Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നേക്ക് 48ാം നാൾ ചന്ദ്രൻ ത്രിവർണ്ണമണിയുന്നത് കാത്ത് രാജ്യം; ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യം ചെറിയ കളിയല്ല; വിദൂരമെങ്കിലും ഭൂമിയിലെ ജലദൗർലഭ്യത്തിന് പരിഹാരം കാണാൻ ഉൾപ്പടെ സാധ്യത തേടും; ചന്ദ്രന്റെ ദക്ഷിണപദത്തിലേക്ക് എത്തുന്ന ആദ്യ രാജ്യം; ചന്ദ്രന്റെ ഉത്ഭവം മുതൽ ഭൂമിയുടെ ചരിത്രം വരെ ചുരുളഴിയും; ഭൂമിയുടെ ഭ്രമണപദം തൊട്ട ചന്ദ്രയാൻ 2 ഇന്ത്യക്കും മാനവരാശിക്കും കൊണ്ടു വരാൻ പോകുന്ന മാറ്റങ്ങൾ എന്തെല്ലാം

ഇന്നേക്ക് 48ാം നാൾ ചന്ദ്രൻ ത്രിവർണ്ണമണിയുന്നത് കാത്ത് രാജ്യം; ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യം ചെറിയ കളിയല്ല; വിദൂരമെങ്കിലും ഭൂമിയിലെ ജലദൗർലഭ്യത്തിന് പരിഹാരം കാണാൻ ഉൾപ്പടെ സാധ്യത തേടും; ചന്ദ്രന്റെ ദക്ഷിണപദത്തിലേക്ക് എത്തുന്ന ആദ്യ രാജ്യം; ചന്ദ്രന്റെ ഉത്ഭവം മുതൽ ഭൂമിയുടെ ചരിത്രം വരെ ചുരുളഴിയും; ഭൂമിയുടെ ഭ്രമണപദം തൊട്ട ചന്ദ്രയാൻ 2 ഇന്ത്യക്കും മാനവരാശിക്കും കൊണ്ടു വരാൻ പോകുന്ന മാറ്റങ്ങൾ എന്തെല്ലാം

മറുനാടൻ ഡെസ്‌ക്‌

ശ്രീഹരിക്കോട്ട: ഉച്ചയ്ക്ക് കൃത്യം 2.43ന് ഇന്ത്യക്ക് അഭിമാനമായി ചന്ദ്രയാൻ കുതിച്ച് പൊങ്ങിയപ്പോൾ കൈയടികളോടെയും വിജയാരവങ്ങളുമായിട്ടുമാണ് ശാസ്ത്ര ലോകം അതിനെ വരവേറ്റത്. ഇനി 48 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ചന്ദ്രൻ ത്രിവർണമണിയും. ദൗത്യം വിജയിച്ചാൽ ഈ ലക്ഷ്യം നേടുന്ന നാലാമത്തെ ലോകരാജ്യമായി ഇന്ത്യ മാറും.960 കോടി മുടക്കിയാണ് ഇന്ത്യ ചന്ദ്രയാൻ 2 ഫലപ്രദമായി വിക്ഷേപിക്കാൻ ഇന്ത്യക്ക് ചെലവായത്. രാജ്യം വളരെ ആകാംഷയോടെയാണ് ചന്ദ്രയാൻ 2 വിക്ഷേപണത്തിനായി കാത്തിരുന്നത്. എന്താണ് ചന്ദ്രയാൻ വിജയകരമാകുമ്പോൾ ഇന്ത്യക്കും മാനവരാശിക്കും ഉണ്ടാകാൻ പോകുന്ന നേട്ടം.

സാധാരണക്കാരന് ഇതൊക്കെ കൊണ്ട് എന്ത് നേട്ടമെന്ന് ചോദിക്കുന്നവർ പോലുമുണ്ട് നമ്മുടെ രാജ്യത്ത്. ഇതിനൊക്കെ മുടക്കുന്ന തുക ഉപയോഗിച്ചാൽ പട്ടിണിക്ക് പരിഹാരമാകും എന്ന് പോലും ചിന്തിക്കുന്നവരുണ്ട്. എന്നാൽ ചന്ദ്രയാൻ 2 സെപ്റ്റംബർ 7ന് ചന്ദ്രനിൽ എത്തിയാൽ അത് ഉണ്ടാക്കുന്ന മാറ്റങ്ങൾ അമ്പരപ്പിക്കുന്നതായിരിക്കും. ചന്ദ്രയാൻ 2 വിക്ഷേപിക്കുമ്പോൾ തന്നെ ഇന്ത്യക്ക് അന്താരാഷ്ട്ര സമൂഹത്തിൽ വലിയ പേരായി മാറുകയാണ് അത്. ചന്ദ്രന്റെ ദക്ഷിണപദത്തിൽ എത്തുന്ന ആദ്യ രാജ്യം എന്ന ഖ്യാതി ഇന്ത്യക്ക് സ്വന്തമാകും. ദൗത്യം വിജയകരമായാൽ അമേരിക്ക, റഷ്യ,ചൈന എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യം എന്ന പേര് ഇന്ത്യക്ക് സ്വന്തം ആകും.

ഭൂമിയിൽ ജലദൗർലഭ്യത്തിന് പരിഹാരം കാണാൻ പോലും കഴിയും എന്നാണ് വിദഗ്ധ അഭിപ്രായം.ചന്ദ്രയാൻ ഒന്നിന്റെ വിക്ഷേപണ സമയത്ത് തന്നെ ചന്ദ്രനിൽ വെള്ളം ഉണ്ടെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. ഇത്തവണ ഇന്ത്യ ചന്ദ്രയാൻ രണ്ടിലൂടെ ലക്ഷ്യമിടുന്നത് ഒരു പടി കൂടി മുന്നോട്ടാണ്. ചെന്നൈ നഗരത്തിലെ കുടിലവെള്ള ക്ഷാമത്തിന് പോലും പരിഹാരമാകും ഇത് എന്നാണ് വിദഗ്ദാഭിപ്രായം. ചന്ദ്രന്റെ പ്രതലത്തിൽ ഹീലിയത്തിന്റഎ സാന്നിധ്യം ഉറപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. റേഡിയോ ആക്റ്റിവ് തരംഗങ്ങൾ ഇല്ലാത്ത ഹീലിയത്തെ ഉപയോഗിച്ച് ഇതിന് പരിഹാരമാകാൻ കഴിയും. ഒരു തീരദേശ നഗരമായിരുന്നിട്ട് പോലും ചെന്നൈക്ക് കുടിവെള്ള ക്ഷാമമുണ്ട്. ഹീലിയത്തിന്റെ ഉപയോഗത്തിലൂടെ കടൽ വെള്ളം കുടിവെള്ളമാക്കി മാറ്റാൻ കഴിയും. ഗസ്ലലർ ടെക്‌നോളജിയിലൂടെ വലിയ എനർജി ഉപയോഗിച്ചാണ് ഈ പ്രക്രിയ നടത്തുക. ഇതിനാണ് ഹീലിയത്തിന്റെ സാന്നിധ്യം സഹായകമാവുക.

ഇതിന് പുറമെ ഇന്ത്യക്കും മാനവരാശിക്കും ഗുണം ചെയ്യുന്ന പല കാര്യങ്ങളും ഇതിലൂടെ ലഭ്യമാകും. ചന്ദ്രയാനിലൂടെ ചന്ദ്രനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ മാത്രമല്ല മറിച്ച് സൗരപദത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിയും. ഇതോടൊപ്പം തന്നെ ചന്ദ്രന്റേയും ഭൂമിയുടേയും ചരിത്രത്തെ കുറിച്ചും കൂടുതൽ വിശദമായി പഠിക്കാൻ കഴിയും. ചന്ദ്രന്റെ ഉത്ഭവം മുതലുള്ള കാര്യങ്ങൾ പഠിക്കാൻ കഴിയും. ഭൂമിയുടെ മൊത്തം ചരിത്രം പല തരത്തിലും ചന്ദ്രനുമായി ബന്ധപ്പെട്ടതാണ് എന്നതാണ് ഇതിന് കാരണം.

ഇന്ത്യയെന്ന മഹാരാജ്യത്തിന് അഭിമാനമായി ചന്ദ്രയാൻ 2 കുതിച്ചുയർന്നു. ചരിത്ര ദൗത്യമായി ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം വിജയകമാരി. ഉച്ചയ്ക്ക് 2.43നാണ് ചന്ദ്രയാൻ രണ്ടുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നും ജിഎസ്എൽവി-മാർക്ക് ത്രീ (എം-1) റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. വിക്ഷേപണം ചെയ്തത് കൈയടികളോടെയാണ് രാജ്യം സാക്ഷ്യം വഹിച്ചത്. റോക്കറ്റിൽ നിന്നും വേർപെട്ട ചന്ദ്രയാൻ പേടകം ഭ്രമണപഥത്തിലെത്തി. സിഗ്‌നലും ലഭിച്ചു തുടങ്ങിയതോടെ ശ്രീഹരിക്കോട്ടയിൽ ആഹ്ലാദം അണപൊട്ടി. ചന്ദ്രനിൽ ഇനി പേടകം ഇറങ്ങാൻ കാത്തിരിക്കേണ്ടത് 48 ദിവസമാണ്. ശാസ്ത്രജ്ഞർക്ക് സല്യൂട്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവനും പറഞ്ഞു. ചരിത്രദൗത്യം വിജയിക്കാൻ സഹായിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. 20 മണിക്കൂർ മുമ്പുള്ള കൗണ്ട് ഡൗൺ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു. ചന്ദ്രയാൻ ഭ്രമണപഥത്തിൽ എത്തിച്ച ശാസ്ത്രജ്ഞനെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു. ഇത് അഭിമാനനിമിഷമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഫറഞ്ഞു. ലോഞ്ച് ചെയ്ത് ഭൂമിയിലേക്ക് ചന്ദ്രയാൻ 2 പേടകത്തിലേക്ക് ആദ്യ സിഗ്നലുകൾ കിട്ടിത്തുടങ്ങിയതോടെയാണ് സതീഷ് ധവാൻ സ്പേസ് സെന്ററിൽ ആഹ്ലാദം തിരതല്ലിയത്. ഇതോടെ ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ മാധ്യമങ്ങളെ കാണാൻ പോഡിയത്തിലേക്ക് നീങ്ങി. പരസ്പരം സന്തോഷത്തോടെ ആലിംഗനം ചെയ്തും, കയ്യടിച്ചും, കൈ പിടിച്ച് കുലുക്കിയും ശാസ്ത്രജ്ഞർ ആഹ്ലാദം പങ്കിട്ടു.

ചന്ദ്രയാൻ രണ്ടിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു. നേരത്തെ സാങ്കേതിക തകരാർ കണ്ടെത്തിയവരെയും അത് പരിഹരിച്ച് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കാൻ പ്രവർത്തിച്ചവരെയും ഐഎസ്ആർഒ ചെയർമാൻ പ്രത്യേകം അഭിനന്ദിച്ചു. ചന്ദ്രയാൻ രണ്ട് വിക്ഷേപണവാഹനത്തിൽനിന്ന് വിജയകരമായി വേർപ്പെട്ടതായും, ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചതായും ഐഎസ്ആർഒ ചെയർമാൻ ഔദ്യോഗികമായി അറിയിച്ചു. ഇത് ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ചരിത്രയാത്രയുടെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.

മിസൈലും പേടകവും വേർപെടുന്നതായിരുന്നു നിർണായക ഘടകം. ക്രയോജനിക് ഘട്ടത്തിലെ നിർണായക ഘട്ടം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. ഇതോടെ കൃത്യമായി പേടകം ഭ്രമണപഥത്തിലെത്തി. വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളിൽ ചന്ദ്രയാൻ 2 വിക്ഷേപണ വാഹനത്തിൽനിന്ന് വേർപ്പെട്ടു. ഇതോടെ ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായതിൽ ശാസ്ത്രജ്ഞർ ആഹ്ലാദം പ്രകടിപ്പിച്ചു. ചന്ദ്രയാൻ രണ്ടിന്റെ സഞ്ചാരം ശരിയായ പാതയിലാണെന്ന് ഐഎസ്ആർഒ അധികൃതർ അറിയിച്ചു. ചന്ദ്രയാൻ രണ്ട് കുതിച്ചുയർന്ന ആദ്യനിമിഷങ്ങളിൽതന്നെ ജ്വലിച്ച എസ് 200 സോളിഡ് റോക്കറ്റുകൾ വിജയകരമായി വേർപ്പെട്ടു. ഖര ഇന്ധനമാണ് ആദ്യ റോക്കറ്റുകളിൽ ഉപയോഗിച്ചത്.

ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ, റോവറിനെ സുരക്ഷിതമായി ചന്ദ്രോപരിതലത്തിലിറക്കുന്ന ലാൻഡർ (വിക്രം), പര്യവേക്ഷണം നടത്തുന്ന റോവർ (പ്രഗ്യാൻ) എന്നിവ ഉൾപ്പെടുന്ന ചന്ദ്രയാൻ-2 53 ദിവസങ്ങൾക്കു ശേഷം സെപ്റ്റംബർ ആറിനാണ് ചന്ദ്രോപരിതലത്തിലിറങ്ങുക. ്ഭ്രമണപഥത്തിൽ നിന്ന് പര്യവേക്ഷണ പേടകത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇടിച്ചിറക്കാതെ, സോഫ്റ്റ് ലാൻഡിങ്ങിലൂടെയാണ് ലാൻഡർ സാവധാനം ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലിറങ്ങുക. തുടർന്ന് ലാൻഡറിന്റെ വാതിൽ തുറന്ന് സാവധാനം ചന്ദ്രനിലിറങ്ങുന്ന റോവർ ഉപരിതലത്തിലൂടെ ചലിച്ച് തുടങ്ങും. ചന്ദ്രോപരിതലത്തിൽ റോവറിനെ ഇറക്കാനുള്ള സെപ്റ്റംബർ ആറിലെ നാലു മണിക്കൂർ നീണ്ടുനിൽക്കുന്ന വിക്ഷേപണഘട്ടത്തിലെ അവസാന 15 മിനിറ്റാണ് ഏറെ നിർണായകം.

ഒരു വർഷം വരെ ഭ്രമണപഥത്തിൽ തുടരുന്ന ഓർബിറ്റർ ചന്ദ്രന്റെ ചിത്രങ്ങൾ പകർത്തും. ചന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങളും താപനിലയും ലാൻഡർ പരിശോധിക്കും. 27 കിലോ ഭാരമുള്ള റോവർ ആണ് മണ്ണ് പരിശോധിക്കുക. 603 കോടി രൂപ ചെലവിലാണ് മൂന്നു ഭാഗങ്ങൾ ഉൾപ്പെട്ട 3.8 ടൺ ഭാരമുള്ള ചന്ദ്രയാൻ-രണ്ടിന്റെ പേടകം നിർമ്മിച്ചത്. വിക്ഷേപണത്തിന് 375 കോടിയാണ് ചെലവ്. ജിഎസ്എൽവിയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ മാർക് 3 റോക്കറ്റിന് 640 ടൺ ഭാരവും 44 മീറ്റർ ഉയരവുമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP