Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

കോവിഡ് യോദ്ധാക്കളെ ഫ്രറ്റേണിറ്റി ഫോറം ആദരിച്ചു; അൽഅബീർ മെഡിക്കൽ ഗ്രൂപ്പിന് ഉപഹാരം കൈമാറി

കോവിഡ് യോദ്ധാക്കളെ ഫ്രറ്റേണിറ്റി ഫോറം ആദരിച്ചു; അൽഅബീർ മെഡിക്കൽ ഗ്രൂപ്പിന് ഉപഹാരം കൈമാറി

സ്വന്തം ലേഖകൻ

ജിദ്ദ: കോവിഡ് വ്യാപന കാലഘട്ടത്തിൽ പ്രാവാസികൾക്ക് ആശ്വാസമാകുന്ന തരത്തിൽ ആതുര സേവന രംഗത്ത് നിറഞ്ഞു നിന്ന അൽഅബീർ മെഡിക്കൽ ഗ്രൂപ്പിനെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കമ്മിറ്റി ആദരിച്ചു. 'കോവിഡ് യോദ്ധാക്കളെ ആദരിക്കുക' എന്ന പരിപാടിയുടെ ഭാഗമായാണ് ഫോറം ചടങ്ങ് സംഘടിപ്പിച്ചത്. മഹാമാരിയുടെ തുടക്ക കാലഘട്ടത്തിൽ തന്നെ ആരോഗ്യ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് നടത്തിയ ബോധവൽക്കരണ പരിപാടികളും കോവിഡ് രോഗികളെ സുശ്രൂഷിക്കുന്നതിന് ഒരുക്കിയ സംവിധാനങ്ങളും പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസമാണ് നൽകിയതെന്ന് ഫ്രറ്റേണിറ്റി ഫോറം ഉപഹാരം കൈമാറിക്കൊണ്ട് ഫോറം കേരള ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് സാദിഖ് വഴിപ്പാറ പ്രസ്താവിച്ചു.

ആരോഗ്യ ചികിത്സാ മേഖലകളിൽ അൽഅബീർ ഗ്രൂപ്പ്പിന്റെ പ്രഫഷണലിസം എടുത്ത് പറയേണ്ടതാണ്. 2014 ൽ നോവൽ കൊറോണ വൈറസിനെക്കുറിച്ചുള്ള ക്യാമ്പയിൻ അടക്കം ഫ്രറ്റേണിറ്റി ഫോറം നടത്തിയ പല ബോധവൽക്കരണ പരിപാടികളിലും അൽഅബീറിന്റെ നല്ല സഹകരണമുണ്ടായിട്ടുണ്ടെന്നും മുഹമ്മദ് സാദിഖ് അനുസ്മരിച്ചു.

അൽഅബീർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അൽഅബീർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.അഹമ്മദ് ആലുങ്ങൽ ഉപഹാരം ഏറ്റുവാങ്ങി. അൽഅബീർ ഗ്രൂപ്പ് പബ്ലിക് റിലേഷൻ ഓഫീസർ അബ്ദുൽറഹ്മാൻ , ഫോറം ചാപ്റ്റർ പ്രതിനിധികൾ റാഫി ബീമാപള്ളി, മുജീബ് കുണ്ടൂർ, ഷാഹുൽഹമീദ് ചേലക്കര സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP