Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടത്തിലെ എയർ ഇന്ത്യയുടെ ഷെഡ്യൂൾ പുറത്തിറങ്ങി; ഏഴ് ദിവസങ്ങളിലായി ഒമ്പത് സർവീസുകൾ; കേരളത്തിലേയ്ക്ക് വിമാനം ഇല്ല

വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടത്തിലെ എയർ ഇന്ത്യയുടെ ഷെഡ്യൂൾ പുറത്തിറങ്ങി; ഏഴ് ദിവസങ്ങളിലായി ഒമ്പത് സർവീസുകൾ; കേരളത്തിലേയ്ക്ക് വിമാനം ഇല്ല

അക്‌ബർ പൊന്നാനി

ജിദ്ദ: കൊറോണാ പ്രതിസന്ധിയിൽ വിദേശങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഏർപ്പെടുത്തിയ വന്ദേ ഭാരത് മിഷൻ വിമാന സർവീസുകളുടെ അഞ്ചാം ഘട്ടത്തിലെ രണ്ടാം പട്ടിക പറത്തിറങ്ങി. സൗദിയിൽ നിന്നുള്ള എയർ ഇന്ത്യ സർവീസുകളുടെ ഷെഡ്യൂളാണ് റിയാദിലെ ഇന്ത്യൻ എംബസി പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് എട്ട് മുതൽ പതിനാല് ഉൾപ്പെടെയുള്ള ദിവസങ്ങളിലായി മൊത്തം ഒമ്പതു സർവീസുകളാണ് അഞ്ചാം ഘട്ടത്തിൽ എയർ ഇന്ത്യ നടത്തുക.

അഞ്ചാം ഘട്ട വന്ദേ ഭാരത് യത്‌നത്തിലെ ഇൻഡിഗോ, സ്‌പെയിസ് ജെറ്റ് വിമാന സർവീസുകളുടെ പട്ടിക നേരത്തെ പുറത്തിറക്കിയിരുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ പന്ത്രണ്ട് വരെ നീണ്ട് നിൽക്കുന്ന അഞ്ചാം ഘട്ടത്തിലെ ആദ്യ ഷെഡ്യൂളിൽ സൗദി അറേബ്യയിൽ നിന്ന് മൊത്തം 16 സർവീസുകളാണ് ഉള്ളത്. ഇൻഡിഗോ, സ്‌പെയിസ് ജെറ്റ് വിമാനങ്ങൾ നടത്തുന്ന ആദ്യ പട്ടികയിലെ സർവീസുകളിൽ പത്തും കേരളത്തിലേക്കാണ്. അതേസമയം, അഞ്ചാം ഘട്ട എയർ ഇന്ത്യ സർവീസുകളിൽ ഒന്ന് പോലും കേരളത്തിലേയ്ക്കില്ല.

ജിദ്ദ, റിയാദ്, ദമ്മാം എന്നീ വിമാനത്താവളങ്ങളിൽ നിന്നെല്ലാം എയർ ഇന്ത്യ സർവീസുകൾ നടത്തും. ഹൈദരാാബാദ്, ബംഗലുരു, മുംബൈ, ഡൽഹി, ഗയ, അമൃത്സർ എന്നിവടങ്ങളിലേക്കാണ് ഇവ.

സർവീസുകളുടെ സെക്ടറുകളും ദിവസങ്ങളും ഇപ്രകാരമാണ്:

ഓഗസ്റ്റ് എട്ട്: (ദമ്മാം - ഹൈദരാബാദ്, റിയാദ് - ബംഗലുരു).
ഓഗസ്റ്റ് ഒമ്പത്: (ദമ്മാം - ഹൈദരാബാദ്).
ഓഗസ്റ്റ് പത്ത്: (ജിദ്ദ - ഡൽഹി).
ഓഗസ്റ്റ് പതിനൊന്ന്: (റിയാദ് - ഹൈദരാബാദ്).
ഓഗസ്റ്റ് പതിമൂന്ന്: (റിയാദ് - ഹൈദരാബാദ്, ജിദ്ദ - ഡൽഹി - ഗയ).
ഓഗസ്റ്റ് പതിനാല്: (ദമ്മാം - മുംബൈ, ജിദ്ദ - ഡൽഹി - അമൃതസർ).

യാത്രക്കാർക്ക് അതാത് വിമാനക്കമ്പനികളുടെ ഓഫിസിൽ നിന്ന് നേരിട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. ഇന്ത്യൻ എംബസി വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം യാത്രക്കാർ. വിമാനം പുറപ്പെടുന്ന തിയ്യതിയുടെ മൂന്ന് ദിവസങ്ങൾക്ക് മുമ്പ് മാത്രമേ ടിക്കറ്റ് ലഭിക്കൂ. ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാവും ടിക്കറ്റ് ലഭിക്കുക. ഇത് സംബന്ധിച്ച് റിയാദ് എംബസി പുറത്തുവിട്ട കുറിപ്പിൽ ഇക്കണോമി ക്ലാസ്, ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP