Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിലെ പ്രവാസികൾ സൂക്ഷിച്ചോളൂ; 20 പേരിൽ കൂടുതൽ താമസിച്ചാൽ അകത്താവും; കർശന നിയന്ത്രണങ്ങളുമായി സൗദി അറേബ്യ

സൗദിയിലെ പ്രവാസികൾ സൂക്ഷിച്ചോളൂ; 20 പേരിൽ കൂടുതൽ താമസിച്ചാൽ അകത്താവും; കർശന നിയന്ത്രണങ്ങളുമായി സൗദി അറേബ്യ

സ്വന്തം ലേഖകൻ

ഇനി മുതൽ സൗദി അറേബ്യയിൽ ഇരുപതിൽ കൂടുതൽ പേർ ഒരുമിച്ച് താമസിച്ചാൽ അകത്താവും. കൂട്ടായ പാർപ്പിട സംവിധാനങ്ങളിൽ താമസിക്കുന്നവർക്ക് കർശന സുരക്ഷാ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് തൊഴിൽ വകുപ്പ്. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കാത്ത ഇടങ്ങളിൽ, 20-ൽ കൂടുതൽ പേരെ താമസിപ്പിക്കുന്നതാണ് അധികൃതർ വിലക്കിയിരിക്കുന്നത്. രാജ്യത്ത് നിലനിൽക്കുന്ന കൊറോണ വൈറസ് വ്യാപനസാഹചര്യത്തിലാണ് ഈ തീരുമാനം.

രാജ്യത്തെ ലേബർ കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പാർപ്പിട സംവിധാനങ്ങളിൽ, ഇരുപതോ, അതിൽ കൂടുതൽ പേർക്കോ ഒരുമിച്ച് താമസിക്കാൻ അനുവാദം നൽകില്ലെന്ന് സൗദിയിലെ കൺട്രോൾ ആൻഡ് ആന്റി കറപ്ഷൻ അഥോറിറ്റിയാണ് അറിയിച്ചിട്ടുള്ളത്. നഗരപരിധികളിലും, നഗരങ്ങൾക്ക് പുറത്തും ഈ നിയന്ത്രണം ബാധകമാണ്.

ഈ തീരുമാന പ്രകാരം, ഇത്തരം കൂട്ടായ പാർപ്പിട സംവിധാനങ്ങളുള്ള മേഖലകളിൽ പരിശോധനകൾ നടത്തുന്നതിന് മുൻസിപ്പൽ മന്ത്രാലയത്തിനു നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം സംവിധാനങ്ങൾ പരിശോധിക്കുന്നതിനായി പ്രത്യേക കമ്മിറ്റികളെ രൂപീകരിക്കുന്നതാണ്. ഇവർ ഓരോ പാർപ്പിട കേന്ദ്രങ്ങളിലും സന്ദർശിച്ച് കൊറോണ വൈറസ് പ്രതിരോധ നടപടികൾ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കും.

ഇത്തരം പരിശോധനകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക്, 30 ദിവസം വരെ തടവും, ഒരു മില്യൺ റിയാൽ വരെ പിഴയും ലഭിക്കാവുന്നതാണ്. ഗുരുതരമായ വീഴ്ചകൾ വരുത്തുന്ന ഇത്തരം പാർപ്പിടകേന്ദ്രങ്ങൾ സ്ഥിരമായി അടച്ചു പൂട്ടുന്നതുൾപ്പടെയുള്ള ശിക്ഷാ നടപടികളും ഉണ്ടാകുമെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP