Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചന്ദ്രോപരിതലത്തിന്റെ പുതിയ ദൃശ്യങ്ങളെടുത്ത് ചന്ദ്രയാൻ-2; പകർത്തിയത് ഒൻപത് കൂറ്റൻ ഗർത്തങ്ങളുടേതടക്കം വ്യക്തമായ ചിത്രങ്ങൾ; ചിത്രങ്ങളെടുത്തത് ടെറൈൻ മാപ്പിങ് ക്യാമറ ഉപയോഗിച്ച് 4375 കിലോമീറ്റർ അകലെനിന്ന്

ചന്ദ്രോപരിതലത്തിന്റെ പുതിയ ദൃശ്യങ്ങളെടുത്ത് ചന്ദ്രയാൻ-2; പകർത്തിയത് ഒൻപത് കൂറ്റൻ ഗർത്തങ്ങളുടേതടക്കം വ്യക്തമായ ചിത്രങ്ങൾ; ചിത്രങ്ങളെടുത്തത് ടെറൈൻ മാപ്പിങ് ക്യാമറ ഉപയോഗിച്ച് 4375 കിലോമീറ്റർ അകലെനിന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചന്ദ്രയാൻ-2 പകർത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ഒമ്പത് കൂറ്റൻ ഗർത്തങ്ങളുടേതടക്കം വ്യക്തമായ ചിത്രങ്ങളാണ് ഇന്ത്യൻ ബഹിരാകാശ പേടകം പകർത്തിയിരിക്കുന്നത്. പേടകത്തിലെ ഏറ്റവും ആധുനികമായ ടെറൈൻ മാപ്പിങ് ക്യാമറയാണ് ചിത്രങ്ങളെടുത്തത്. ഉത്തരധ്രുവത്തിന്റെ ചിത്രവും പകർത്തിയിട്ടുണ്ട്. ചന്ദ്രനിൽ പലതും ഇടിച്ചിറങ്ങിയതുകൊണ്ട് വിള്ളലുണ്ടായെന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ഉൽക്കകളോ ഛിന്നഗ്രഹങ്ങളോ ചന്ദ്രനിലോ അതിന്റെ ഉപഗ്രഹത്തിലോ ഇടിച്ചിറങ്ങുമ്പോഴാണ് വിള്ളലുകൾ ഉണ്ടാവുക. നിലവിൽ ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുകയാണ് ചന്ദ്രയാൻ പേടകം.

സോമർഫെൽഡ്, കിർക് വുഡ്, ജാക്സൺ, മാച്ച്, കോറലോവ്, മിത്ര, പ്ലാസ്‌കെറ്റ്, റോഷ്ദെസ്ത്വെൻസ്‌കി, ഹെർമൈറ്റ് തുടങ്ങിയ ഗർത്തങ്ങൾ ഇവയിലുണ്ടെന്ന് ഐ.എസ്.ആർ.ഒ പറഞ്ഞു. പ്രഗത്ഭരായ ശാസ്ത്രജ്ഞരുടേയും, ജ്യോതിശാസ്ത്രജ്ഞരുടേയും, ഊർജതന്ത്രജ്ഞരുടേയും പേരുകളാണ് ഈ ഗർത്തങ്ങൾക്ക് നൽകിയിരിക്കുന്നത്. അയേണോസ്ഫിയർ, റേഡിയോ ഫിസിക്സ് തുടങ്ങിയ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയ ഇന്ത്യൻ ഊർജതന്ത്രജ്ഞനും പത്മഭൂഷൻ ജേതാവുമായ പ്രൊ.ശിശിർ കുമാർ മിത്രയുടെ പേരാണ് മിത്ര ഗർത്തത്തിന് നൽകിയിരിക്കുന്നത്. ടെറൈൻ മാപ്പിങ് ക്യാമറ-2 ഉപയോഗിച്ച് ഓഗസ്റ്റ് 23ന് 4375 കിലോമീറ്റർ അകലെനിന്നും പകർത്തിയതാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന ചിത്രങ്ങൾ.

ലോകം ഒന്നടങ്കം ആകാംക്ഷയോടെ വീക്ഷിക്കുന്ന സ്വപ്‌നപദ്ധതിയാണ് ചാന്ദ്രയാൻ 2. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള അവസാന ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുകയാണ് ഇപ്പോൾ ചന്ദ്രയാൻ -2. ഇതാണ് പേടകത്തിന്റെ അവസാന വെല്ലുവിളിയായി കണക്കാക്കുന്നത്. ഇതിനിടെ ചന്ദ്രയാൻ -2 ചന്ദ്രന്റേയും ഭൂമിയുടേയും ചിത്രങ്ങൾ പുറത്ത് വിട്ടിരുന്നു. അടുത്ത ചാന്ദ്ര പരിക്രമണ ഭ്രമണപഥം ഓഗസ്റ്റ് 28 ന് രാവിലെ 5.30 മുതൽ 6.30 വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അടുത്ത മറ്റൊരു പ്രധാന ദൗത്യം സെപ്റ്റംബർ 2 ന് ലാൻഡറിനെ പുറത്തെത്തിക്കുക എന്നതാണ്. സെപ്റ്റംബർ 3ന്, ലാൻഡറിന്റെ സംവിധാനങ്ങൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ലാൻഡർ ഓർബിറ്ററിൽ നിന്നും വേർപ്പെട്ട് ഭ്രമണപഥത്തിൽ പ്രവേശിക്കും. തുടർന്ന് സെപ്റ്റംബർ 7 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയിൽ സോഫ്റ്റ്-ലാൻഡിങ്ങിനുള്ള നീക്കങ്ങൾ നടത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP