Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സൗദിയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തി; വരവേല്പ് നല്കി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സൗദിയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തി; വരവേല്പ് നല്കി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

അക്‌ബർ പൊന്നാനി

ജിദ്ദ: ഖത്തർ ഭരണാധികാരി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഔദ്യോഗിക സന്ദർശനത്തിന് സൗദിയിലെത്തി. തിങ്കളാഴ്ച വൈകീട്ട് ജിദ്ദ കിങ് അബ്ദുൽഅസീസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഖത്തർ അമീറിന് സ്‌നേഹോഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിമാനത്താവളത്തിൽ നേരിട്ടെത്തി ഖത്തർ അമീറിനെ സ്വീകരിച്ചു. ഖത്തറിൽ നിന്നുള്ള ഉന്നത തല സംഘവും അമീറിനൊപ്പം സൗദിയിലെത്തിയിട്ടുണ്ട്.

മേഖലയിലെ സുസ്ഥിരതയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളുടെ പേരിൽ ഏതാനും കാലം നിലനിന്ന ഭിന്നിപ്പ് തീർത്തും പഴയകാല കഥയായി മാറുന്ന സംഭവ വികാസങ്ങളാണ് സൗദി - ഖത്തർ ബന്ധങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. വിവിധ വേദികളിലെ കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കും വിവിധ തലങ്ങളിലുള്ള ഉഭയകക്ഷി സന്ദർശനങ്ങൾക്കും ശേഷം സൗദി ഭരണാധികാരിയുടെ ക്ഷണപ്രകാരം ഖത്തർ ഭരണാധികാരി തന്നെ എത്തിയതോടെ ഇരു സുഹൃത് രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം പൂത്തുലയുകയാണ്, സുരഭിലമാവുകയാണ്.

കഴിഞ്ഞ ജനുവരിയിൽ അൽഉലയിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിലും ഖത്തർ അമീർ പങ്കെടുത്തിരുന്നു. പ്രസ്തുത ഉച്ചകോടിയിലാണ് ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഉടലെടുത്തിരുന്നു ദൗർഭാഗ്യകരമായ ഭിന്നിപ്പ് ഉരുകിത്തീർന്നത്.

സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ഖത്തർ അമീർ സൗദിയിലെത്തിയത്. ജിദ്ദയിൽ നടക്കുന്ന സൗദി - ഖത്തർ ഉച്ചകോടിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി സഹകരണം, മേഖലയിലെയും രാജ്യാന്തര തലങ്ങളിലുമുള്ള ആനുകാലിക സംഭവ വികാസങ്ങൾ എന്നിവയ്ക്ക് പുറമെ പരസ്പര താൽപര്യമുള്ള മറ്റ് വിഷയങ്ങളും ചർച്ചയാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP