Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗാർഹിക തൊഴിലാളികൾക്കുള്ള ഓൺ ലൈൻ വിസാ അപേക്ഷ; ഒരാഴ്ചയ്ക്കുള്ളിൽ പ്രാബല്യത്തിലാകുമെന്ന് മന്ത്രാലയം

ഗാർഹിക തൊഴിലാളികൾക്കുള്ള ഓൺ ലൈൻ വിസാ അപേക്ഷ; ഒരാഴ്ചയ്ക്കുള്ളിൽ പ്രാബല്യത്തിലാകുമെന്ന് മന്ത്രാലയം

റിയാദ്: സൗദിയിലേക്കുള്ള ഗാർഹിക തൊഴിലാളികൾക്കുള്ള വിസകൾ ഓൺലൈൻ വഴി ഇഷ്യൂ ചെയ്യുന്ന നടപടി ഒരാഴ്ചയ്ക്കുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം. ഓൺലൈൻ വഴി കമ്പനികൾക്ക് ആവശ്യമായ വിസ അനുവദിച്ച ശേഷം വ്യക്തികളുടെ കീഴിലുള്ള വിസകളും ഓൺലൈൻ വഴിയാക്കുമെന്നാണ് വക്താവ് അറിയിച്ചിരിക്കുന്നത്.

തൊഴിൽ മന്ത്രാലയം പുതുതായി ആരംഭിക്കുന്ന മുസാനിദ് (Musaned) സർവീസ് വഴിയാണ് ഇതു പ്രാബല്യത്തിലാക്കുക. മന്ത്രാലയത്തിന്റെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മുസാനിദും നടപ്പാക്കുന്നത്. ഓൺലൈൻ വിസാ അപേക്ഷ സംബന്ധിച്ചുള്ള വാർത്ത കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നതാണെങ്കിലും നടപ്പാക്കുന്നത് ഇപ്പോഴാണ്.
ഓൺലൈനിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ പൂർത്തിയാക്കി പണം അടയ്ക്കുകയും ചെയ്താൽ റെക്കോർഡ് വേഗത്തിൽ അപക്ഷേകർക്ക് വിസാ ലഭിക്കുമെന്നതാണ് ഇതിന്റെ മെച്ചം. തൊഴിൽ മന്ത്രാലയത്തിന്റെ ഭൂരിപക്ഷം സേവനങ്ങളും ഓൺലൈൻ വഴിയാക്കുന്നതിന്റെ ഭാഗമായാണ് വ്യക്തികളുടെ സ്‌പോൺസർഷിപ്പിലുള്ള വിസ അപേക്ഷകളും ഓൺലൈൻ വഴിയാക്കുന്നത്.

സ്ഥാപനങ്ങൾക്ക് ആവശ്യമായ വിസ അനുവദിക്കുന്നത് ഇതിനകം ഓൺലൈൻ വഴിയാക്കിയിട്ടുണ്ട്. കൂടാതെ നിതാഖാത്ത് വ്യവസ്ഥയിൽ ഓരോ സ്ഥാപനത്തിനും അർഹിക്കുന്ന വിസയുടെ എണ്ണവും ഓൺലൈൻ വഴി പരിശോധിക്കാനാവും. പുതുതായി സ്ഥാപനം ആരംഭിക്കുന്നവർക്കും നിലവിലുള്ള സ്ഥാപനം വിപുലീകരിക്കുന്നതിനും ആവശ്യമായ നിബന്ധനകൾ പൂർത്തീകരിച്ചാൽ അനുവദിക്കുന്ന വിസയുടെ കണക്കും ഓൺലൈൻ വഴി പരിശോധിക്കാനാവും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP