Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ: മൂന്നര വർഷത്തിന് ശേഷം ആദ്യമായി നാട്ടിൽ പോകാനൊരുങ്ങുന്നതിനിടെ ജിദ്ദയിൽ മലയാളി യുവാവ് മരണപ്പെട്ടു

കൊറോണ: മൂന്നര വർഷത്തിന് ശേഷം ആദ്യമായി നാട്ടിൽ പോകാനൊരുങ്ങുന്നതിനിടെ ജിദ്ദയിൽ മലയാളി യുവാവ് മരണപ്പെട്ടു

സ്വന്തം ലേഖകൻ

ജിദ്ദ: മൂന്നര വർഷം മുമ്പ് പ്രവാസ ദേശത്ത് എത്തിയ ശേഷം ആദ്യമായി സ്വദേശത്തേയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടെ മലയാളി യുവാവ് കൊറോണ ചികിത്സയിലായിരിക്കേ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ജിദ്ദയിലാണ് സംഭവം. മലപ്പുറം, കിഴിശ്ശേരി, കുഴിമണ്ണ മലയിൽ താമസിക്കുന്ന തച്ചപ്പറമ്പൻ ഉമ്മർ, ഖദീജ ദമ്പതികളുടെ മകൻ മുഹമ്മദ് അഷ്റഫ് (27) ആണ് വെള്ളിയാഴ്ച മരിച്ചത്.

കൊറോണ ബാധിച്ചതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് മുഹമ്മദ് അഷ്റഫിനെ ജിദ്ദ അമീർ ഫവാസ് പ്രദേശത്തെ അൽ സാഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശക്തമായ ശ്വാസതടസ്സം അനുഭവിച്ചു കൊണ്ടായിരുന്നു അന്ത്യം. അവിവാഹിതനാണ്.

കിലോ പതിനൊന്നിലെ അൽആദിൽ പ്രദേശത്തുള്ള സമൂസ ഷോപ്പിൽ ജീവനക്കാരനായിരുന്നു. മൂന്നര വർഷമായി പ്രവാസിയായ ഇദ്ദേഹം ഇതുവരെ നാട്ടിൽ പോയിട്ടില്ല. ഉടൻ നാട്ടിൽ അവധിക്ക് പോവാനുള്ള ഒരുക്കത്തിനിടെയാണ് മരണം. ജിദ്ദയിലെ സജീവ കെഎംസിസി പ്രവർത്തകനായിരുന്നു. മൃതദേഹം സംബന്ധിച്ച അനന്തര നടപടികൾക്കായി പ്രവർത്തകർ രംഗത്തുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP