Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജിദ്ദ ശാഖ പൂട്ടാൻ ഒരുങ്ങുന്നു; ഈ വർഷം അവസാനത്തോടെ പ്രവർത്തനം നിർത്തലാക്കാൻ സൗദി അറേബ്യൻ മണിട്ടറി അഥോറിറ്റിയുടെ അംഗീകാരം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജിദ്ദ ശാഖ പൂട്ടാൻ ഒരുങ്ങുന്നു; ഈ വർഷം അവസാനത്തോടെ പ്രവർത്തനം നിർത്തലാക്കാൻ സൗദി അറേബ്യൻ മണിട്ടറി അഥോറിറ്റിയുടെ അംഗീകാരം

ജിദ്ദ: ഈ വർഷം അവസാനത്തോടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജിദ്ദ ശാഖ അടച്ചു പൂട്ടുമെന്ന് അധികൃതർ. ഇതുസംബന്ധിച്ച് സൗദി അറേബ്യൻ മണിട്ടറി അഥോറിറ്റി (സാമ) ബാങ്കിന് അനുവാദം നൽകിക്കഴിഞ്ഞു.നിലവിലുള്ള ഉപയോക്താക്കളുമായുള്ള ഇടപാടുകൾ പൂർത്തിയായിക്കഴിഞ്ഞാൽ ബാങ്കിന് ശാഖ പൂട്ടാനുള്ള അനുവാദമാണ് സാമ നൽകിയിരിക്കുന്നത്. എസ്‌ബിഐ ഓവർസീസ് ശാഖകൾ മാതൃബാങ്കുമായി പുനർവിന്യസിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ജിദ്ദ ശാഖ സർവീസ് നിർത്തലാക്കുന്നത്.

2005 ഒക്ടോബർ മൂന്നിനാണ് എസ്‌ബിഐ ജിദ്ദ ശാഖ ആരംഭിക്കുന്നത്. ബാങ്ക് ശാഖ പൂട്ടുന്നതുമായി ബന്ധപ്പെട്ട് ഇതിന്റെ ഉപയോക്താക്കളുമായി സാമ തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. ബാങ്കിന്റെ സേവനം സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ സാമയെ ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. നിയമാനുസൃത വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചും ഉപയോക്താക്കളുടെയും നിക്ഷേപകരുടെയും അവകാശങ്ങൾ കണക്കിലെടുത്തുമാണ് എസ്‌ബിഐ ശാഖ പൂട്ടാൻ അനുമതി നൽകിയിരിക്കുന്നത്. എസ്‌ബിഐയുമായി ബന്ധപ്പെട്ട പരാതികൾ കേന്ദ്ര ബാങ്കിന്റെ 8001256666 എന്ന നമ്പറിൽ നൽകണം. സാമ വെബ്സൈറ്റ് വഴിയും പരാതികൾ നൽകാം. സാമ ഹെഡ്ക്വാർട്ടേഴ്സിലെ കസ്റ്റമർ സർവീസ് വിഭാഗത്തെ നേരിട്ട് സമീപിച്ചും പരാതിപ്പെടാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP