Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദിയിലെ പ്രവാസികൾക്ക് ആശ്വാസം; കാലാവധി അവസാനിക്കുന്ന വിസകൾ നീട്ടിത്തുടങ്ങി; ഇഖാമയും റിഎൻട്രി വിസയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കും

സൗദിയിലെ പ്രവാസികൾക്ക് ആശ്വാസം; കാലാവധി അവസാനിക്കുന്ന വിസകൾ നീട്ടിത്തുടങ്ങി; ഇഖാമയും റിഎൻട്രി വിസയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കും

സ്വന്തം ലേഖകൻ

കോവിഡ് വ്യാപനത്തെ തുടർന്ന് ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിമാന സർവിസുകൾ നിർത്തിവെച്ചതോടെ സൗദിയിലേക്കുള്ള മടക്കയാത്ര മുടങ്ങിയ മലയാളികൾ അടങ്ങിയ പ്രവാസി സമൂഹത്തിന് ആശ്വാസ നടപടിയുമായി സൗദി. പ്രവാസികളുടെ ഇഖാമ , റീ എൻട്രി, സന്ദർശക വിസാ കാലാവധി എന്നിവ 2021 ജൂലൈ 31 വരെ ദീർഘിപ്പിച്ച് നൽകുമെന്ന് സൗദി പാസ്‌പോർട്ട് മന്ത്രാലയം അറിയിച്ചു

ജൂലൈ 31 വരെ സൗജന്യമായാണ് കാലാവധി നീട്ടി നൽകുക. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് നടപടി. യാത്രാവിലക്ക് മൂലം സൗദിയിലേക്ക് തിരിച്ചുവരാൻ സാധിക്കാത്തവരുടെ ഇഖാമ, എക്‌സിറ്റ്-റീ എൻട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി നീട്ടിനൽകാൻ ഇക്കഴിഞ്ഞ മെയ് 24നാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദ്ദേശം നൽകിയത്. ജൂൺ രണ്ടുവരെ കാലാവധി ദീർഘിപ്പിച്ച് നൽകുമെന്നായിരുന്നു അന്ന് മന്ത്രാലയം അറിയിച്ചിരുന്നത്.

എന്നാൽ ആർക്കും തന്നെ കാലാവധി പുതുക്കി ലഭിച്ചിരുന്നില്ല. ഇതുമൂലം പ്രവാസികൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നിരുന്നു. ഇതിനിടെയാണ് ഇന്ന് കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി പാസ്‌പോർട്ട് വിഭാഗത്തിന്റെ അറിയിപ്പുണ്ടായത്. യാത്രാവിലക്കുള്ള രാജ്യങ്ങളിലുള്ള മുഴുവൻ വിദേശികൾക്കും ജൂലൈ 31 വരെ ഇഖാമ, റീ എൻട്രി എന്നിവയുടെ കാലാവധി സൗജന്യമായി ദീർഘിപ്പിച്ചുനൽകും. ഈ രാജ്യങ്ങളിൽനിന്നുള്ള സന്ദർശന വിസ നേടിയവർക്കും വിസാ കാലാവധി ദീർഘിപ്പിച്ച് നൽകുമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു.

ഇതിനാവശ്യമായ സാമ്പത്തിക ചെലവുകൾ ധനകാര്യ മന്ത്രാലയം വഹിക്കും. വിസാ കാലാവധി പുതുക്കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി മുഖീം ഡോട്ട് എസ്.എ എന്ന പോർട്ടിലിൽനിന്നും വിസ വാലിഡിറ്റി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇഖാമ നമ്പറും അനുബന്ധവിവരങ്ങളും നൽകിയാൽ മതി. അബ്ഷിർ വഴിയും കാലാവധി പരിശോധിക്കാവുന്നതാണ്. ഇന്ത്യയുൾപ്പെടെ സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിലുള്ള നിരവധി പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ് പുതിയ തീരുമാനം. യാത്രാവിലക്കുമൂലം പ്രവാസികളുടെ മടങ്ങിവരവ് അനന്തമായി നീളുന്ന സാഹചര്യത്തിൽ പല കമ്പനികളും മടങ്ങിവരാനാകാത്ത പ്രവാസികളുടെ ഇഖാമയും റീ എൻട്രിയും പുതുക്കുന്നതിന് വിമുഖത കാണിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് പ്രവാസികളുടെ വിസ റദ്ദാകുന്നതിന് വഴിവയ്ക്കും. അതിനാൽ തന്നെ ഈ സന്ദർഭത്തിൽ ഇഖാമയും റീ എൻട്രിയും പുതുക്കിനൽകണമെന്ന സൗദി രാജാവിന്റെ നിർദ്ദേശം പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP