Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ആവിഷ്‌കാര സ്വാതന്ത്ര്യം സമാധാനപരമായ സഹവർത്തിത്വത്തിന് പ്രയോജനപ്പെടുത്തണം; പ്രവാചകനെ അവഹേളിക്കുന്ന കാർട്ടൂൺ അപലപനീയം; ഇസ്ലാമിനെ തീവ്രവാദവുമായി ബന്ധിപ്പിക്കാനുള്ള നീക്കങ്ങളെ തള്ളിക്കളയുന്നു': സൗദി അറേബ്യ

'ആവിഷ്‌കാര സ്വാതന്ത്ര്യം സമാധാനപരമായ സഹവർത്തിത്വത്തിന് പ്രയോജനപ്പെടുത്തണം; പ്രവാചകനെ അവഹേളിക്കുന്ന കാർട്ടൂൺ അപലപനീയം; ഇസ്ലാമിനെ തീവ്രവാദവുമായി ബന്ധിപ്പിക്കാനുള്ള നീക്കങ്ങളെ തള്ളിക്കളയുന്നു': സൗദി അറേബ്യ

സ്വന്തം ലേഖകൻ

ജിദ്ദ: സന്മാർഗ ദർശിയായ പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചു കൊണ്ടുള്ള കാർട്ടൂൺ തീർത്തും പ്രതിഷേധാർഹമാണെന്ന് ഇസ്ലാമിന്റെ പ്രഭവ രാജ്യമായ സൗദി അറേബ്യ പ്രസ്താവിച്ചു. എല്ലാ പ്രവാചകന്മാരുടെ കാര്യത്തിലും ഈ നിലപാട് തന്നെയാണുള്ളതെന്നും ഫ്രാൻസ് കേന്ദ്രമായി നടന്നു കൊണ്ടിരിക്കുന്ന ആനുകാലിക വിഷയത്തിലുള്ള പ്രതികരണമെന്നോണം സൗദി അറേബ്യ വ്യക്തമാക്കി. സൗദി വിദേശകാര്യ മന്ത്രാലയം ചൊവാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവർത്തിച്ചത്.

ഇസ്ലാമിനെ തീവ്രവാദവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഏതൊരു നീക്കത്തെയും തള്ളിക്കളയുന്നതായും ആരുടെ ഭാഗത്തു നിന്നായാലും എല്ലാ തരം തീവ്രവാദ പ്രവർത്തനങ്ങളെയും അപലപനീയമാണെന്നും സൗദിയുടെ ഔദ്യോഗിക പ്രസ്താവന തുടർന്നു.

ബൗദ്ധികവും സാംസ്‌കാരികവുമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിലൂടെ സഹിഷ്ണുതയും സമാധാനവും പരസ്പര ആദരവും പുലരുകയാണ് വേണ്ടതെന്നും ലോകജനതകൾക്കിടയിൽ സഹവർത്തിത്വത്തിന്റെയും പരസ്പര ആദരവിന്റെയും മൂല്യങ്ങൾ തകർക്കുന്നതും വിദ്വേഷം, അക്രമം, തീവ്രവാദം എന്നിവയ്ക്ക് വളം വെക്കുന്നതുമായ എല്ലാ തരം നീക്കങ്ങളെയും നിരാകരിക്കുന്നതായും സൗദി അറേബ്യ പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP