Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിസാനിൽ ഹൂഥികൾ തൊടുത്തു വിട്ട റോക്കറ്റ് അവശിഷ്ടങ്ങൾ പതിച്ച് അഞ്ചു സാധാരണക്കാർക്ക് പരിക്ക്

ജിസാനിൽ ഹൂഥികൾ തൊടുത്തു വിട്ട റോക്കറ്റ് അവശിഷ്ടങ്ങൾ പതിച്ച് അഞ്ചു സാധാരണക്കാർക്ക് പരിക്ക്

സ്വന്തം ലേഖകൻ

ജിദ്ദ: സൗദിയിലെ അതിർത്തി നഗരങ്ങൾ ലക്ഷ്യമാക്കി ഹൂഥി കലാപകാരികൾ നടത്തുന്ന ആക്രമണങ്ങൾ തുടരുന്നു. സൗദിയുടെ യമൻ അതിർത്തി പ്രദേശമായ ജിസാൻ പ്രവിശ്യയിൽ പെടുന്ന അൽഹർഥ് പ്രദേശത്താണ് ഹൂഥികളുടെ ഒടുവിലത്തെ ആക്രമണം ഉണ്ടായത്. യമനിൽ നിന്ന് ഇറാൻ പിന്തുണയുള്ള ഹൂഥി സായുധ കലാപകാരികൾ തൊടുത്തുവിട്ട ബോമ്പ് പതിച്ച് ചില്ലറ നാശനഷ്ടങ്ങൾ ഉണ്ടായി. ജിസാൻ പ്രവിശ്യാ സിവിൽ ഡിഫൻസ് വിഭാഗം ഔദ്യോഗിക വാക്താവ് കേണൽ മുഹമ്മദ് യഹ്യാ അൽഗാമിദി ശനിയാഴ്ച വൈകീട്ട് അറിയിച്ചതാണ് ഇക്കാര്യം.

ബോംബ് അവശിഷ്ടങ്ങൾ ഏറ്റ് സാധാരണക്കാരായ അഞ്ചു പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുടെ പരിക്കുകൾ സാരമുള്ളവയല്ലെന്നും ഔദ്യോഗിക വാക്താവ് വെളിപ്പെടുത്തി. ഇതോടൊപ്പം, മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ പറ്റി. അന്താരാഷ്ട്ര സുരക്ഷയുള്ള ഒരു സിവിലിയൻ കേന്ദ്രത്തിന്റെ മുൻവശത്തും ചില്ലറ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഇറാൻ നൽകുന്ന രാഷ്ട്രീയ, സായുധ പിന്തുണയോടെ സായുധ അട്ടിമറി നടത്തിയ ഹൂഥികൾ തുടർന്ന് കലാപവും അയൽ അറബ് രാജ്യമായ സൗദിയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും നിർബാധം നടത്തുകയാണ്. ഇതിനെതിരെയുള്ള നീക്കങ്ങളാണ് സൗദി, യു എ ഇ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന അറബ് സഖ്യസേന യമനിൽ സൈനിക നടപടികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഇറാൻ നൽകുന്ന സഹായത്തോടെ ഹൂഥികൾ സൗദിയിലേക്ക് നിരവധി ഡ്രോൺ, ബാലിസ്റ്റിക് ആക്രമണങ്ങളാണ് നടത്തിയത്. അവയെല്ലാം സൗദിയുടെ പ്രതിരോധ സംവിധാനത്തിലും അറബ് സഖ്യസേനയുടെ നടപടിയിലും മുട്ടി ലക്ഷ്യം കാണാതെ നിലം പൊത്തുകയായിരുന്നു . എന്നാൽ, ഹൂഥികൾ നടത്തുന്ന അതിക്രമങ്ങൾ സ്റ്റോക്‌ഹോം ഉടമ്പടിയുടെ നഗ്‌നമായ ലംഘനമാണെന്ന് അറബ് സഖ്യസേന ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP