Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിൽ ചൂട് അസഹ്യമാകുന്നു; ജിദ്ദയിൽ 49.1 ഡിഗ്രി ചൂട് എത്തിയതോടെ മിക്ക പ്രദേശങ്ങളിലും ചൂട് 50 ഡിഗ്രി കടക്കുമന്ന് സൂചന; ഇന്ത്യൻ സ്‌കൂൾ സമയത്തിൽ മാറ്റം

സൗദിയിൽ ചൂട് അസഹ്യമാകുന്നു; ജിദ്ദയിൽ 49.1 ഡിഗ്രി ചൂട് എത്തിയതോടെ മിക്ക പ്രദേശങ്ങളിലും ചൂട് 50 ഡിഗ്രി കടക്കുമന്ന് സൂചന; ഇന്ത്യൻ സ്‌കൂൾ സമയത്തിൽ മാറ്റം

ജിദ്ദ : സൗദിയിൽ ചൂട് അസഹ്യമായതോടെ ജനജീവിതം ദുസ്സഹാമാകുന്നു. ജിദ്ദയിൽ ഇന്ന് 49.1 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത് .വരും ദിവസങ്ങളിൽ സൗദിയിൽ താപനില കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് സൗദി കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നത് .

സൗദിയുടെ മറ്റ് പ്രവിശ്യകളിലും ഈ വർഷം ചൂട് 50 ഡിഗ്രിക്കും മുകളിൽ വരെ ഉയരാൻ സാധ്യതയുണ്ട്.ശക്തമായ ചൂടും പൊടിക്കാറ്റുമായിട്ടാണ് കാലാവസ്ഥാ വ്യതിയാനം സംഭവിക്കുകയെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചൂട് കൂടിയതോടെ സഊദിയിൽ ഉച്ചക്ക് 12 മുതൽ 3 മണിവരെയുള്ള സമയങ്ങളിൽ കർശനമായ തൊഴിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് .മദീനയിൽ കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിൽ നിയമ ലംഘനംമൂന്ന് കമ്പനികൾക്ക് പിഴ ചുമത്തിയിരുന്നു.വരും ദിവസങ്ങളിൽ പരിശോധന കർശനമാകുമെന്നും മന്ത്രാലയം അറിയിച്ചു.

ചൂട് അസഹനീയമായതിനെത്തുടർന്ന് സൗദിയിലെ സ്‌കൂളുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. ഇന്ത്യൻ എംബസികളുടെ കീഴിലുള്ള സ്‌കൂളുകളുടെ സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ജിദ്ദ ഇന്ത്യൻ സ്‌കൂളുകളിലെ ക്ലാസുകളുടെ സമയം കുറച്ചുകൊണ്ടും പുതിയ സമയക്രമം അറിയിച്ചുകൊണ്ടുമുള്ള സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികളുടെ വിഭാഗത്തിൽ രാവിലെ 7:15 മുതൽ 10:15 വരെയാകും ക്ലാസുകൾ ഉണ്ടായിരിക്കുക. ആൺകുട്ടികളുടെ വിഭാഗത്തിന് 8:30 മുതൽ 11:30 വരെയും. കെ ജി വിഭാഗത്തിന് ക്ലാസുകൾ ഉണ്ടായിരിക്കില്ല. ചൂട് ക്രമാതീതമായതിനെത്തുടർന്ന് റിയാദ് ഇന്ത്യൻ സ്‌കൂളുകളിലും ദമ്മാം ഇന്ത്യൻ സ്‌കൂളുകളിലും സമയക്രമത്തിൽ നേരത്തെ മാറ്റംവരുത്തിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP