Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനയിൽ ഇളവ്; പിസിആർ പരിശോധനാഫലം 72 മണിക്കൂറിനുള്ളിൽ എടുത്തതു മതി; ആശ്വസിച്ച് പ്രവാസികൾ

സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനയിൽ ഇളവ്; പിസിആർ പരിശോധനാഫലം 72 മണിക്കൂറിനുള്ളിൽ എടുത്തതു മതി; ആശ്വസിച്ച് പ്രവാസികൾ

സ്വന്തം ലേഖകൻ

ദമാം: മറ്റു രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശിക്കുമ്പോൾ നടത്തേണ്ട പിസിആർ ടെസ്റ്റിൽ ഇളവ്. ഇതു സംബന്ധിച്ചുള്ള നിർദ്ദേശം സൗദി ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്ക് നൽകുകയും ചെയ്തു. സൗദിയിലേയ്ക്ക് കടക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധനാഫലം മതിയാകുമെന്നാണ് അധികൃതർ വിമാനക്കമ്പനികൾക്ക് നൽകിയ പുതിയ നിർദ്ദേശം. നേരത്തെ ഇത് 48 മണിക്കൂറിനകം നടത്തിയ പരിശോധനാ ഫലം വേണമെന്നായിരുന്നു.

സൗദിയിലേക്ക് വരുന്ന പ്രവാസികൾക്കാണ് ഈ നിബന്ധന. ഇതനുസരിച്ച് രാജ്യത്തേയ്ക്ക് കടക്കുന്നതിന്റെ മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതുണ്ട്. അംഗീകൃത ലാബുകളിൽ നിന്നു നടത്തിയ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായതിന്റെ സർട്ടിഫിക്കറ്റ് കൈവശം കരുതാത്തവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനാകില്ല. എന്നാൽ എട്ടു വയസിനു താഴെയുള്ള കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്നും അധികൃതർ സർക്കുലറിൽ വ്യക്തമാക്കി.

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണ് പുതിയ നിർദ്ദേശമെന്ന് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. കഴിഞ്ഞ മാസം 15 മുതലാണ് സൗദിലേക്കുള്ള രാജ്യാന്തര സർവീസുകൾക്കുള്ള വിലക്ക് ഭാഗികമായി നീക്കിയത്. എന്നാൽ കോവിഡ് ബാധ രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് ഇതുവരെ നേരിട്ട് പ്രവേശനാനുമതിയായിട്ടില്ല. മറ്റു ജിസിസി രാജ്യങ്ങളിൽ 14 ദിവസം തങ്ങിയ ശേഷമാണ് സൗദിയിലേക്ക് നിലവിൽ ഇന്ത്യക്കാർ എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP