Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കുട്ടി ശാസ്ത്രജ്ഞരെ' വാർത്തെടുക്കാനുള്ള ഐഎസ്ആർഓയുടെ പരിശീലന പരിപാടി ഉടൻ; തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റ് ഈ മാസം അവസാനം പ്രസിദ്ധീകരിക്കും; നാട്ടിൻ പുറത്തെ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകിയുള്ള തിരഞ്ഞെടുപ്പ് പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവിനെ അടിസ്ഥാനമാക്കി

'കുട്ടി ശാസ്ത്രജ്ഞരെ' വാർത്തെടുക്കാനുള്ള ഐഎസ്ആർഓയുടെ പരിശീലന പരിപാടി ഉടൻ;  തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റ് ഈ മാസം അവസാനം പ്രസിദ്ധീകരിക്കും; നാട്ടിൻ പുറത്തെ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകിയുള്ള തിരഞ്ഞെടുപ്പ് പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവിനെ അടിസ്ഥാനമാക്കി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: 'കുട്ടി ശാസ്ത്രജ്ഞരെ വാർത്തെടുക്കാൻ ഐഎസ്ആർഓയുടെ നേതൃത്വത്തിൽ നടത്തുന്ന 'യങ് സൈന്റിസ്റ്റ് പ്രോഗ്രാ'മിനായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് ഈ മാസം അവസാനം പ്രസിദ്ധീകരിക്കുമെന്ന് അറിയിപ്പ്. ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾക്കാണ് പരിപാടിയിൽ മുൻഗണന നൽകിയിരുന്നത്. മാത്രമല്ല ഇവരുടെ പാഠ്യ പാഠ്യേതര വിഷയങ്ങളിലെ മികവ് പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഉപഗ്രങ്ങളുടെ നിർമ്മാണത്തിൽ വിദ്യാർത്ഥികൾക്ക് പ്രവർത്തി പരിചയം നൽകുന്നതിനാി ഐഎസ്ആർഓ യങ് സൈന്റിസ്റ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുമെന്ന് ഐഎസ്ആർ ഓചെയർമാൻ കെ ശിവൻ പറഞ്ഞു. യുവാക്കളെ ഈ മേഖയിലേക്ക് ആകർക്കുന്നതിനായി അമേരിക്കൻ സ്പേയ്സ് ഏജൻസി നാസയെ മാതൃകയാക്കി ഐഎസ്ആർഓ ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

എട്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികളെയാണ് പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. 29 സംസ്ഥാനങ്ങളിൽ നിന്നും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള കുട്ടികളുടെ പങ്കാളിത്തം പരിപാടിയിലുണ്ടാവും. ഐഎസ് ആർ ഒ ശാസ്ത്രജ്ഞരുടെ ക്ലാസുകൾ കുട്ടികൾക്ക് ലഭിക്കും, കൂടാതെ ഐഎസ്ആർ ഓ ലബോറട്ടറികളിലേക്കും വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും.പരിപാടിയുടെ മുഴുവൻ ചിലവും ഐഎസ്ആർഓ വഹിക്കും.

ചെറിയ ഉപഗ്രങ്ങളുടെ നിർമ്മാണത്തിന്റെ പ്രവർത്തിപരിചയം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും. പരിപാടിയിൽ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ഉപഗ്രങ്ങൾ ആകാശത്തെത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും കെ ശിവൻ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇൻക്യുബേഷൻ സെന്ററുകൾ സ്ഥാപിക്കും.

ത്രിപുരയിലെ അഗർത്തലയിലാവും ആദ്യ ഇൻക്യുബേഷൻ സെന്റർ സ്ഥാപിക്കുകയെന്നും മെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണ ആവശ്യങ്ങൾക്കായി വിദ്യാർത്ഥികൾക്ക് ഈ സെന്ററുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP