Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെപ്റ്റംബർ ഒന്ന് മുതൽ സൗദിയിൽ ജോലി സ്ഥലങ്ങളിൽ പുകവലി പാടില്ല; നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ ഉറപ്പ്

സെപ്റ്റംബർ ഒന്ന് മുതൽ സൗദിയിൽ ജോലി സ്ഥലങ്ങളിൽ പുകവലി പാടില്ല;  നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ ഉറപ്പ്

സ്വന്തം ലേഖകൻ

 

സെപ്തംബർ ഒന്ന് മുതൽ സൗദിയിൽ ജോലി സ്ഥലങ്ങളിൽ പുകവലി പാടില്ല. ഇത് സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾക്ക് അനുമതി നൽകിയത്. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടി ഉറപ്പായിരിക്കും.

തൊഴിൽ സാമൂഹിക വികസന മന്ത്രിയാണ് മാർഗനിർദ്ദേശങ്ങൾക്ക് അനുമതി നൽകിയത്. സെപ്റ്റംബർ ഒന്ന് മുതൽ നിയമം നിലവിൽ വരുംകഴിഞ്ഞ ശഅബാൻ മാസത്തിലാണ് രാജ്യത്ത് തൊഴിലിടങ്ങളിൽ പുകവലി നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് നടപ്പിലാക്കുന്നതിന് വേണ്ട മാർഗനിർദ്ദേശങ്ങൾക്കാണ് തൊഴിൽ സാമൂഹിക വികസന വകുപ്പ് മന്ത്രി എഞ്ചിനിയർ അഹ്മദ് ബിൻ സുലൈമാൻ അൽറജിഇ കഴിഞ്ഞ ദിവസം അനുമതി നൽകിയത്.

തീരുമാനം നടപ്പിലാക്കുന്നതിന് സ്ഥാപന ഉടമകൾക്കും തൊഴിലാളികൾക്കും വേണ്ട നിർദ്ദേശങ്ങളും ഇതിനോടനുബന്ധിച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, തൊഴിലിടങ്ങളിലെ സ്വത്തു സംരക്ഷണം, നല്ല തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് നിരോധനം നടപ്പിലാക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP