Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൊവ്വയുടെ ഉപഗ്രഹമായ 'ഫോബോസി'ന്റെ ചിത്രം പകർത്തി മംഗൾയാൻ; ചൊവ്വയോട് ഏറ്റവുമടുത്തുള്ളതും വലുതുമായ ഉപഗ്രഹത്തെ പകർത്തിയത് ചൊവ്വയുടെ മാസ് കളർ ക്യാമറ; 'ഏറ്റവും വലുതും നിഗൂഢവുമായ ഉപഗ്രഹമെന്ന് ഐ.എസ്.ആർ.ഒ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ഇന്ത്യ വിക്ഷേപിച്ച ഗ്രഹാന്തരപേടകം 'മംഗൾയാൻ' ചൊവ്വയുടെ ഉപഗ്രഹമായ 'ഫോബോസി'ന്റെ ചിത്രം പകർത്തി. 'മാർസ് ഓർബിറ്റർ മിഷൻ' എന്ന 'മംഗൾയാൻ' പേടകത്തിലെ മാർസ് കളർ ക്യാമറയാണ് ചൊവ്വയോട് ഏറ്റവുമടുത്തുള്ളതും വലുതുമായ ഉപഗ്രഹം 'ഫോബോസി'ന്റെ ചിത്രം പകർത്തിയത്.

2014 സെപറ്റംബർ 24-ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ 'മംഗൾയാൻ' അഞ്ചുവർഷം കഴിഞ്ഞിട്ടും ദൗത്യം തുടരുകയാണ്. ആറുമാസമായിരുന്നു പേടകത്തിന് ആയുസ്സ് നിശ്ചയിച്ചതെങ്കിലും ഇന്ധനമുള്ളതിനാൽ ഇപ്പോഴും വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് അയയ്ക്കുന്നു.

ബഹിരാകാശരംഗത്ത് നാഴികക്കല്ലായ ചൊവ്വാപഠനപേടകം 'മംഗൾയാൻ' 2013 നവംബർ അഞ്ചിനാണ് വിക്ഷേപിച്ചത്. പത്തുമാസംകൊണ്ട് 666 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് 1350 കിലോഗ്രാം ഭാരമുള്ള 'മംഗൾയാൻ' ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ഇതുവരെ 980-ഓളം ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്.

'മാർസ് ഓർബിറ്റർ മിഷൻ' ജൂലായ് ഒന്നിന് പകർത്തിയ ചിത്രമാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. പേടകം ചൊവ്വയിൽനിന്ന് 7200 കിലോമീറ്ററും 'ഫോബോസി'ൽനിന്ന് 4200 കിലോമീറ്ററും അകലെയുള്ള സമയത്താണ് ചിത്രമെടുത്തത്.

'ഫോബോസി'നെ ചൊവ്വയുടെ 'ഏറ്റവും വലുതും നിഗൂഢവുമായ ഉപഗ്രഹം' എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ചിത്രത്തിൽ 'ഫോബോസി'ലെ ഗർത്തങ്ങൾ കാണാം. ഏറ്റവും വലിയ ഗർത്തമായ 'സ്റ്റിക്നി'യും മറ്റ് മൂന്നു ഗർത്തങ്ങളുമാണ് ചിത്രത്തിലുള്ളത്.ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളിൽ വലിയതാണ് 'ഫോബോസ്'; രണ്ടാമത്തേത് 'ഡയമോസ്'. 1877-ൽ അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞരാണ് ഇവ കണ്ടെത്തിയത്. ഗ്രീക്ക് ദേവനായ ഫോബോസിന്റെ പേരാണ് ഉപഗ്രഹത്തിന് നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP