Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഹമ്മദ് ഷാഹിദ് ആലം ജിദ്ദയിലേയ്ക്ക് വീണ്ടും; ഇത്തവണ കോൺസൽ ജനറൽ പദവിയിൽ; സ്ഥാനാരോഹണം ഡിസംബറിനുള്ളിൽ

മുഹമ്മദ് ഷാഹിദ് ആലം ജിദ്ദയിലേയ്ക്ക് വീണ്ടും; ഇത്തവണ കോൺസൽ ജനറൽ പദവിയിൽ; സ്ഥാനാരോഹണം ഡിസംബറിനുള്ളിൽ

സ്വന്തം ലേഖകൻ

ജിദ്ദ: കഴിഞ്ഞ ജൂലൈയിൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ് ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേയ്ക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറി പോയതിനെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ പദവിയിൽ മുഹമ്മദ് ഷാഹിദ് ആലം നിയമിതനായി. ഐ എഫ് എസ് കാരനായ ജാർഖണ്ഡ്, ധൻബാദ് സ്വദേശി മുഹമ്മദ് ഷാഹിദ് ആലം ഇതിനു മുമ്പും ജിദ്ദയിൽ ഉണ്ടായിരുന്നു. ഡെപ്യൂട്ടി കോൺസൽ ജനറൽ, ഹജ്ജ് കോൺസൽ എന്നീ പദവികളിൽ സേവനം അനുഷ്ടിച്ച ശേഷം കഴിഞ്ഞ മാർച്ചിലാണ് ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങിയത്.

മുഹമ്മദ് ഷാഹിദ് ആലമിനെ ജിദ്ദയിലെ പുതിയ കോൺസൽ ജനറൽ ആയി നിയമിച്ചു കൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. നിലവിൽ ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ സേവനം അനുഷ്ഠിക്കുന്ന മുഹമ്മദ് ഷാഹിദ് ആലം ഡിസംബറിനുള്ളിൽ ജിദ്ദയിലെത്തി കോൺസൽ ജനറൽ ചുമതല ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അനൗദ്യോഗിക വിവരം.

ധൻബാദിലെ ഇംപീരിയൽ സ്‌കൂൾ ഓഫ് ലേണിങ്, ഡൽഹിയിലെ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, ജവാഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ഷാഹിദ് ആലം 2010 ലാണ് ഐ എഫ് എസ് കരസ്ഥമാക്കിയത്. ജിദ്ദയിലെ സേവനങ്ങൾക്ക് പുറമെ, ഡൽഹിയിലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, അബുദാബിയിലെ ഇന്ത്യൻ എംബസി എന്നിവിടങ്ങളിലെ വിവിധ തസ്തികകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മണിപ്പൂർ സ്വദേശിയായ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ് കഴിഞ്ഞ ജൂലൈയിൽ ജിദ്ദയിലെ കോൺസൽ ജനറൽ പദവിയിലെ സേവനം പൂർത്തിയാക്കി ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേയ്ക്ക് മടങ്ങിയതിനെ തുടർന്ന് ബിഹാർ സ്വദേശി സദർ എ ആലമിനെ തൽസ്ഥാനത്തു നിയമിച്ചതായി അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ജനീവയിലായിരുന്ന അദ്ദേഹം കൂടുതൽ സുപ്രധാനമായ ചുമതലകളിൽ നിയമിതനാവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP