Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജ്യേഷ്ഠൻ റിയാദിൽ മരണപ്പെട്ടു; അനുജൻ ജിദ്ദയിലും; മൂന്നാഴ്ചകൾക്കിടെ ഒരു കുടുംബത്തിന് നഷ്ടമായത് രണ്ടു സഹോദരങ്ങൾ

ജ്യേഷ്ഠൻ റിയാദിൽ മരണപ്പെട്ടു; അനുജൻ ജിദ്ദയിലും; മൂന്നാഴ്ചകൾക്കിടെ ഒരു കുടുംബത്തിന് നഷ്ടമായത് രണ്ടു സഹോദരങ്ങൾ

അക്‌ബർ പൊന്നാനി

ജിദ്ദ: കൊറോണ മൂലം സൗദിയിലെ മലയാളികൾക്കിടയിൽ വീണ്ടും മരണം. മലപ്പുറം, പൊന്മുണ്ടം, ആതൃശേരി സ്വദേശി പരേതരായ കുഞ്ഞാലൻ ഹാജി - പാത്തുമ്മ എന്നിവരുടെ മകൻ പരേടത്ത് ഹംസക്കുട്ടി (53) ജിദ്ദയിൽ കൊറോണ മൂലം മരണപ്പെട്ടു. ജിദ്ദയിലെ ഒരാശുപത്രിയിൽ ഏതാനും ദിവസങ്ങളായി കൊറോണ ബാധിച്ചതിനുള്ള ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയായിരുന്നു അന്ത്യം.

ജൂലൈ പതിനൊന്നിന് ഹംസക്കുട്ടിയുടെ ജ്യേഷ്ടൻ പരേടത്ത് സൈതലവി (58) റിയാദിൽ നിന്ന് ഇരുനൂറ് കിലോമീറ്റർ അകലെ അകലെയുള്ള മജ്മയിൽ വെച്ച് മരണപ്പെട്ടിരുന്നു. സെയ്തലവിയുടെ മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകാൻ ഹംസകുട്ടി റിയാദിൽ എത്തിയിരുന്നു. ജ്യേഷ്ഠന്റെ ഖബറടക്കം കൂടി നടത്തിയ ശേഷമായിരുന്നു ജിദ്ദയിൽ തിരിച്ചെത്തിയത്. ഇതിനു ശേഷമായിരുന്നു ഹംസക്കുട്ടിക്ക് ശാരീരിക വിഷമതകൾ കണ്ടുതുടങ്ങിയത്. ഹൃദയാഘാതം മൂലമാണ് ജ്യേഷ്ഠൻ മരിച്ചതെന്നാണ് റിപ്പോർട്ട്.

ഹംസക്കുട്ടിയുടെ ഭാര്യ: മാടമ്പാട്ട് നസീറ കാളാട്. മക്കൾ: സുഹാന ഷെറിൻ, സന തസ്‌നി, മിൻഹ ഫെബിൻ, മുഹമ്മദ് അമീൻ, മിഷ്ബ ഷെബിൻ. മരുമകൻ: കടവത്ത് നൗഫൽ ഇരിങ്ങാവൂർ.

27 വർഷത്തോളമായി ജിദ്ദയിലുള്ള ഹംസക്കുട്ടി ഇമിറ്റേഷൻ ജൂവലറി ഷോപ് നടത്തിവരികയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ഇതിനായി രംഗത്തുള്ളവർ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP