തിരുവാതിര 'മരിക്കാനൊരുങ്ങുന്നതായി' ശാസ്ത്രലോകം; ഈ നക്ഷത്രം കടന്നുപോകുന്നത് സ്ഫോടനത്തിന് മുമ്പുള്ള സങ്കോച-വികാസങ്ങളിലൂടെയെന്ന് ജ്യോതിശാസ്ത്രജ്ഞനായ എഡ്വേർഡ് ഗ്വിനൻ; സൂര്യന്റെ ആയിരം മടങ്ങ് വലിപ്പമുള്ള നക്ഷത്രത്തിന്റെ സൂപ്പർനോവ സ്ഫോടനം പകൽ സമയത്തും വ്യക്തമായി കാണാനാവും; ചുവപ്പൻ നക്ഷത്രത്തിന്റെ സ്ഫോടനത്തിന് അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്നും ജ്യോതിശാസ്ത്രജ്ഞർ
മറുനാടൻ ഡെസ്ക്
ന്യൂയോർക്ക്: ഓറിയോൺ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രമായ തിരുവാതിര 'മരിക്കാനൊരുങ്ങുന്നതായി' ശാസ്ത്രലോകം. ആകാശത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രങ്ങളിലൊന്നായ ബീറ്റൽജീസിന്റെ( തിരുവാതിര നക്ഷത്രം) പ്രകാശം മങ്ങിത്തുടങ്ങിയതായാണ് ഗവേഷണസൂചനകൾ വ്യക്തമാക്കുന്നത്. നക്ഷത്രസ്ഫോടനമുണ്ടാവുന്ന സൂപ്പർനോവ ഘട്ടത്തിന് തൊട്ടുമുമ്പുള്ള അവസ്ഥയിലാണ് ബീറ്റൽജീസെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം.
കഴിഞ്ഞ മാസങ്ങളിൽ പ്രകാശം കുറഞ്ഞതോടെ ഏറ്റവും വെളിച്ചമേറിയ നക്ഷത്രങ്ങളിൽ 12-ാമതായിരുന്ന ബീറ്റൽജീസ് 20-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഭൂമിയിൽ നിന്ന് 642.5 പ്രകാശ വർഷങ്ങൾക്കപ്പുറമാണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം. ഭൂമിയിൽ നിന്ന് കാണാൻ സാധിക്കുന്ന നക്ഷത്രസ്ഫോടനമായിരിക്കും ബീറ്റൽജീസിന്റേത്. വില്ലനോവ യൂണിവേഴ്സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞനായ എഡ്വേർഡ് ഗ്വിനൻ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബീറ്റൽജീസ് സ്ഫോടനത്തിന് മുമ്പുള്ള സങ്കോച-വികാസങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് വേണം കരുതാൻ. ഏകദേശം 430 ദിവസങ്ങൾ ബീറ്റൽജീസന്റെ സങ്കോച-വികാസത്തിനാവശ്യമെന്നാണ് ഗ്വിനന്റെ കണക്കുകൂട്ടൽ. ഇപ്പോൾ നക്ഷത്രം അതിന്റെ പകുതി കാലഘട്ടം കടന്നിട്ടുണ്ടാവുമെന്നും ഗ്വിനൻ പറയുന്നു. ഫെബ്രുവരി 21 ന് ബീറ്റൽജീസ് പ്രകാശം ഏറ്റവും കുറഞ്ഞ ഘട്ടത്തിലെത്തുമെന്നാണ് ഗ്വിനന്റെ അനുമാനം.
സൂര്യന്റെ ആയിരം മടങ്ങ് വലിപ്പമുള്ള ഈ നക്ഷത്രത്തിന്റെ സൂപ്പർനോവ സ്ഫോടനം പകൽ സമയത്ത് പോലും വ്യക്തമായി കാണാനാവും. സൂപ്പർനോവ സ്ഫോടനത്തെ കുറിച്ചുള്ള വാർത്തകളും ചർച്ചകളും ഇന്റർനെറ്റ് ലോകത്തിൽ സജീവമായിക്കഴിഞ്ഞു. കണക്കുകൂട്ടലുകളിൽ പിഴവില്ലെങ്കിൽ ഈ ചുവപ്പൻ നക്ഷത്രത്തിന്റെ സ്ഫോടനത്തിന് അധികകാലം കാത്തിരിക്കേണ്ടി വരില്ല എന്നാണ് പറയുന്നത്. .
തിരുവാതിര നക്ഷത്രം പൊട്ടിത്തെറിക്കുന്നതിനെ കുറിച്ച് നേരത്തെ ശാസ്ത്രകാരൻ ബൈജു രാജ് എഴുതിയ കുറിപ്പ് ഇങ്ങനെയാണ്.
വേട്ടക്കാരൻ നക്ഷത്രഗണത്തിലെ ഭീമൻ നക്ഷത്രമായ തിരുവാതിര ( Betelgeuse ) കഴിഞ്ഞ രണ്ടാഴ്ചയായി കുറച്ചു മങ്ങി എന്ന് അസ്ട്രോണമി ട്വീറ്റ് ചെയ്തു. ടെലഗ്രാമിലും ഉണ്ടായിരുന്നു. ഇപ്പോൾ കാണുന്ന ഈ മങ്ങൽ തിരുവാതിര നക്ഷത്രത്തിന്റെ സൂപ്പർനോവ പൊട്ടിത്തെറിയുടെ ലക്ഷണം ആയിരിക്കുമോ?തിരുവാതിര നക്ഷത്രം 643 പ്രകാശവർഷം ദൂരെ ആണ്. അതുകൊണ്ട് 643 വർഷം മുൻപുള്ള തിരുവാതിരനക്ഷത്രത്തെ ആണ് സ്വാഭാവികമായും നാം ഇപ്പോൾ കാണുന്നത്. തിരുവാതിരയ്ക്കും അടുത്തായി കോടിക്കണക്കിനു നക്ഷത്രങ്ങൾ ഉണ്ട്. എന്നിരുന്നാലും തിരുവാതിരയുടെ വലിപ്പവും തിളക്കവും കാരണം നമുക്ക് അതിനെ ഏറ്റവും തിളക്കമുള്ള മൂന്നാമത്തെ നക്ഷത്രമായി കാണാം.
തിരുവാതിരയെ നമ്മുടെ സൂര്യന്റെ സ്ഥാനത്തു വച്ചാൽ അതിന്റെ വലിപ്പം ചൊവ്വയും കടന്നു, വ്യാഴവും കടന്നു ഏതാണ്ട് ശനിയുടെ കുറച്ചു അടുത്തുവരെ എത്തും ! അത്ര വലുതാണ് ! നമ്മുടെ സൂര്യന്റെ ഏതാണ്ട് 12 മുതൽ 20 മടങ്ങുവരെ മാസ്സും ഉണ്ട് ! ഇത്ര മാസ്സ് ഉള്ളതുകാരണം ഇവയുടെ 'ജീവിതകാലം' കുറവായിരിക്കും. തിരുവാതിര പൊട്ടിത്തെറിച്ചാൽ സൂര്യനും, ചന്ദ്രനും കഴിഞ്ഞാൽ ആകാശത്തെ ഏറ്റവും പ്രകാശമാനമായ വസ്തു ആയിരിക്കും.
പകൽ പോലും നമുക്ക് അതിനെ കാണുവാൻ സാധിക്കും ! പൊട്ടിത്തെറിച്ചു ഏതാണ്ട് ഒരു വർഷം കൊണ്ടായിരിക്കും അതിന്റെ പ്രകാശം മങ്ങി മങ്ങി കാണാൻ പറ്റാതാവുക. ഈ പൊട്ടിത്തെറി ഉണ്ടായാൽ അതിനടുത്തുള്ള സകലതും അൽപ്പാൽപ്പമായി തെളിഞ്ഞു ഒരു നെബുല ആയി ആയിരക്കണക്കിന് വർഷം ഭൂമിയിൽനിന്നു കാണുവാൻ പാകത്തിന് തെളിഞ്ഞു നിൽക്കും. ഇപ്പോൾ നാം കാണുന്ന ക്രാബ് നെബുല ഇങ്ങനെ ആണ് നാം കാണുന്നത്.
നക്ഷത്രത്തിന്റെ ഭീമമായ ഗ്രാവിറ്റിയിൽ അതിനു അകത്തേക്ക് ചുരുങ്ങുവാനുള്ള ബലം ഉണ്ടാവും. അതുപോലെ നക്ഷത്രത്തിന് അകത്തു നടക്കുന്ന ഫ്യൂഷൻ കാരണം പുറത്തേക്കുള്ള പ്രകാശമർദവും ഉണ്ടാവും. ഇവ രണ്ടും തുല്യവും, എതിരായും നിൽക്കുന്നത് കാരണമാണ് നക്ഷത്രം നമ്മൾ ഈ രൂപത്തിൽ കാണുന്നത്.
നക്ഷത്രത്തിന്റെ ജ്വലനം തുടങ്ങുന്നത് ഹൈഡ്രജൻ കൂടിച്ചേർന്നു ഹീലിയം ആവുമ്പോഴാണ്. പിന്നീട് കൂടുതൽ വലിയ മൂലകങ്ങളും ആവുന്നു. കാർബണും, നിയോണും, സിലിക്കോണും, അവസാനം ഇരുമ്പു വരെ ഫ്യൂഷൻ വഴി ഉണ്ടാവുന്നു. പിന്നീട് ഫ്യൂഷൻ ഉണ്ടാവില്ല. അതിനാൽ നക്ഷത്രത്തിനകത്തെ പുറത്തേക്കുള്ള തള്ളൽ നിൽക്കുകയും അകത്തേക്കുള്ള ഗ്രാവിറ്റി മുൻതൂക്കം നേടുകയും ചെയ്യും.
അങ്ങനെ നക്ഷത്രം അകത്തേക്ക് പെട്ടന്ന് ചുരുങ്ങുകയും, സൂപ്പർനോവയായി പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.തിരുവാതിര നക്ഷത്രം സൂപ്പർനോവയായി എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം. പക്ഷെ അത് എപ്പോൾ എന്ന് ഒരു പിടുത്തവും ഇല്ല. ചിലപ്പോൾ ഇപ്പോൾ.. അല്ലെങ്കിൽ ലക്ഷക്കണക്കിന് വർഷം കഴിഞ്ഞു.
ശ്രദ്ധിക്കുക: ഇവിടെ ' ഇപ്പോൾ' പറഞ്ഞത് നാം ഇവിടെനിന്നു കാണുന്ന ഇപ്പോൾ ആണ്. പക്ഷെ അത് 643 വർഷം മുൻപു തിരുവാതിര നക്ഷത്രത്തിൽ കഴിഞ്ഞ കാര്യം ആയിരിക്കും.ഇതുവരെ നമ്മുടെ ഗാലക്്സിയിൽ ഉണ്ടായിട്ടുള്ള ഏതൊരു സൂപ്പർനോവ സ്പോടനത്തെക്കാളും പതിന്മടങ്ങു അടുത്താണ് തിരുവാതിര. എന്നിരുന്നാലും ഭൂമിയിലെ ജീവജാലങ്ങളെ അത് കാര്യമായി ബാധിക്കില്ല എന്നാണ് കണക്കുകൂട്ടുന്നത്. തിരുവാതിര പൊട്ടിത്തെറിച്ചാൽ അതിന്റെ കേന്ദ്രം ഒരു ബ്ളാക്ഹോൾ ആയി മാറാൻ വളരെയധികം സാധ്യത ഉണ്ട്.
Stories you may Like
- നിഖിലിനെയും അബിനെയും ഓറിയോൺ ഏജൻസിയിലെത്തിച്ച് തെളിവെടുപ്പ്
- നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി കേരള സർവ്വകലാശാല
- എസ് ഡി എമ്മായ ഭാര്യയും കാമുകനും ചേർന്ന് വധിക്കാൻ ശ്രമിച്ചെന്ന് ഭർത്താവ്
- സജു ശശിധരന്റെ അറസ്റ്റ് നിർണ്ണായകം; കിലിംഗയിൽ സർവ്വത്ര ദുരൂഹത
- ഓറിയോൾ അക്കാദമി ലേസർ സർജറി പരിശീലന പ്രോഗ്രാം സംഘടിപ്പിച്ചു
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍