Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിക്രംലാൻഡർ അന്തിമ ലക്ഷ്യം കാണാതായതോടെ വാശിയോടെ ഐഎസ്ആർഒ; ചന്ദ്രയാൻ-3 ഉടനടി ആരംഭിക്കാൻ 75 കോടി ആവശ്യപ്പെട്ട് കത്തെഴുതി: ലോകത്തിന് മുൻപിൽ ഇന്ത്യയുടെ യശ്ശസുയർത്താൻ കുറഞ്ഞ ചെലവിൽ പുത്തൻ ചന്ദ്ര ഗവേഷണവുമായി ഇന്ത്യൻ സ്പേസ് റിസേർച്ച് ഏജൻസി

വിക്രംലാൻഡർ അന്തിമ ലക്ഷ്യം കാണാതായതോടെ വാശിയോടെ ഐഎസ്ആർഒ; ചന്ദ്രയാൻ-3 ഉടനടി ആരംഭിക്കാൻ 75 കോടി ആവശ്യപ്പെട്ട് കത്തെഴുതി: ലോകത്തിന് മുൻപിൽ ഇന്ത്യയുടെ യശ്ശസുയർത്താൻ കുറഞ്ഞ ചെലവിൽ പുത്തൻ ചന്ദ്ര ഗവേഷണവുമായി ഇന്ത്യൻ സ്പേസ് റിസേർച്ച് ഏജൻസി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ചന്ദ്രയാൻ-3 ഉടനടി ആരംഭിക്കാൻ 75 കോടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി ഐഎസ്ആർഒ. വിക്രംലാൻഡർ അന്തിമ ലക്ഷ്യം കാണാതായതോടെ ചന്ദ്രയാൻ-3നെ ഭ്രമണ പഥത്തിലെത്തിക്കാനുള്ള വാശിയിലാണ് ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ. ഇതിനായി 75 കോടിയാണ് കേന്ദ്രത്തോട് ഐഎസ്ആർഒ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത നവംബറിന് മുന്നെ ചന്ദ്രയാൻ-3നെ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വിഭാഗത്തിൽ നിന്നും ഉറപ്പ് ലഭിച്ചതോടെയാണ് പണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയത്. ഐഎസ്ആർഒ ആവശ്യപ്പെട്ട 75 കോടി രൂപയിൽ 60 കോടി രൂപയും മെഷിനുകളും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനായാണ്. ബാക്കി 15 കോടിയും മറ്റു ചെലവ്ക്കാണ്. അതേസമയം പണം കിട്ടുമെന്നും അതിനുള്ള നടപടി ക്രമങ്ങൾ നടക്കുകയാണെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP