Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഴിൽ പ്രതിസന്ധി; സൗദി ഓജർ കമ്പനിയിലെ 323 ഇന്ത്യക്കാർ കൂടി നാട്ടിലേക്ക്; സംഘത്തിൽ ഒമ്പത് മലയാളികളും

തൊഴിൽ പ്രതിസന്ധി; സൗദി ഓജർ കമ്പനിയിലെ 323 ഇന്ത്യക്കാർ കൂടി നാട്ടിലേക്ക്; സംഘത്തിൽ ഒമ്പത് മലയാളികളും

റിയാദ്: തൊഴിൽ പ്രതിസന്ധിയിലായ സൗദി ഓജർ കമ്പനിയിലെ ജീവനക്കാരിൽ 325 ഇന്ത്യക്കാർ കൂടി നാട്ടിലേക്ക്. ഒമ്പത് മലയാളികൾ അടങ്ങിയ സംഘമാണ് നാട്ടിലേക്ക് മടങ്ങുന്നത്.

എംബസിയുടെ സഹായത്തോടെ രണ്ടുദിവസങ്ങളിലായാണ് യാത്ര. 195 പേരുടെ സംഘം തിങ്കളാഴ്ചയും 128 പേർ ചൊവ്വാഴ്ചയും യാത്ര തിരിക്കുമെന്ന് റിയാദ് ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി അനിൽ നൊട്ടിയാൽ അറിയിച്ചു. ബിഹാർ സ്വദേശികളാണ് ഏറ്റവും കൂടുതൽ ഉള്ളത് - 104. തൊട്ടുപിന്നിൽ രാജസ്ഥാൻ -78. 39 ഉത്തർ പ്രദേശുകാരും 32 പശ്ചിമ ബംഗാളുകാരും സംഘത്തിലുണ്ട്.

രണ്ടുദിവസങ്ങളിലായി അഞ്ചു വിമാനങ്ങളിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇത്തവണ കൊച്ചിയിലേക്കുള്ള വിമാനത്തിലും തൊഴിലാളികളെ അയക്കുന്നുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 4.30 ന് റിയാദിൽ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 11.55 ന് കൊച്ചിയിലത്തെും. എട്ടുപേർക്കാണ് ഈ വിമാനത്തിൽ ടിക്കറ്റെടുത്തിട്ടുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP