Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതം; കോഴിക്കോട് സ്വദേശി മക്കയിൽ മരണപ്പെട്ടു

ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതം; കോഴിക്കോട് സ്വദേശി മക്കയിൽ മരണപ്പെട്ടു

അക്‌ബർ പൊന്നാനി

മക്ക: സ്വന്തമായി നടത്തുന്ന സ്ഥാപനത്തിൽ വെച്ച് വൈദ്യതാഘാതമേറ്റ് കോഴിക്കോട് സ്വദേശിയായ യുവാവ് തൽക്ഷണം മരണപ്പെട്ടു. മക്കയിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് മരണം.

കോഴിക്കോട്, പന്തീരാങ്കാവ് നടുവീട്ടിൽ മുഹമ്മദ് കുട്ടി ഹാജി - പുത്തലത്ത് സുബൈദ കുറ്റിക്കാട്ടൂർ ദമ്പതികളുടെ മകൻ അബ്ദുൽ ഹാരിസ് (39) ആണ് മരിച്ചത്. മക്കയിലെ ശറാഇഅ എന്ന സ്ഥലത്ത് ഹാരിസ് നടത്തി വരികയായിരുന്ന മിനി സൂപ്പർമാർക്കറ്റിൽ വച്ചായിരുന്നു സംഭവം. അവിടെയുള്ള ഒരു ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഷോക്കേൽക്കുകയും ഹാരിസ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെടുകയുമായിരുന്നു.

ഭാര്യ: കായിക്കൽ ഷാദിയ (ചെറുവാടി). മക്കൾ: ഇലാൻ മുഹമ്മദ് (അഞ്ചാം ക്ലാസ്), ഇഷാൻ ഹമീദ് (നാലാം ക്ലാസ്), ഇഫ്‌റാൻ (നാല് വയസ്സ്).

20 വർഷത്തോളമായി പ്രവാസിയാണ്. ദുബൈയിലും ഉണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി നാട്ടിൽ പോയി വന്നത്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ തന്നെ ഖബറടക്കുമെന്ന് ഇതിനായി രംഗത്തുള്ള മക്കയിലെ സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂകോട്ടൂർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP