Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

അർഅറിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു; മൃതദേഹം പ്രവാസ ദേശത്ത് തന്നെ മറവ് ചെയ്യും

അർഅറിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു; മൃതദേഹം പ്രവാസ ദേശത്ത് തന്നെ മറവ് ചെയ്യും

സ്വന്തം ലേഖകൻ

ജിദ്ദ: സൗദിയുടെ വടക്കൻ അതിർത്തിയിലെ അർഅർ നഗരത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം, ഒതുക്കുങ്ങൽ, മറ്റത്തൂർ സ്വദേശി എറയിസൻ വീട്ടിൽ മുഹമ്മദ് ആണ് ഞായറാഴ്ച അർഅറിലെ താമസ സ്ഥലത്ത് വെച്ച് മരിച്ചത്.

കുഞ്ഞുമൊയ്തീൻ - ഖദീയകുട്ടി ദമ്പതികളുടെ മകനാണ് മരണപ്പെട്ട മുഹമ്മദ്. ഭാര്യ: കദിയാമ്മു. മക്കൾ: നാസിഫ് (അറാർ), നസീമുദ്ധീൻ, ഫാത്തിമ തുഫ്‌ള, ആയിഷ തസ്ല. മരുമക്കൾ: അനീസ് ബാബു (ജിദ്ദ), ശഫീർ മങ്ങാട്ടുപാലം.

Stories you may Like

38 വർഷമായി അർഅറിൽ പ്രവാസിയായിരുന്ന മുഹമ്മദ് അർഅർ കെ എം സി സി സെൻട്രൽ കമ്മിറ്റി ട്രഷററും സാമൂഹിക പ്രവർത്തകനും ആയിരുന്നു.

അർഅർ പ്രിൻസ് അബ്ദുൽഅസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അർഅറിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് അർഅർ പ്രവാസി സംഘം രക്ഷാധികാരി ബക്കർ കരിമ്പയുടെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവർത്തകർ പ്രവർത്തിച്ചു വരുന്നതായി സക്കീർ താമരത്ത് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP