Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ട് മാസം ടിവി കാണലും പുസ്തകം വായനയും അല്ലാതെ മറ്റൊന്നുമില്ലാതെ ഒരു മുറിയിൽ കഴിയാമോ...? എങ്കിൽ നാസ 12.5 ലക്ഷം രൂപ നൽകും... നാസയുടെ പുതിയ പരീക്ഷണത്തിന് മടിയന്മാരെ ക്ഷണിക്കുന്നത് ഇങ്ങനെ

രണ്ട് മാസം ടിവി കാണലും പുസ്തകം വായനയും അല്ലാതെ മറ്റൊന്നുമില്ലാതെ ഒരു മുറിയിൽ കഴിയാമോ...? എങ്കിൽ നാസ 12.5 ലക്ഷം രൂപ നൽകും... നാസയുടെ പുതിയ പരീക്ഷണത്തിന് മടിയന്മാരെ ക്ഷണിക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

നാസ: മൈക്രോഗ്രാവിറ്റിയുടെ പ്രത്യാഘതങ്ങൾ പഠിക്കുന്നതിനായി നാസ പുതിയ പരീക്ഷണം നടത്താനൊരുങ്ങുന്നു. ബഹിരാകാശ യാത്ര എത്തരത്തിലാണ് ആസ്ട്രൊനെട്ടുകളെ ബാധിക്കുന്നതെന്ന് തിരിച്ചറിയുന്നതിന് വേണ്ടിയുള്ള പരീക്ഷണമാണിത്. രണ്ട്മാസക്കാലം ഒരു ബെഡിൽ ക്ഷമയോടെ കിടക്കാൻ തയ്യാറുള്ളവർക്ക് മാത്രമാണീ പരീക്ഷണത്തിൽ ഭാഗഭാക്കാകാൻ സാധിക്കുന്നത്. ഈ അവസരത്തിൽ പ്രത്യേക ബെഡിൽ കിടന്ന് കൊണ്ട് ചെയ്യാൻ പറ്റുന്നവ മാത്രമേ ഇതിൽ പങ്കെടുക്കുന്നവർക്ക് നിർവഹിക്കാൻ സാധിക്കുകയുള്ളൂ. അതായത് രണ്ട് മാസം ടിവി കാണലും പുസ്തകം വായനയും അല്ലാതെ മറ്റൊന്നുമില്ലാതെ ഒരു മുറിയിൽ കഴിയാൻ സാധിക്കുന്നവർക്ക് മാത്രമാണ് ഈ പരീക്ഷണത്തിന്റെ ഭാഗമാകാൻ കഴിയുന്നത്. ഇതിന് സന്നദ്ധരാകുന്നവർക്ക് നാസ 12.5 ലക്ഷം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. നാസയുടെ പുതിയ പരീക്ഷണത്തിന് മടിയന്മാരെ ക്ഷണിക്കുന്നത് ഇത്തരത്തിലാണ്.

ബഹിരാകാശ യാത്രയിൽ ആർട്ടിഫിഷ്യൽ ഗ്രാവിറ്റി മനുഷ്യശരീരത്തെ എത്തരത്തിലാണ് ബാധിക്കുന്നതെന്ന് തിരിച്ചറിയുന്നതിനാണ് നാസ ഈ പരീക്ഷണം നടത്തുന്നത്. ഈ പരീക്ഷണ വേളയിൽ ഇതിൽ പങ്കെടുക്കുന്നവർ ടോയ്ലറ്റിൽ പോകുന്നത് അടക്കമുള്ള കാര്യങ്ങൾ ബെഡിൽ കിടന്ന് കൊണ്ട് തന്നെ നിർവഹിക്കണമെന്നത് നിർബന്ധമുള്ള കാര്യമാണ്. നാസയിൽ നിന്നും ഇഎസ്എയിൽ നിന്നുമുള്ള സ്പേസ് എക്സ്പർട്ടുകൾ ബെഡിൽ കിടക്കുന്നവരെ രണ്ട് മാസക്കാലം 24 മണിക്കൂറും നിരീക്ഷിക്കുന്നതായിരിക്കും. ബഹിരാകാശത്തെ ഭാരമില്ലായ്മ, കോസ്മിക് റേഡിയേഷൻ, ഐസൊലേഷൻ, സ്പാറ്റിയൽ റെസ്ട്രിക്ഷനുകൾ എന്നിവ എത്തരത്തിലാണ് ബഹിരാകാശ സഞ്ചാരികളെ പ്രതികൂലമായി ബാധിക്കുകയെന്നറിയുന്നതിനാണ് ഈ പരീക്ഷണമെന്നാണ് ഇഎസ്എ പറയുന്നത്.

രണ്ട് ഡസൻ വളണ്ടിയർമാരെയാണ് ഇതിൽ ഭാഗഭാക്കാക്കുന്നത്. എല്ലാവരും സ്ഥിരമായി ബെഡിൽ കിടക്കണമെന്നത് കർക്കശമായ നിബന്ധനയായിരിക്കും. പങ്കെടുക്കുന്നവർക്കെല്ലാം ജർമൻ ഭാഷ അറിഞ്ഞിരിക്കുകയും വേണം. 24നും 55നും ഇടയിൽ പ്രായമുള്ളആരോഗ്യമുള്ളവർക്ക് മാത്രമേ പരീക്ഷണത്തിൽ ഭാഗഭാക്കാകാൻ സാധിക്കുകയുള്ളൂ. ശരീരത്തിന്റെ അറ്റങ്ങളിൽ രക്തം സംഗ്രഹിച്ച് പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ പരീക്ഷണത്തിൽ പങ്കെടുക്കുന്നവരുടെ കാൽഭാഗം അവരുടെ തല, ശരീരം എന്നിവയേക്കാൾ അൽപം ഉയർത്തിയായിരിക്കും കിടക്കുന്നത്.

രണ്ട് സ്പേസ് ഏജൻസികളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രൊജക്ടിൽ പങ്കെടുക്കുന്നവർക്ക് നല്ല വിനോദ സാധ്യതകളാണ് പ്രദാനം ചെയ്യുന്നത്. വായിക്കാൻ വേണ്ടതെല്ലാം ഇവർക്ക് ലഭ്യമാക്കുകയും ചെയ്യും. എന്നാൽ എല്ലാം കിടന്ന കിടപ്പിൽ നിർവഹിച്ചിരിക്കണമെന്ന ഒരു വ്യവസ്ഥ മാത്രം പാലിച്ചാൽ മതി. ഈ സമയം ചില ഓൺലൈൻ കോഴ്സുകൾ നിർവഹിക്കാനും ഇതിൽ പങ്കെടുക്കുന്നവർക്ക് നിർദ്ദേശം നൽകും. ദീർഘകാലത്തെ ബഹിരാകാശ യാത്രകളിൽ മനുഷ്യർ ഏർപ്പെടുമ്പോൾ അവരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ഏറ്റവും മികച്ച മാർഗം ആർട്ടിഫിഷ്യൽ ഗ്രാവിറ്റിയെ നേരാം വണ്ണം ഉപയോഗിക്കുകയാണെന്നാണ് ഡിഎൽആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്പേസ് മെഡിസിന്റെ മുഖ്യ സയന്റിസ്റ്റായ ഡോ. എഡ്വിൻ മുൽഡെർ പറയുന്നത്. ഇതിനെ മുൻനിർത്തിയുള്ള പരീക്ഷണമാണ് നടക്കാനിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP