Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദി: റീ എൻട്രി കാലാവധി വീണ്ടും നീട്ടി; ഫീസൊന്നും ഈടാക്കാതെ കാലാവധി നീട്ടിയത് ഒക്ടോബർ 31 വരെ

സൗദി: റീ എൻട്രി കാലാവധി വീണ്ടും നീട്ടി; ഫീസൊന്നും ഈടാക്കാതെ കാലാവധി നീട്ടിയത് ഒക്ടോബർ 31 വരെ

അക്‌ബർ പൊന്നാനി

ജിദ്ദ: പ്രവാസികളുടെ റീ എൻട്രി കാലാവധി വീണ്ടും നീട്ടി കൊടുത്തു കൊണ്ടുള്ള നടപടികൾ സൗദി പാസ്‌പോര്ട്ട് വിഭാഗം ആരംഭിച്ചു. ഒക്ടോബർ 31 വരെയാണ് കാലാവധി നീട്ടുന്നത്. യാതൊരു ഫീസും ഈടാക്കാതെയാണ് റീ എൻട്രി കാലാവധി സൗദി അറേബ്യ നീട്ടുന്നത്. നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് ഓൺലൈനായാണ് കാലാവധി നീട്ടുന്നത്. അതിനാൽ, ഇതിനായി പാസ്‌പോര്ട്ട് വിഭാഗം ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല.

ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. കൊറോണാ മഹാമാരിയെ തുടർന്ന് വിദേശ യാത്രകൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ഉപയോഗിക്കാൻ കഴിയാത്ത പ്രവാസികളുടെ റീ എൻട്രി വിസയുടെ കാലാവധി വർധിപ്പിച്ചു കൊടുക്കുന്നത്. റീ എൻട്രി കാലാവധി ഇതിനകം തീർന്നവർക്കും പുതിയ നീക്കത്തിന്റെ ആനുകൂല്യം അനുഭവിക്കാം.

സൗദിയിൽ നിന്ന് പുറത്തു പോകുന്നതിനും സൗദിയിലേക്ക് തിരിച്ചെത്തുന്നതിനുമുള്ള യാത്രാ തടസ്സം അനുഭവിക്കുന്ന പ്രവാസികൾക്ക് ഏറെ അനുഗ്രഹമാണ് സൗദിയുടെ തീരുമാനം. മഹാമാരിയിൽ പ്രവാസികൾക്ക് അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ പരമാവധി ലഘൂകരിച്ചു കൊടുക്കുന്നതിന് സൗദി ഭരണകൂടം നടത്തുന്ന നടപടികളുടെ ഭാഗമാണ് റീ എൻട്രി കാലാവധി വീണ്ടും നീട്ടി കൊണ്ടുള്ള രാജകാരുണ്യം.

ഇതിനകം, ഏതാണ്ട് 29000 പേരുടെ ഫൈനൽ എക്സിറ്റ് ഇപ്രകാരം നീട്ടിനൽകിയിട്ടുണ്ടെന്നും സൗദി പാസ്‌പോർട്ട് വിഭാഗം വെളിപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP