Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജ്യത്തെ 13 പ്രവിശ്യകളിലെ പ്രദേശവാസികളുടെ സഞ്ചാരത്തിന് വിലക്ക്; മക്ക, മദീന, റിയാദ് നഗരങ്ങളിൽ കർഫ്യൂ വൈകിട്ട് മൂന്ന് മണി മുതൽ രാവിലെ ആറ് മണി വരെ; സൗദി അറേബ്യയിൽ ഇന്ന് മുതൽ ലോക്ഡൗൺ

രാജ്യത്തെ 13 പ്രവിശ്യകളിലെ പ്രദേശവാസികളുടെ സഞ്ചാരത്തിന് വിലക്ക്; മക്ക, മദീന, റിയാദ് നഗരങ്ങളിൽ കർഫ്യൂ വൈകിട്ട് മൂന്ന് മണി മുതൽ രാവിലെ ആറ് മണി വരെ; സൗദി അറേബ്യയിൽ ഇന്ന് മുതൽ ലോക്ഡൗൺ

സ്വന്തം ലേഖകൻ

സൗദി അറേബ്യയിൽ കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന് ഏതാനും മുൻകരുതൽ നടപടികൾക്ക് കൂടി സൽമാൻ രാജാവ് അംഗീകാരം നൽകി. രാജ്യത്തെ 13 പ്രവിശ്യകളിലുള്ളവർ അവിടെനിന്ന് പുറത്തുകടക്കുകയോ അവിടേക്ക് പ്രവേശിക്കുകയോ അരുതെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് രാജകീയ വിളംബരത്തിൽ വ്യക്തമാക്കി.

മക്ക, മദീന, റിയാദ് നഗരങ്ങളിൽ കർഫ്യൂ വൈകിട്ട് മൂന്ന് മണി മുതൽ രാവിലെ ആറ് മണി വരെയാക്കി കർഫ്യൂ സമയം നീട്ടുകയും ചെയ്തു. ഈ നഗരങ്ങളടക്കം മറ്റ് നഗരങ്ങളിലും പ്രവിശ്യകളിലും ഗവർണറേറ്റുകളിലും ആവശ്യമെങ്കിൽ കർഫ്യൂ സമയം ദീർഘിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർത്ത് അധികാരം നൽകിയിട്ടുമുണ്ട്.

പുതിയ തീരുമാനങ്ങൾ വ്യാഴാഴ്ച മുതൽ മുമ്പ് പ്രഖ്യാപിച്ച കർഫ്യൂ കാലയളവ് അവസാനിക്കുന്നതുവരെ പ്രാബല്യത്തിലുണ്ടാകും.. ഭക്ഷ്യം, ആരോഗ്യം, അടിയന്തര ചരക്കുനീക്കം, ആശയവിനിമയം, മാധ്യമം, ജലവിതരണം തുടങ്ങിയ മേഖലകൾക്ക് പുതിയ തീരുമാനം ബാധകമാവില്ല. കർഫ്യൂവിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള നടപടികൾ ബന്ധപ്പെട്ട അഥോറിറ്റി നിശ്ചയിട്ടുള്ള നടപടിക്രമങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായായിരിക്കും.

ിയാദ്, മക്ക, മദീന നഗരങ്ങളിൽ കർഫ്യൂ ഉച്ചക്കുശേഷം മൂന്നു മണിക്ക് ആരംഭിക്കും. ആരോഗ്യ മന്ത്രാലയത്തിൽനിന്നുണ്ടാകുന്ന നിർദേശാനുസരണം റിയാദ്, മക്ക, മദീന നഗരങ്ങളിലോ മറ്റു പട്ടണങ്ങളിലും ഗവർണറേറ്റുകളിലും പ്രവിശ്യകളിലും കർഫ്യൂ സമയം ഇനിയും കൂട്ടുകയോ മുഴുസമയമാക്കുകയോ ചെയ്‌തേക്കാമെന്നും ബുധനാഴ്ച സൽമാൻ രാജാവ് പ്രഖ്യാപിച്ച ഉത്തരവിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP