Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പന്ത്രണ്ട് വർഷത്തെ പ്രവാസത്തിനൊടുവിൽ കാൻസർ കവർന്നെടുത്ത ജീവിതം; രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ അടങ്ങുന്ന അനാഥ കുടുംബത്തിന് താങ്ങായി ജിദ്ദ ഒ ഐ സി സി; മുജീബ് താളികുഴി കുടുംബ സഹായനിധി വി കെ ശ്രീകണ്ഠൻ എം പി കൈമാറി

പന്ത്രണ്ട് വർഷത്തെ പ്രവാസത്തിനൊടുവിൽ കാൻസർ കവർന്നെടുത്ത ജീവിതം; രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ അടങ്ങുന്ന അനാഥ കുടുംബത്തിന് താങ്ങായി ജിദ്ദ ഒ ഐ സി സി; മുജീബ് താളികുഴി കുടുംബ സഹായനിധി വി കെ ശ്രീകണ്ഠൻ എം പി കൈമാറി

അക്‌ബർ പൊന്നാനി

ജിദ്ദ: ഒ ഐ സി സി സൗദി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റിയുടെ കിഴിലുള്ള ജിദ്ദ - റുവൈസ് ഏരിയ കമ്മിറ്റി അംഗമായിരിക്കെ മരണപ്പെട്ട മുജീബ് താളികുഴിയുടെ കുടുംബ സഹായനിധി, പാലക്കാട് ഡിസിസി പ്രസിഡണ്ട് വി കെ ശ്രീകണ്ഠൻ എം പി പരേതന്റെ കുടുംബത്തിന് കൈമാറി. പാലക്കാട് കല്ലടിക്കോടിനടുത്ത കോണിക്കിഴിലുള്ള മുജീബിന്റെ വസതിയിൽ എത്തിയാണ് സഹായധനം കൈമാറിയത്.

പ്രവാസജീവിതത്തിന്റെ പ്രയാസത്തിനിടയ്ക്കു മരണപെട്ട സഹപ്രവർത്തകരെ സഹായിക്കുന്നതൊടപ്പം തന്നെ, ഉദാതമായ കരുണ്ണ്യ പ്രവർത്തനമാണ് ഒ ഐ സി സി നടത്തുന്നതെന്നു വി കെ ശ്രീകണ്ഠൻ എം പി പറഞ്ഞു. കോവിഡ് കാലത്ത് മനുഷ്യസാധ്യമായ പ്രവർത്തനങ്ങൾ പ്രവാസ ലോകത്ത് കാഴ്ചവെക്കുന്നതിൽ ജിദ്ദ ഒ ഐ സി സി അടക്കം മുൻപന്തിയിൽ ഉണ്ടായിരുന്നു. താൻ അടക്കമുള്ളവരുടെ അഭ്യർത്ഥനകൾ ഉൾക്കൊണ്ട്, പലരെയും നാട്ടിലെത്തിക്കുവാനും ഭക്ഷണം നൽകുവാനും പ്രവാസ ലോകത്ത് ഒ ഐ സി സി - ഇൻകാസ് സംഘടനകൾക്കായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, കെ പി സി സി ഐ ടി സെൽ കോർഡിനേറ്റർ ഇക്‌ബാൽ പൊക്കുന്നു, അബ്ദുറഹിമാൻ അമ്പലപ്പള്ളി, നജീബ് മുല്ലവീട്ടിൽ, പാലക്കാട് ഡിസിസി മുൻ ജനറൽ സെക്രട്ടറി അബ്ദുൽ കാദർ, ഹബീബ് തുടങ്ങിയവരും സന്നിദ്ധരായിരുന്നു.

പന്ത്രണ്ടു വർഷത്തോളം ജിദ്ദയിൽ പ്രവാസിയായിരുന്ന മുജീബ് ക്യാൻസർ രോഗം ബാധിച്ചാണ് മരണപ്പെട്ടത്. മുപ്പത്തിയെട്ടാം വയസിൽ ജീവിതം ക്യാൻസർ രൂപത്തിൽ കവർന്നെടുത്തപ്പോൾ, അനാഥമായ രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബത്തിന് സഹായം നൽകുന്നതിന് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജിദ്ദയിൽ വന്നപ്പോഴാണ് തുടക്കം കുറിച്ചത്.

സഹപ്രവർത്തകരുടെ സ്‌നഹോപകാരമായി സ്വരൂപിച്ച സഹായനിധി ജിദ്ദയിലെ ഒ ഐ സി സി പ്രവർത്തകരുടെ ബാധ്യതയാണെന്നു റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു. റുവൈസ് ഏരിയ കമ്മിറ്റി പ്രസിഡണ്ട് ഉമ്മർ കോയ ചാലിൽ, ശ്രീജിത്ത് കണ്ണൂർ, മുജീബ് റഹ്മാൻ മുത്തേടത്ത്, റഫീഖ് മൂസ ഇരിക്കൂർ, അനിൽ മുഹമ്മദ് അമ്പലപ്പള്ളി, അബ്ദുൽ മജീദ് നഹ, സകീർ ഹുസൈൻ എടവണ്ണ, മമ്മദ് പൊന്നാനി, നൗഷാദ് അടൂർ, ഷുക്കൂർ വക്കം, അലി തേക്കുതോട്, മുജീബ് തൃത്തല, ജിതേഷ് പാലക്കാട്, നാസിമുദ്ധീൻ മണനാക്, സമീർ നദവി കുറ്റിച്ചൽ, അനിൽ കുമാർ പത്തനംതിട്ട, മനോജ് മാത്യു തുടങ്ങിയവർ ഉൾപ്പെട്ട സഹായ കമ്മിറ്റി രംഗത്ത് ഉണ്ടായിരുന്നു. സഹായത്തിനു മുജീബിന്റെ കുടുംബാഗങ്ങൾ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP