Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്വാസതടസ്സം മൂലം നെടുമങ്ങാട് സ്വദേശി സൗദിയിലെ അബ്ഖൈഖിൽ മരണപ്പെട്ടു

ശ്വാസതടസ്സം മൂലം നെടുമങ്ങാട് സ്വദേശി സൗദിയിലെ അബ്ഖൈഖിൽ മരണപ്പെട്ടു

സ്വന്തം ലേഖകൻ

അബ്ഖൈഖ് (സൗദി അറേബ്യ): ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ശ്വാസതടസ്സം മൂർച്ഛിച്ച് മരണപ്പെട്ടു. തിരുവനന്തപുരം, നെടുമങ്ങാട്, പാലോട്, പെരിഞ്ഞമല സ്വദേശി അബ്ദുൽഖാദർ (59) ആണ് ഞായറാഴ്ച വൈകീട്ട് മരിച്ചത്. നവോദയ അബ്ഖൈഖ് അൽ ഫറ യൂണിറ്റ് മെമ്പറായിരുന്നു.

മുപ്പത് വർഷത്തോളമായി അബ്ഖൈഖിൽ ഹൗസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. നാല് ദിവസം മുമ്പ് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയായിരുന്നു.

ഭാര്യ: സൽമത് ബീവി. മകൻ ഷാനവാസ് അബ്ഖൈഖിൽ തന്നെ ഡ്രൈവറായി ജോലി ചെയ്യുന്നു. ഷഫീന, സജീറ എന്നിവരും മക്കളാണ്.

ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ ഖബറടക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി നവോദയാ പ്രവർത്തകൻ അഷ്റഫ് കണ്ടത്തിൽ പൊന്നാനി അറിയിച്ചു. എപ്പോഴും പുഞ്ചിരിയോടെ മാത്രം അന്യരോടു സംസാരിക്കാറുള്ള അബ്ദുൽ ഖാദറിന്റെ വിയോഗം പൊതുപ്രവർത്തനത്തിലും വലിയ വിടവ് ഉണ്ടാക്കിയിരിക്കുകയാണെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP