Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിലെ റോഡുകളിൽ ടോൾ ഈടാക്കുന്ന കാര്യം പരിഗണനയിൽ; നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വന്നേക്കും; തുടക്കത്തിൽ നടപ്പിലാക്കുക ആറ് റോഡുകളിൽ

സൗദിയിലെ റോഡുകളിൽ ടോൾ ഈടാക്കുന്ന കാര്യം പരിഗണനയിൽ; നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വന്നേക്കും; തുടക്കത്തിൽ നടപ്പിലാക്കുക ആറ് റോഡുകളിൽ

സ്വന്തം ലേഖകൻ

ജിദ്ദ: സൗദിയിലെ റോഡുകളിൽ ടോൾ ഈടാക്കുന്ന കാര്യം പരിഗണനയിൽ. നിയമം അടുത്ത വർഷത്തിൽ ആദ്യം തന്നെ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് സൂചന. റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാൻ കൺസൾട്ടിങ് ഓഫിസുകൾ സ്ഥാപിക്കുമെന്നാണ് ഗതാഗത മന്ത്രാലയം അറിയിച്ചത്. ഇവിടെ നിന്നുള്ള റിപ്പോർട്ടുകൾക്ക് അംഗീകാരം ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. എണ്ണേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷൻ-2030ന്റെ ഭാഗമായാണ് ഈ പദ്ധതിയും നടപ്പാക്കുന്നത്.ആദ്യഘട്ടത്തിൽ ആറ് റോഡുകൾക്കാണ് ടോൾ ഈടാക്കുന്നത്. ഫീസ് ഈടാക്കുന്നത് സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന പുതിയ റോഡുകൾക്കും പഴയ റോഡുകൾക്ക് പകരം നിർമ്മിക്കുന്ന റോഡുകൾക്കുമാണ്. റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുന്നതിന് പുറമെ ലോകോത്തര സേവനം നൽകുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി റോഡ് അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസുകൾ ആരംഭിക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.

റോഡുകളിൽ മികച്ചതും സുരക്ഷിതവുമായ ഗതാഗതം ഉറപ്പുവരുത്താനും പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നു. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന പുതിയ റോഡുകൾക്കും, പഴയ റോഡുകൾക്ക് പകരം നിർമ്മിക്കുന്ന റോഡുകൾക്കുമാണ് ഫീസ് ഈടാക്കുന്നത്. റോഡുകൾക്ക് ഫീസ് ഈടാക്കുന്നതിന് പുറമെ, ലോകോത്തര സേവനം നൽകുന്നതിനും ആവശ്യമായ അറ്റകുറ്റ പണികൾ നടത്തുന്നതിനുമായി റോഡ് അഡ്‌മിനിസട്രേറ്റീവ് ഓഫീസുകൾ ആരംഭിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP