായിരുന്നുവെന്ന് അഞ്ച് ഇന്റർനാഷണൽ ഡാറ്റാ സെറ്റുകൾ വിശകലനം ചെയ്തതിലൂടെ വെളിപ്പെട്ടിരിക്കുന്നുവെന്നാണ് ദി വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യൂഎംഒ) വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം 2015,2016,2017,2018 എന്നീ വർഷങ്ങളിൽ തുടർച്ചയായി റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ലോകത്തിലെ വാർഷിക ശരാശരി താപനില ആദ്യമായി പ്രീ-ഇന്റസ്ട്രിയല് ലെവലിന് മേലെ എത്തിയ വർഷമായിരുന്നു 2015 എന്നാണ് മെറ്റ് ഓഫീസിലെ ലോംഗ് റേഞ്ച് പ്രെഡിക്ഷൻ തലവനായ പ്രഫ.ആദം സ്‌കെയ്ഫെ പറയുന്നത്. തുടർന്നുള്ള മൂന്ന് വർഷങ്ങളിലും താപനില ഏതാണ്ട് ഇത്തരത്തിലായിരുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

2019നും 2023നും ഇടയിലുള്ള ഗ്ലോബൽ ആവറേജ് താപനില ഉയർന്നതായിരിക്കുമെന്നാണ് പ്രവചനമെന്നും അതിനാൽ 2014 നെ തുടർന്ന് വരുന്ന ദശാബ്ദം 150 വർഷത്തിനിടെയുള്ള ഏറ്റവും ചൂടുള്ള ദശാബ്ദമായിരിക്കുമെന്നും ആദം സ്‌കെയ്ഫെ മുന്നറിയിപ്പേകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP