Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയിലേക്കുള്ള സർവീസ് പ്രഖ്യാപനം സൗദി എയർലൈൻസ് പിൻവലിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: നവംബർ മുതൽ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കും എന്ന ട്വീറ്റ് സൗദി എയർലൈൻസ് അധികൃതർ ട്വിറ്ററിൽ നിന്നും പിൻവലിച്ചത് പ്രവാസികളിൽ ആശങ്കയും നിരാശയും ഉളവാക്കി. നവംബർ ഒന്ന് മുതൽ ഡൽഹി, മുംബൈ,കൊച്ചി എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കും എന്നും റി എൻട്രി വിസക്കാർക്കും, തൊഴിൽ വിസക്കാർക്കും, വിസിറ്റ് വിസക്കാർക്കും ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാമെന്നുമായിരുന്നു സൗദി അധികൃതരുടെ ട്വീറ്റ്. ഇത് പത്ര - മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രിസ്ദ്ധീകരിക്കുകയും ചെയ്തു. ഇതോടെ സൗദിയിൽ ഉള്ള പ്രവാസികളും നാട്ടിൽ അവധിക്കു പോയവരും ഏറെ ആഹ്‌ളാദിച്ചു . എന്നാൽ പ്രഖ്യാപനം സൗദിയ അധികൃതർ പിൻവലിച്ച വാർത്ത വന്നതോടെ സന്തോഷിച്ചവരെല്ലാം നിരാശരായി!

ഇപ്പോൾ ഇന്ത്യയിൽ നിന്നും നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാൻ അനുമതി ഇല്ല. ഇന്ത്യക്കു പുറത്ത് രണ്ടാഴ്ച താമസിച്ചു കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് ഉള്ളവർക്ക് സൗദിയിലേക്ക് പ്രവേശനം സാധ്യമാണ്. ആയതിനാൽ പ്രവാസികളിൽ പലരും ഈയിടെ ദുബായ് വഴി സൗദിയിലേക്ക് വരുന്നുണ്ട്. എന്നാൽ ഇങ്ങനെ വരാൻ ഒരു ലക്ഷത്തോളം രൂപ ചെലവുണ്ട്. ഉയർന്ന ജോലിയും ശമ്പളവും ഉള്ള പലരും ഇങ്ങനെ വരുന്നുണ്ടെങ്കിലും സാധാരക്കാരായ പ്രവാസികൾക്ക് ഇത് അപ്രാപ്യമാണ്.

അടുത്ത ജനുവരി മുതൽ അന്തരാഷ്ട്ര വിമാന സെർവീസുകൾ പുനഃരാരംഭിക്കും എന്ന് സൗദി അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമല്ലാത്തതിനാൽ ജനുവരി മുതൽ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വിമാന സർവീസ് തുടങ്ങുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP