Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദിയിൽ വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശി ജീവനക്കാർക്ക് ലെവി ഇളവ്; അടുത്ത മാസം മുതൽ അഞ്ച് വർഷത്തേക്ക് ഇളവ് നല്കാൻ തീരുമാനം

സൗദിയിൽ വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശി ജീവനക്കാർക്ക് ലെവി ഇളവ്; അടുത്ത മാസം മുതൽ അഞ്ച് വർഷത്തേക്ക് ഇളവ് നല്കാൻ തീരുമാനം

സ്വന്തം ലേഖകൻ

സൗദിയിൽ വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്കുള്ള ലെവി ഇളവിന് മന്ത്രിസഭയുടെ അംഗീകാരം. വ്യാവസായിക ലൈസൻസോടെ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ലെവി ഇളവ് അനുവദിക്കാനാണ് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗ തീരുമാനം.അടുത്ത മാസം മുതൽ അഞ്ച് വർഷത്തേക്കാണ് വ്യവസായ സ്ഥാപങ്ങളിലെ വിദേശ തൊഴിലാളികളെ ലെവിയിൽ നിന്ന് ഒഴിവാക്കുക.

വ്യവസായ മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കാനും കയറ്റുമതി ഉയർത്താനും ലക്ഷ്യമിട്ടാണ് ലെവി ഒഴിവാക്കിയത്. രാജ്യത്തു സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന വിദേശികളിൽ 9.68 ശതമാനവും വ്യവസായ സ്ഥാപനങ്ങളിലാണ് ജോലിചെയ്യുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്വദേശികളുടെ എണ്ണത്തേക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 800 റിയാലും സ്വദേശികളുടെ എണ്ണത്തിന് തുല്യമോ അതിൽ കുറവോ ആയ വിദേശികൾക്ക് പ്രതിമാസം 700 റിയലുമാണ് ലെവി.

സൗദിയിൽ സ്വകാര്യമേഖലയിൽ അറുപത്തിയാറര (66.6) ലക്ഷത്തോളം വിദേശികളാണ് ജോലി ചെയ്യുന്നത്. ഇവരിൽ പത്ത് ശതമാനത്തിന് താഴെയാണ് (9.68) വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ. അതായത് അഞ്ചുവർഷത്തേക്കുള്ള ലെവി ഇളവ് ലഭിക്കുന്നത് ആറര ലക്ഷത്തോളം (6,44,590) വിദേശികൾക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP