Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സയോൺ ദമ്മാമിൽ കാൻസർ പ്രതിരോധ ബോധവൽകരണ സെമിനാറും അവാർഡ് ദാനവും സംഗീത സായാഹ്നവും സംഘടിപ്പിച്ചു

സയോൺ ദമ്മാമിൽ കാൻസർ പ്രതിരോധ ബോധവൽകരണ സെമിനാറും അവാർഡ് ദാനവും സംഗീത സായാഹ്നവും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദമ്മാം: ജീവിതശൈലിയിലുള്ള മാറ്റമാണ് പ്രവാസികൾ അടക്കമുള്ളവർക്ക് ക്യാൻസർ ഉൾപ്പെടെയുള്ള രോഗം വരുന്നതെന്ന് ഇന്ത്യയിലെ പ്രമുഖ ഓൺകോളജിസ്റ്റ് ഡോക്ടർ വി .പി ഗംഗാധരൻ.

സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ജീവ കാരുണ്യ രംഗത്തെ പ്രമുഖ സംഘടനയായ സമാജം യൂത്ത് ഓർഗനൈസേഷൻ (സയോൺ) ദമാമിൽ സംഘടിപ്പിച്ച കാൻസർ പ്രതിരോധ ബോധവൽകരണ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് പ്രധാനകാരണം കൊണ്ടാണ് ക്യാൻസർ പ്രധാനമായും ഉണ്ടാവുക പുകവലി ,മദ്യപാനം ,ആഹാര രീതികളും -ജീവിത ശൈലിയും ആണ് ഇത്.ഇതിൽ കൊഴുപ്പും അമിതവണ്ണവും വർദ്ധിക്കുന്നതും ക്യാൻസറിന് കാരണമാണ്. പ്രത്യേകിച്ചും കുട്ടികളായിരിക്കുമ്പോൾ മുതൽ ഇത് ശ്രദ്ധ ചെലുത്തണം കാരണം അവർ ജീവിതം തുടങ്ങുമ്പോഴേക്കും അവരിൽ ഒരു ഉൾകാഴ്‌ച്ച ഉണ്ടാക്കാൻ സാധിക്കുകയാണെങ്കിൽ ആ തലമുറ വളർന്നുവരുമ്പോൾ എങ്കിലും നമുക്ക് തീർച്ചയായും കാൻസറിനെ പ്രതിരോധിക്കാൻ സാധിക്കും. പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപെടുത്തിയെ മതിയാകു എന്നും പ്രവാസികൾക്കിടയിൽ വ്യായാമ ഇല്ലായ്മയും മറ്റൊരു കാരണമാണെന്നും ,കാൻസറിനെ 30 ശതമാനം തടയാനും 30 ശതമാനം കണ്ടുപിടിക്കുന്നതിനും സാധിക്കുമെന്നും ഡോക്ടർ വ്യക്തമാക്കി.

ദമ്മാം ക്രിസ്റ്റൽ ഹാളിൽ 'സ്‌നേഹസാന്ത്വനം- 2019' എന്ന പേരിൽ നടന്ന പരിപാടിയിൽ സമാജം കൺവീനർ ബൈജു കുര്യാക്കോസ് അധ്യക്ഷതവഹിച്ചു.ചടങ്ങ് ഇറാം ഗ്രുപ്പ് ചെയർമാൻ ഡോ.സിദ്ദിഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർജേക്കബ് തോമസ് , സെക്രട്ടറി ലിബു തോമസ്, ജോ സെക്രട്ടറി ജോഷി പുന്നൂസ് ,ബിജു ദാനിയേൽ ,ബെറ്റി ജോസ് എന്നിവർ പ്രസംഗിച്ചു. മാത്യു കെ .ഏബ്രഹാം സ്വാഗതവും എൽസൺ ജി.സി നന്ദിയും പറഞ്ഞു.

സയോൺ വിഷൻ ഫോർ ലൈഫ് അവാർഡ് ഡോക്ടർ വി .പി ഗംഗാധരനും ബിസിനസ്സ് എക്‌സലൻസി അവാർഡ് ഡോ .സിദ്ദിഖ് അഹമ്മദിനും ,ജേർണലിസ്റ്റ് ഓഫ് ദി ഈയർ -2019' അവാർഡ് മംഗളം റിപ്പോർട്ടർ ചെറിയാൻ കിടങ്ങന്നൂരിനും, ഇന്ത്യൻ നാരി ശക്തി പുരസ്‌ക്കാര ജേതാവ് മഞ്ജു മണിക്കുട്ടനും ,സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിനും 'സയോൺ പബ്ലിക് സർവീസ് അവാർഡ്- 2019' നൽകി ചടങ്ങിൽ ആദരിച്ചു.

തുടർന്ന് ചലച്ചിത്ര പിന്നണി ഗായകൻ അനൂപ് ശങ്കർ നയിച്ച സംഗീത സായാഹ്നവും കിഴക്കൻ പ്രവിശ്യയിലെ വിവിധ കലാകാരന്മാർ പങ്കെടൂത്ത വ്യത്യസ്തമാർന്ന പരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടന്നു .400 ലധികം കിഡ്നി , ക്യാൻസർ രോഗികൾക്ക് ഇതിനോടകം ചികിത്സാ സഹായം നൽകിയിട്ടുള്ളതായി സംഘാടകർ ചടങ്ങിൽ അറിയിച്ചു .ഡോ.അജി വർഗീസ് ,ചെറിൽ ചെറിയാൻ എന്നിവർ അവതാരകരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP