Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിച്ച് മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹം ദവാദ്മിയിൽ അടക്കം ചെയ്തു

കോവിഡ് ബാധിച്ച് മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹം ദവാദ്മിയിൽ അടക്കം ചെയ്തു

സ്വന്തം ലേഖകൻ

റിയാദ്: കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ട എറണാകുളം നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശി കളത്തിൽ ചന്ദ്രന്റെയും പ്രേമയുടെയും മകൻ ബിനോയ് ചന്ദ്രന്റെ (50) മൃതദേഹം അടക്കം ചെയ്തു. റിയാദിൽ നിന്നും 240 കിലോമീറ്റർ അകലെയുള്ള ദവാദ്മിയിലാണ് മൃതദേഹം സംസ്‌കരിച്ചത്.

25 വർഷത്തിലേറെയായി സൗദിയിലുണ്ടായിരുന്ന ബിനോയ് ചന്ദ്രൻ സ്വന്തമായി ബിസിനസ്സ് നടത്തി വരികയായിരുന്നു. അൽമറായി തുടങ്ങിയ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ലേഖ, വിദ്യാർത്ഥികളായിരുന്ന ആദിത്യ, അഭിമന്യു, ആരാധ്യ എന്നിവരോടൊപ്പം കുടുംബസമേതം റിയാദിലായിരുന്നു താമസിച്ചിരുന്നത്.

കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് മൃതദേഹം മറവു ചെയ്യാൻ താമസം നേരിടുന്നതിനാലും, ബിനോയ് ചന്ദ്രന്റെ കുടുംബത്തെ പെട്ടന്ന് നാട്ടിൽ അയക്കുന്നതിനുമായി സൗദി അധികൃതരിൽ നിന്നും പ്രത്യേക അനുമതി കരസ്ഥമാക്കിയാണ് മൃതദേഹം പെട്ടന്ന് അടക്കം ചെയ്തത്. കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ദവാദ്മി ഏരിയ ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്. സംസ്‌കാര ചടങ്ങിൽ കേളി ജീവകാരുണ്യ പ്രവർത്തകരും മറ്റു സാമൂഹ്യ പ്രവർത്തകരും സംബന്ധിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP