Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം'': എസ്‌ഐസി ഖുർആൻ മുസാബഖ 2020 ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം'': എസ്‌ഐസി ഖുർആൻ മുസാബഖ 2020 ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

സ്വന്തം ലേഖകൻ

റിയാദ്: 'പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം' എന്ന ശീർഷകത്തിൽ സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായുള്ള ഖുർആൻ മുസാബഖ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തിയാണ് എസ്ഐസി സെൻട്രൽ, നാഷണൽ തലങ്ങളിൽ ഖുർആൻ മുസാബഖ മത്സരങ്ങൾ അരങ്ങേറുക. സബ്ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ, ഉലമ വിഭാഗം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം. പത്ത് വയസ് വരെ സബ്ജൂനിയർ, 11 മുതൽ 14 വരെ ജൂനിയർ, 15 മുതൽ 18 വരെ സീനിയർ അതിനു മുകളിലുള്ളവർ ജനറൽ/ഉലമ വിഭാഗം എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.

സബ്ജൂനിയർ വിഭാഗത്തിന് അവസാന ജുസ്ഉം ജൂനിയർ വിഭാഗത്തിന് സൂറത്തുൽ കഹ്ഫ് മുതൽ അവസാന സൂറത് വരെയും മറ്റുള്ളവർക്ക് ഖുർആൻ മുഴുവനും എന്ന രീതിയിലാണ് മത്സരം അരങ്ങേറുക. പരിപാടിയുടെ വിജയത്തിനായി സെൻട്രൽ തലങ്ങളിൽ സബ്കമ്മിറ്റികളും രൂപീകരിക്കും. റമദാൻ 15ന് മുമ്പായി സെൻട്രൽ കമ്മിറ്റി മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിക്കുമെന്നും ഇതിൽ വിജയിക്കുന്നരെ ഉൾപ്പെടുത്തിയാണ് നാഷണൽ തല മത്സരം നടക്കുക്കുകയെന്നും ഖുർആൻ മുസാബഖ മത്സര പരിപാടി ചെയർമാൻ സൈദലവി ഫൈസി കൺവീനർ നൗഷാദ് അൻവരി എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP